'ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം; ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല', ക്ഷമ ചോദിച്ച് ഇന്ദ്രൻസ് 

By Web TeamFirst Published Feb 6, 2023, 4:11 PM IST
Highlights

'ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം. ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല. സഹപ്രവർത്തകൻ തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കാൻ പാടാണെന്നാണ് പറഞ്ഞത്.' 

തിരുവനന്തപുരം : ഒരു മാധ്യമത്തിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ക്ഷമ ചോദിച്ച് നടൻ ഇന്ദ്രൻസ്. ഡ ബ്ല്യു സി സിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയാണെന്നും ഇന്ദ്രൻസ് ഫേസ് ബുക്കിൽ കുറിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം. ഡ ബ്ല്യു സി സിയെ തള്ളിപ്പറഞ്ഞിട്ടില്ല. സഹപ്രവർത്തകൻ തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കാൻ പാടാണെന്നാണ് പറഞ്ഞത്. അതിക്രമത്തിനിരയായ പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. താൻ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും ഇന്ദ്രൻസ് ഫേസ്ബുക്കിൽ കുറിച്ചു.  

വ്യാജ ബോംബ് ഭീഷണി മുഴക്കി; ബെംഗളൂരു വിമാനത്താവളത്തിൽ മലയാളി സ്ത്രീ അറസ്റ്റിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.
 ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ  തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ  പ്രചരിപ്പിക്കുന്നതായി കണ്ടു.  എൻ്റെ ഒരു സഹപ്രവർത്തകൻ  തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. 
 മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്.  നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു....
എല്ലാവരോടും സ്നേഹം
 ഇന്ദ്രൻസ് 

 

read more 'പഴയ റോഷി ഇങ്ങനായിരുന്നില്ല, ആളാകെ മാറിപ്പോയി; കുഴപ്പം അപ്പുറത്തായതിന്റെയോ മന്ത്രിയായതിന്റെയോ'? : സതീശൻ

click me!