ഇതര സംസ്ഥാനങ്ങളിലും കനത്ത പോളിങ്; മണ്ഡലങ്ങളില്‍ 61.31 ശതമാനം ശരാശരി പോളിങ്

By Web TeamFirst Published Apr 23, 2019, 6:55 PM IST
Highlights

കേരളം, അസം, ത്രിപുര, ബംഗാള്‍, ഗോവ, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി തുടങ്ങിയിടങ്ങളില്‍ പോളിങ് 70 ശതമാനം പിന്നിട്ടു.

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്. വൈകുന്നേരം 5.30വരെയുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 117 മണ്ഡലങ്ങളിലെ ശരാശരി പോളിങ് 61.31 ശതമാനമായി. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും 13 സംസ്ഥാനങ്ങളിലെയും 117 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, അസം, ത്രിപുര, ബംഗാള്‍, ഗോവ, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി തുടങ്ങിയിടങ്ങളില്‍ പോളിങ് 70 ശതമാനം പിന്നിട്ടു.

ബംഗാളിലാണ് ഇതുവരെ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്(78.94 ശതമാനം). അസമില്‍ 74.05 ശതമാനവും ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി 71.43 ശതമാനവും ത്രിപുരയില്‍ 71.13 ശതമാനവും പോളിങ് രേഖപ്പെടുത്തി.  കേരളത്തില്‍ പോളിങ് അവസാന സമയമെത്തി നില്‍ക്കേ പോളിങ് 74.82 ശതമാനമായി. പലയിടത്തും ഇപ്പോഴും വലിയ ക്യൂ കാണപ്പെടുന്നുണ്ട്. 2014നേക്കാള്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ ഗുജറാത്തില്‍ അഞ്ചര വരെയുള്ള കണക്കനുസരിച്ച് 58.81 ശതമാനമാണ് പോളിങ്. ബിഹാര്‍(54.95), ഛത്തിസ് ഖണ്ഡ്(64.03), ദാമന്‍ ദിയു(65.34), ഗോവ(70.96), ജമ്മു കശ്മീര്‍(12.46), കര്‍ണാടക(60.87), മഹാരാഷ്ട്ര(55.05), ഒഡിഷ(57.84), യുപി(56.36).

click me!