വോട്ട് കിട്ടാന്‍ മുടിവെട്ടിനും, കുളിപ്പിക്കലിനും ശേഷം പുതിയ 'തന്ത്ര'വുമായി സ്ഥാനാര്‍ഥി

By Web TeamFirst Published Nov 27, 2018, 11:27 PM IST
Highlights

ചെറിയ കുട്ടികള്‍ക്ക് വോട്ടില്ലെന്ന് ഈ സ്ഥാനാര്‍ഥിക്കറിയാം, പക്ഷെ അതൊന്നും തെലങ്കാന രാഷ്ട്ര സമിതി പാര്‍ട്ടിക്ക് വിഷയമല്ല, പ്രായപൂര്‍ത്തിയായവരെ മുടിവെട്ടിച്ചും കുളിപ്പിച്ചും  താടി വടിച്ചും വോട്ടുറപ്പിച്ച ശേഷം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി  മലവിസര്‍ജനം നടത്തിയ കുട്ടിയെ വൃത്തിയാക്കുന്ന് ജോലിയിലാണ് ടിആര്‍എസ്  സ്ഥാനാര്‍ഥി.

ടിആര്‍എസ് സ്ഥാനാര്‍ഥി മലവിസര്‍ജനം നടത്തിയ കുട്ടിയെ വെള്ളം ഉപയോഗിച്ച് കഴുകിക്കൊടുക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുറ്റും നിന്ന് കാമറയ്ക്ക് പോസ് ചെയ്തുകൊണ്ടാണ് സ്ഥാനാര്‍ഥിയുടെ ശുചീകരണ പ്രവൃത്തി. ജയ് തെലങ്കാന... കാര്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യുക എന്ന മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ ആ സമയത്ത് ഉയര്‍ത്തുന്നുണ്ട്.

ഇത്തരത്തില്‍ ആദ്യമായല്ല ടിആര്‍എസ് എംഎല്‍മാര്‍ പ്രചരണത്തിനെത്തുന്നത്. അധികാരം തിരിച്ചുപിടിക്കാന്‍ കുളിപ്പിച്ച് കൊടുക്കാനും താടി വടിച്ച് നല്‍കാനും മുടിവെട്ടി നല്‍കാനും സ്ഥാനാര്‍ഥികള്‍ക്ക് മടിയില്ല. കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില് പ്രചരിച്ച ചിത്രങ്ങളില്‍ മുടിവെട്ടിയും, താടി വടിച്ചും, കുളിപ്പിച്ചും വോട്ടുറപ്പിക്കുന്ന എംഎല്‍എ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും എത്തിയിരുന്നു.

ഇത്തരത്തില്‍ പുതിയ തന്ത്രങ്ങളില്‍ ഒട്ടും പിന്നിലല്ലെന്നാണ് നിയമസഭാ സ്പീക്കര്‍ മധുസൂധനന്‍ ചാരിയും തെളിയിച്ചിട്ടുണ്ട്. ഭുപ്പല്‍പ്പള്ളി മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുന്ന അദ്ദേഹം, വോട്ടര്‍മാരുടെ കാല് തൊട്ടും, അവര്‍ക്ക് ഭക്ഷണം വാരിക്കൊടുത്തുമാണ് വോട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് ഫലമറിയാം.
 
click me!