ഏഴ് പേര്‍ക്ക് വോട്ട് ചെയ്യാൻ അനുമതി; മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ സമരം അവസാനിപ്പിച്ചു

By Web TeamFirst Published Apr 6, 2021, 10:39 PM IST
Highlights

മഞ്ചേശ്വരം മണ്ഡലം റിട്ടേര്‍ണിംഗ് ഓഫീസര്‍  കന്യാലയില്‍ എത്തി കെ സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. മൂന്ന് മണിക്കൂര്‍ നേരമാണ് സുരേന്ദ്രന്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. 

മഞ്ചേശ്വരം: ആറ് മണി കഴിഞ്ഞ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരം ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. മഞ്ചേശ്വരം മണ്ഡലം റിട്ടേര്‍ണിംഗ് ഓഫീസര്‍  കന്യാലയില്‍ എത്തി കെ സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. മൂന്ന് മണിക്കൂര്‍ നേരമാണ് സുരേന്ദ്രന്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. 

മഞ്ചേശ്വരം കന്യാലയിലെ 130ാംനമ്പര്‍ ബൂത്തില്‍ ആറു മണിക്ക് ശേഷം ആരെയും  വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് ബിജെപിയുടെ പരാതി. പ്രിസൈഡിംഗ് ഓഫീസര്‍ ഏകപക്ഷീയമായി വോട്ടിങ് അവസാനിപ്പിച്ചെന്നും ബിജെപി ആരോപിച്ചു.

മഞ്ചേശ്വരത്ത് ക്യൂവിലുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥിയും പ്രതിഷേധവുമായി രംഗത്തെത്തി. പോളിംഗ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. തുടരുന്നു. 3 ബൂത്തുകളിലായി 7 വോട്ടര്‍മാര്‍ക്ക് അവസരം നിഷേധിച്ചെന്ന് പരാതി. റീ പോളിംഗിന് ശുപാര്‍ശ ചെയ്യാമെന്ന് റിട്ടേണിംഗ് ഓഫീസര്‍ പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിച്ചത്
 

click me!