മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; സീറ്റിനായി ലീഗ് വാശിപിടിക്കില്ലെന്ന് പ്രതീക്ഷ, യൂത്ത് കോണ്‍ഗ്രസിന് താക്കീത്

By Web TeamFirst Published Feb 7, 2019, 10:24 AM IST
Highlights

വയനാട് സീറ്റുമായി ബന്ധപ്പെട്ട് ഇനിയും യൂത്ത് കോണ്‍ഗ്രസ് പരസ്യപ്രതികരണം നടത്തുന്ന പക്ഷം കര്‍ശന നടപടിയെടുക്കുമെന്ന് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്.

വയനാട്: വയനാട് ലോക്സഭാ സീറ്റില്‍ മലബാറിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ഥി വേണ്ടെന്ന പ്രമേയം പാസാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീതുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

യൂത്ത് കോണ്‍ഗ്രസ് മുക്കത്ത് യോഗം ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും വയനാട് സീറ്റുമായി ബന്ധപ്പെട്ട് ഇനിയും യൂത്ത് കോണ്‍ഗ്രസ് പരസ്യപ്രതികരണം നടത്തുന്ന പക്ഷം കര്‍ശന നടപടിയെടുക്കുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി സീറ്റ് വിഭജനത്തില്‍ മുസ്ലീലീഗിന്‍റെ ഭാഗത്ത് നിന്നും കടുംപിടുത്തമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. നിലവില്‍ വടകര ലോക്സഭാ മണ്ഡലത്തിലെ എംപിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 

click me!