പാലക്കാടന്‍ കാറ്റ് ഇടത്തേക്ക് തന്നെ; പോസ്റ്റ് പോൾ ഫലം ഇങ്ങനെ

By Web TeamFirst Published Apr 30, 2021, 11:15 PM IST
Highlights

ആലത്തൂര്‍, ചിറ്റൂര്‍, തരൂര്‍, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ സീറ്റുകളിലാണ് സർവേ എൽഡിഎഫ് വിജയം പ്രവചിക്കുന്നത്. മണ്ണാര്‍ക്കാട് സീറ്റുകളിലാണ് യുഡിഎഫിന് ഉറപ്പായും ജയസാധ്യതയുള്ളത്. 

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയില്‍ എൽഡിഎഫ് മുന്നേറ്റം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേ. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പത് മുതൽ 10 സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കാമെന്നാണ് പ്രവചനം. രണ്ട് മുതൽ മൂന്ന് സീറ്റുകള്‍ വരെ യുഡിഎഫിനും വിജയസാധ്യതയുണ്ടെന്നാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎക്ക് പരമാവധി ഒരു സീറ്റ് ലഭിക്കാനുമാണ് സാധ്യതയുണ്ട്. രണ്ട് സീറ്റുകളിൽ ഇരുമുന്നണികൾക്കും തുല്യജയസാധ്യതയാണ് സർവേ മുന്നിൽ കാണുന്നതെങ്കിലും രണ്ടിടത്തും എൽഡിഎഫിനാണ് നേരിയ മേൽക്കൈ പ്രവചിക്കുന്നത്. വ്യക്തമായ 

ആലത്തൂര്‍, ചിറ്റൂര്‍, തരൂര്‍, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ സീറ്റുകളിലാണ് സർവേ എൽഡിഎഫ് വിജയം പ്രവചിക്കുന്നത്. മണ്ണാര്‍ക്കാട് സീറ്റുകളിലാണ് യുഡിഎഫിന് ഉറപ്പായും ജയസാധ്യതയുള്ളത്. നെന്മാറിലും പാലക്കാടും തൃത്താലയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെങ്കിലും പാലക്കാട് മണ്ഡലത്തില്‍ മാത്രമേ യുഡിഎഫിന് നേരിയ മേൽക്കൈയുള്ളൂ എന്നാണ് സർവേ പറയുന്നത്. മെട്രോമാനെ പരാജപ്പെടുത്തി ഷാഫി വീണ്ടും എംഎല്‍എ ആവുമെന്നാണ് പ്രവചനം. നെന്മാറയിലും തൃത്താലയിലും എൽഡിഎഫിനാണ് നേരിയ മേൽക്കൈ എന്നും സർവേ നിരീക്ഷിക്കുന്നു. എല്‍ഡിഎഫും എന്‍ഡിയെയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മലമ്പുഴയിലും എൽഡിഎഫിനാണ് നേരിയ മുന്‍തൂക്കം സർവേ പ്രവചിക്കുന്നത്

2011 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയില്‍ അഞ്ച്-ഏഴ് എന്നായിരുന്നു യുഡിഎഫ്-എൽഡിഎഫ് മുന്നണികളുടെ സീറ്റ് വിഭജനം. 2016 എത്തിയപ്പോൾ ഒമ്പത് സീറ്റായി എല്‍ഡിഎഫ് വര്‍ദ്ധിപ്പിച്ചു. ഒരു സീറ്റ് കൂടി അധികം നേടാന്‍ എല്‍ഡിന് സാധ്യതയുണ്ട് എന്ന് പ്രവചിക്കുമ്പോള്‍ 2016 ല്‍ നേടിയ മൂന്ന് സീറ്റ് രണ്ടായി കുറയാനും മൂന്ന് നിലനിര്‍ത്താനുമാണ് സാധ്യത. 41 ശതമാനം വോട്ട് വിഹിതവുമായി  ജില്ലയില്‍ വ്യക്തമായ മുന്‍തൂക്കമാണ് എല്‍ഡിഎഫ് നേടുന്നത്. 38 ശതമാനം വോട്ട് വിഹിതവുമായി യുഡിഎഫ് രണ്ടാം സ്ഥാനത്തും 19 ശതമാനം വോട്ട് വിഹിതവുമായി എന്‍ഡിഎ മൂന്നാം സ്ഥാനത്തുമാണ്.
 

click me!