മന്‍മോഹന്‍റെ ജീവിതം തീയേറ്ററുകളിലേക്ക്: മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്

By Web TeamFirst Published Dec 27, 2018, 7:18 PM IST
Highlights


മന്‍മോഹന്‍സിംഗിന്‍റെ മാധ്യമഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരു രചിച്ച ''ദ ആക്സിഡന്‍റല്‍ പ്രൈംമിനിസ്റ്റര്‍'' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  

പ്രധാനമന്ത്രിയെന്ന നിലയിലുള്ള മന്‍മോഹന്‍സിംഗിന്‍റെ ജീവിതം ചര്‍ച്ച ചെയ്യുന്ന ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡ് താരം അനുപം ഖേര്‍ മന്‍മോഹന്‍സിംഗായി എത്തുന്ന ചിത്രത്തില്‍ അക്ഷയ് ഖന്ന, സുസനൈ ബെര്‍നെറ്റ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

മന്‍മോഹന്‍സിംഗിന്‍റെ മാധ്യമഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരു രചിച്ച ''ദ ആക്സിഡന്‍റല്‍ പ്രൈംമിനിസ്റ്റര്‍'' എന്ന പുസ്തകത്തെ അധികരിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  വിജയ് രത്നകര്‍ ഗുട്ടെ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. 

അതേസമയം ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനെതിരെ മഹാരാഷ്ട്രയിലെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. റിലീസിന് മുന്‍പായി ചിത്രം തങ്ങള്‍ക്ക് കാണണമെന്നും സത്യവിരുദ്ധമായ സീനുകള്‍ ചിത്രത്തിലുണ്ടെങ്കില്‍ അവ മാറ്റിയ ശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യാന് അനുവദിക്കൂവെന്നും വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ട്. 

2004 മുതല്‍ 2014 വരെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് കടന്നു പോയ പലതരം രാഷ്ടട്രീയപ്രതിസന്ധികളും പ്രശ്നങ്ങളും ചിത്രത്തിന്‍റെ ട്രെയിലറില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെല്ലാം അതേ പേരില്‍ ചിത്രത്തിലുണ്ട്. 

click me!