പരിഹാസവുമായി മായാവതി; പരാജയഭീതി മൂത്ത് ബിജെപി സഖ്യമുണ്ടാക്കാന്‍ ഓടുന്നു

By Web TeamFirst Published Feb 20, 2019, 7:13 PM IST
Highlights

സിറ്റിങ് സീറ്റ് അടക്കം വിട്ടു കൊടുത്തു.ജെ.ഡി.യുവുമായി സഖ്യമുണ്ടാക്കാൻ ബിഹാറിലും നാലു സിറ്റിങ് സീറ്റ് വിട്ടു കൊടുക്കേണ്ടി വന്നു.തമിഴ്നാട്ടിലെ സഖ്യത്തിൽ പാര്‍ട്ടിക്ക് അഞ്ചു സീറ്റ് മാത്രം. ഈ സാഹചര്യത്തിലാണ് മായാവതിയുടെ പരിഹാസം. 
 

ദില്ലി: തമിഴ്നാട്, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബി.ജെ.പിയുണ്ടാക്കിയ സഖ്യത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി . പരാജയ ഭീതി കാരണം സഖ്യമുണ്ടാക്കാൻ ബി.ജെ.പി വിറളി പിടിച്ചു ഓടുന്നുവെന്നാണ് മായാവതിയുടെ പരിഹാസം.കരുത്തുറ്റ നേതൃത്വത്തിന്‍റെ പ്രതിഫലനമാണോ ഇതെന്നും മായാവതി ബി.ജെ.പിയോട് ചോദിക്കുന്നു.

മോദിയെ പരസ്യമായി നിരന്തരം വിമര്‍ശിച്ച ശിവസേനയുമായി മഹാരാഷ്ട്രയിൽ സഖ്യം.കഴിഞ്ഞ തവണത്തെക്കാള്‍ മൂന്നു സീറ്റ് അധികം കൊടുത്താണ് ശിവസനയുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയത്. സിറ്റിങ് സീറ്റ് അടക്കം വിട്ടു കൊടുത്തു.ജെ.ഡി.യുവുമായി സഖ്യമുണ്ടാക്കാൻ ബിഹാറിലും നാലു സിറ്റിങ് സീറ്റ് വിട്ടു കൊടുക്കേണ്ടി വന്നു.തമിഴ്നാട്ടിലെ സഖ്യത്തിൽ പാര്‍ട്ടിക്ക് അഞ്ചു സീറ്റ് മാത്രം. ഈ സാഹചര്യത്തിലാണ് മായാവതിയുടെ പരിഹാസം. 

സഹായം അപേക്ഷിച്ച് പാര്‍ട്ടികള്‍ക്കു മുന്‍പില്‍ ബി.ജെ.പി താണു വണങ്ങി നിൽക്കുന്നുവെന്നാണ് മായാവതിയുടെ വിമര്‍ശനം. ഉത്തര്‍ പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യത്തെ പേടിച്ചാണ് സഖ്യത്തിനായുള്ള ഈ നെട്ടോട്ടം. ഇനി ബി.ജെ.പി വിറളി പടിച്ചോടിയിട്ടു കാര്യമില്ല. ജനവിരുദ്ധ നയങ്ങള്‍ക്കും അഹങ്കാരത്തിനും ബി.ജെ.പിയെ ജനം ശിക്ഷിക്കുമെന്നും മായാവതി പറയുന്നു. 

വലിയ പേടിയാണോ അതോ കടുത്ത മായം ചേര്‍ക്കലാണോയെന്നതാണ് ബി.ജെ.പിയുടെ സഖ്യങ്ങളെക്കുറിച്ചുള്ള വലിയ ചോദ്യമെന്ന്  കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും പരിഹസിക്കുന്നു. അതേ സമയം സംസ്ഥാനങ്ങളിൽ  നിര്‍ണായകമായ പാര്‍ട്ടികളുമായുള്ള സഖ്യത്തിലൂടെ സീറ്റുകള്‍ തൂത്തുവാരാമെന്നാണ് ബി.ജെ.പി കണക്കു കൂട്ടൽ .

click me!