പ്രളയക്കെടുതി നേരിടുന്ന ജനതയെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് നടി ഐശ്വര്യ ലക്ഷ്മി

By Web TeamFirst Published Aug 12, 2018, 12:17 PM IST
Highlights

നമുക്ക് സാ​ധിക്കുന്ന തുക എത്രയാണെങ്കിലും അത് സംഭാവന ചെയ്യുക. ഒരുനേരം പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നതിനായി ചെലവാക്കുന്ന പൈസയാണെങ്കിൽ പോലും. കേരളത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയായതുകൊണ്ട്, എന്റെ അകൗണ്ടിൽനിന്നും ഈ സന്ദേശം കുറച്ചധികം ആളുകൾ കാണും എന്നതുകൊണ്ടുമാണ് ലൈവിൽ വന്നതെന്ന് ഐശ്വര്യ പറഞ്ഞു.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനതയെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടാണ് താരം എത്തിയത്. ഇതുസംബന്ധിച്ച് പങ്കുവച്ച പോസ്റ്റിന് ലഭിച്ച കമന്റുകൾക്കും മെസേജുകൾക്കും മറുപടി നൽകാനായി താരം ലൈവിൽ വരുകയായിരുന്നു. 

നമുക്ക് സാ​ധിക്കുന്ന തുക എത്രയാണെങ്കിലും അത് സംഭാവന ചെയ്യുക. ഒരുനേരം പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നതിനായി ചെലവാക്കുന്ന പൈസയാണെങ്കിൽ പോലും. കേരളത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയായതുകൊണ്ട്, എന്റെ അകൗണ്ടിൽനിന്നും ഈ സന്ദേശം കുറച്ചധികം ആളുകൾ കാണും എന്നതുകൊണ്ടുമാണ് ലൈവിൽ വന്നതെന്ന് ഐശ്വര്യ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്രയെക്കുറിച്ച് ആരാധകന്റെ കമന്റിനെതിരെ ശക്തമായ മറുപടിയാണ് താരം നൽകിയത്. വ്യക്തിപരമായി എനിക്കറിയാവുന്ന സ്ഥലമാണ് വയനാട്. എന്റെ കൂട്ടുകാരിയുടെ വീട് അവിടെയാണ്. വായനാട്ടിലെ സ്ഥിതി​ഗതികൾ വളരെ മോശമാണ്.  ചില സമയത്ത് വീട്ടിന്റെ ഉള്ളിൽതന്നെ ഉറവകൾ ഉണ്ടാകുകയാണ്. അതുകാരണം തറയിളകി വീടുകളൊക്കെ നശിച്ചുപോകുന്നു. അഞ്ചുവയസ്സുള്ള ഒരുകുട്ടി ഒലിച്ചുപോയി എന്നൊക്കെ കേൾക്കുന്നുണ്ട്. സർക്കാരിന്റെ ഭാ​ഗത്തുനിന്നും എല്ലാവിധ നടപടികളും കൈക്കൊള്ളുന്നുണ്ട്. റോഡോ മറ്റ് ​ഗതാ​ഗത സൗകര്യങ്ങളോ ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി ഹെലിക്കോപ്റ്ററിൽ പോയത്. അത് ഒരിക്കലും ആഡംബരമല്ല. മറ്റ് വഴികൾ‌ ഇല്ലാത്തതുകൊണ്ടാണ്. അത് അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നും ചെയ്യുന്നതാണെന്നും നടി വ്യക്തമാക്കി.

click me!