സംസ്ഥാന സർക്കാർ അനുകൂലമല്ല; അല്ലെങ്കില്‍ പെട്രോള്‍ 60 രൂപയ്ക്ക് ലഭ്യമാകും: കുമ്മനം

By Web TeamFirst Published Mar 3, 2021, 8:06 PM IST
Highlights

ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. 

കൊച്ചി: ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ട് വന്നാൽ പെട്രോൾ ഡീസൽ വില കുറയുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അങ്ങനെ എങ്കിൽ 60 രൂപക്ക് പെട്രോൾ നാട്ടിൽ ലഭ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. ജിഎസ്ടി നിർദ്ദേശത്തോട് സംസ്ഥാന സർക്കാർ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം. അതിനെക്കുറിച്ച് സിപിഎമ്മും കോണ്‍ഗ്രസും എന്താണ് അഭിപ്രായം പറയാത്തത്. തോമസ് ഐസക്ക് പറയുന്നത് ഒരുകാരണവശാലം ജിഎസ്ടി ഇവിടെ നടപ്പാക്കാനാവില്ലെന്നാണ്. 

എന്തുകൊണ്ടാണ് കേരളത്തില്‍ ജിഎസ്ടി നടപ്പിലാക്കണമെന്ന് പറയാന്‍ ബുദ്ധിമുട്ട്. ആഗോള അടിസ്ഥാനത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസരിച്ചാണ് വില വ്യത്യാസം വരുന്നത്. ബിജെപി വളരെ വ്യക്തമായി പറയുന്നു, അധികാരം കിട്ടിയാല്‍ ജിഎസ്ടി നടപ്പിലാക്കിക്കൊണ്ട്, അതിന്റെ വില ഏകദേശം 60 രൂപയ്ക്ക് അടുത്തേ വരികയുള്ളൂവെന്നാണ് കണക്കുകൂട്ടിയപ്പോള്‍ മനസിലാകുന്നത്- കുമ്മനം പറഞ്ഞു.

click me!