ഡ്യൂപ്പില്ലാതെ സംഘട്ടനരംഗം; ചിത്രീകരണത്തിനിടെ അമലപോളിന് പരിക്ക്

By Web TeamFirst Published Aug 14, 2018, 9:46 PM IST
Highlights

മലപോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. കൈക്ക് പരിക്കേറ്റ അമല കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

ചെന്നൈ: മലയാളികളുടെ പ്രിയതാരം അമലപോളിന് തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ഏറ്റവും പുതിയ ചിത്രമായ അതോ അന്ത പറവൈ പോലെ എന്ന ചിത്രത്തിലെ സംഘട്ടനരംഗത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്.

അമലപോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. കൈക്ക് പരിക്കേറ്റ അമല കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഡ്യൂപ്പില്ലാതെ സംഘട്ടനരംഗത്തിലഭിനയിച്ചതാണ് പരിക്കേല്‍ക്കാന്‍ കാരണമെന്ന് അമല ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കൈയുടെ ലിഗ്മെന്‍റ് പൊട്ടിയിട്ടുണ്ട്.

 

click me!