Latest Videos

നാല് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് എൻസിപി; ഇടത് മുന്നണി സീറ്റ് ചർച്ച നാളെ

By Web TeamFirst Published Feb 28, 2021, 5:12 PM IST
Highlights

പല തവണ മത്സരിച്ചവർ മാറണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യമുയർന്നിട്ടുണ്ട്. യുവാക്കൾക്ക് കൂടുതൽ സീറ്റ് വേണമെന്ന് എൻസിപി യോഗത്തിൽ ആവശ്യപ്പെട്ടതായി എൻവൈസി നേതൃത്വം അറിയിച്ചു. 

കൊച്ചി: ഇടത് മുന്നണിയുമായുള്ള സീറ്റ് ചർച്ച നാളെ നടക്കുമെന്ന് എൻസിപി. നാല് സീറ്റ് വേണമെന്ന ആവശ്യം നാളത്തെ ചർച്ചയിൽ ഉന്നയിക്കും. മാർച്ച് പത്തിനുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ടി പി പീതാംബരൻ കൊച്ചിയിൽ പറഞ്ഞു. പാലായ്ക്ക് പകരം ഏത് സീറ്റെന്ന കാര്യം നാളെ ചർച്ച ചെയ്യുമെന്നും പാലായില്ലെന്ന് ഇത് വരെ എൽഡിഎഫ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ടി പി പീതാംബരൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ കിട്ടിയ സീറ്റുകൾ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുതിർന്ന എൻസിപി നേതാവ് പറയുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. 

മാർച്ച് മൂന്ന് മുതൽ ആറ് വരെ എല്ലാ ജില്ലാ കമ്മറ്റികളും ചേരുമെന്നും സംസ്‌ഥാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കുമെന്നും ടി പി പീതാബരൻ അറിയിച്ചു. പല തവണ മത്സരിച്ചവർ മാറണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യമുയർന്നിട്ടുണ്ട്. യുവാക്കൾക്ക് കൂടുതൽ സീറ്റ് വേണമെന്ന് എൻസിപി യോഗത്തിൽ ആവശ്യപ്പെട്ടതായി എൻവൈസി നേതൃത്വം അറിയിച്ചു. 

click me!