ശബരിമല വിഷയം യുഡിഎഫിന് നേട്ടമായി മാറുമെന്ന് സര്‍വേഫലം

By Web TeamFirst Published Feb 13, 2019, 8:47 PM IST
Highlights

ശബരിമല വിഷയത്തിൽ ആദ്യം രാഷ്ട്രീയബാനറിൽ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചിട്ടും യുഡിഎഫിനാണ് രാഷ്ട്രീയനേട്ടമുണ്ടായതെന്നാണ് സർവേ ഫലം പറയുന്നത്. 

ശബരിമല വിഷയം എൻഡിഎയ്ക്കല്ല യുഡിഎഫിനാണ് രാഷ്ട്രീയനേട്ടമുണ്ടാക്കുകയെന്ന് ഏഷ്യാനെറ്റ് ന്യൂസ് - എഇസഡ് റിസർച്ച് പാർട്നേഴ്സ് നടത്തിയ അഭിപ്രായസർവേ ഫലം. 

ശബരിമല വിഷയത്തിൽ ആദ്യം രാഷ്ട്രീയബാനറിൽ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചിട്ടും യുഡിഎഫിനാണ് രാഷ്ട്രീയനേട്ടമുണ്ടായതെന്ന ഫലം കൗതുകകരമാണ്. പലപ്പോഴും യുഡിഎഫിന്‍റെ നിലപാടുകൾ കേന്ദ്രനേതൃത്വവുമായി ഭിന്നമാണെന്ന ആരോപണങ്ങൾ ശക്തമായിരുന്നു. എന്നിട്ടും, ശബരിമലയുടെ പേരിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്യാൻ കേരളജനത തീരുമാനിക്കുന്നില്ല എന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന.

ശബരിമല പ്രശ്നത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ നേട്ടം ഏത് മുന്നണിക്ക്?

  • UDF 32
  • LDF 26
  • NDA 21
  • അറിയില്ല 21

click me!