'ഇടിമിന്നലേറ്റ് ബാബു ചാഴികാടന്റെ നെഞ്ചിലെ പൂമാല പൊട്ടിച്ചിതറി'; കാണാം പൊളിറ്റിക്കൽ കിസ്സ...

By Web TeamFirst Published Mar 6, 2021, 3:50 PM IST
Highlights

ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചത് ബാബു ചാഴികാടനെയായിരുന്നു. ആ ചുമതല സസന്തോഷം ഏറ്റെടുത്ത ബാബു ചാഴികാടൻ അടുത്ത ദിവസം തൊട്ടുതന്നെ പ്രചാരണ രംഗത്ത് സജീവമായി.


തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ കറുത്ത ഏടായിരുന്നു 1991 മാർച്ച്. രാഷ്ട്രീയരം​ഗത്ത് അതികായനായി മാറേണ്ടിയിരുന്ന ഒരാളെ അപ്രതീക്ഷിത അതിഥിയായെത്തിയ മരണം കവർന്നെടുത്ത ദിനം. കടുത്തുരുത്തി ദേവമാതാ കോളേജിൽ നിന്നും കേരളാ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി വിഭാഗമായ കെ എസ് യുവിലൂടെയും തുടർന്ന് യൂത്ത് ഫ്രണ്ടിലൂടെയും പടിപടിയായി രാഷ്ട്രീയത്തിൽ ഉയർന്നുവന്ന ഒരു ജനകീയ നേതാവായിരുന്നു ബാബു ചാഴികാടൻ. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇടിമിന്നലേറ്റായിരുന്നു ബാബു ചാഴികാടന്റെ അപ്രതീക്ഷിത വിയോ​ഗം. 

ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചത് ബാബു ചാഴികാടനെയായിരുന്നു. ആ ചുമതല സസന്തോഷം ഏറ്റെടുത്ത ബാബു ചാഴികാടൻ അടുത്ത ദിവസം തൊട്ടുതന്നെ പ്രചാരണ രംഗത്ത് സജീവമായി. അതിനിടെയാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രമേശ് ചെന്നിത്തല ഏറ്റുമാനൂർ മണ്ഡലത്തിലേക്ക് തന്റെ പ്രചാരണവുമായി കടന്നുവരുന്നത്. അന്നേ ദിവസം ബാക്കിയുള്ള പ്രചരണ പരിപാടികളെല്ലാം ഒന്നിച്ചാകാമെന്ന് തീരുമാനിച്ചു. പിന്നീടാണ് നാടിനെ നടുക്കിയ ആ ദുരന്തം സംഭവിച്ചത്. 

കാണാം പൊളിറ്റിക്കൽ കിസ്സ...

click me!