ഇടുക്കി,ചാലക്കുടി സീറ്റുകളിലൊന്ന് അധികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിജെ ജോസഫ്

By Web TeamFirst Published Jan 23, 2019, 12:51 PM IST
Highlights

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്‍റെ മകന്‍ മത്സരിക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മകൻ തത്കാലം രാഷ്ട്രീയത്തിലേക്കില്ലന്നും പി.ജെ ജോസഫ് 

കണ്ണൂര്‍: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിജെ ജോസഫ്. കോട്ടയം കൂടാതെ ഇടുക്കി, ചാലക്കുടി സീറ്റുകളില്‍ ഒന്ന് കൂടി അധികമായി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാവും എന്നാണ് പ്രതീക്ഷ. 

ഉമ്മന്‍ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നത് സംബന്ധിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. 
ഇടുക്കി സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യം അവിടെ ഉയര്‍ന്നിട്ടുണ്ട്.  ഇക്കാര്യം ഇടുക്കിയിലെ കോണ്‍ഗ്രസുകാര്‍ തന്നെ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടെന്ന് ഞാനറിഞ്ഞു. 

ഉമ്മന്‍ചാണ്ടി അവിടെ മത്സരിക്കുന്നുണ്ടെങ്കില്‍ അതിനെ താന്‍ സ്വാഗതം ചെയ്യുന്നതായും പിജെ ജോസഫ് പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്‍റെ മകന്‍ മത്സരിക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മകൻ തത്കാലം രാഷ്ട്രീയത്തിലേക്കില്ലന്നും പി.ജെ ജോസഫ് കണ്ണൂരിൽ പറഞ്ഞു.

click me!