'റീൽ ഹീറോ ആകരുത്'; തമിഴ് സൂപ്പർ താരം വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ പിഴ ശിക്ഷ

By Web TeamFirst Published Jul 13, 2021, 2:09 PM IST
Highlights

ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലാണ് പിഴ ശിക്ഷ ചുമത്തിയിരിക്കുന്നത്

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഇളയ ദളപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടൻ വിജയ്ക്ക് വൻ തുക പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. ഒരു ലക്ഷം രൂപയാണ് പിഴ. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലാണ് പിഴ ശിക്ഷ ചുമത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ് കാറിന് അടക്കേണ്ടിയിരുന്ന നികുതി അടച്ചിരുന്നില്ല. പ്രത്യേക നികുതിയിളവ് ആവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചത്. സിനിമയിലെ സൂപ്പർ ഹീറോ റീൽഹീറോ ആകരുതെന്ന് കോടതി പറഞ്ഞു. വിജയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!