പാവം ശ്രീനി, നാടന്‍ അരിസ്റ്റോ, അടുപ്പക്കാരി രഞ്ജിനി; ബിഗ് ബോസിലെ സഹ മത്സരാര്‍ഥികളെക്കുറിച്ച് സാബു

By Web TeamFirst Published Oct 1, 2018, 4:39 PM IST
Highlights

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് പേളിയുടേത്.  ഷിയാസാവട്ടെ, വായില്‍ വരുന്നത് എന്താണെന്ന് പോലും ആലോചിക്കാതെ പറയുന്ന ആളായിരുന്നു. ശ്രീനിഷ് വളരെ പാവമാണ്. സുരേഷേട്ടനെക്കുറിച്ച് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു നാടന്‍ മനുഷ്യനാണ്. 

ബിഗ്ബോസ് വീട്ടില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന മത്സരാര്‍ത്ഥികളെ കുറിച്ച് വിജയി സാബു മോന്‍ ഓര്‍മ്മകള്‍ പങ്കുവച്ചു. ഏഷ്യനെറ്റ് ന്യൂസിന്‍റെ ഫേസ്ബുക്ക് ലൈവിനിടെയാണ് സാബു മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ച് സംസാരിച്ചത്. പേളിയും ഞാനും ഒരുമിച്ച പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് പേളിയുടേത്.  ഷിയാസാവട്ടെ, വായില്‍ വരുന്നത് എന്താണെന്ന് പോലും ആലോചിക്കാതെ പറയുന്ന ആളായിരുന്നു. കളി പുറത്തുനിന്ന് കണ്ടിട്ട് വന്ന ഒരു വ്യക്തിയായിരുന്നു ഷിയാസ്. അവന്‍ മത്സരിക്കുകയും അഭിനയിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് എന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. 

ശ്രീനിഷ് വളരെ പാവമാണ്. ആളുകള്‍ കുറഞ്ഞപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ നന്നായി സംസാരിക്കുന്നത്. കുറെ ആഗ്രഹങ്ങള്‍ ഉള്ള വ്യക്തികളാണ് ശ്രീനിഷ്. സുരേഷേട്ടനെക്കുറിച്ച് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു നാടന്‍ മനുഷ്യനാണ്. വളരെ സത്യസന്ധനായിട്ടുള്ള ഒരാളാണ്. ബിഗ്ബോസില്‍ നിന്ന് കിട്ടിയ വലിയൊരു സൗഹൃദമായിരുന്നു രഞ്ജിനിയുടേത്. പിന്നെ അര്‍ച്ചന, നാനൂറോ നാനൂറ്റിയമ്പതോ ഇടി അവള്‍ എന്നെ ഇടിച്ചിട്ടുണ്ട്. ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയാനാവും, അവിടെ നിന്ന് ഇറങ്ങി പോയിരിക്കുന്ന ആരും എന്നോട് ദേഷ്യപ്പെട്ട് പോയിട്ടില്ല. 

ബിഗ് ബോസിലെ സാബു ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ തന്നെയാണ്... ഒരുപാട് സുഹൃത്തുകള്‍ എനിക്കുണ്ട് എന്നെ അറിയുന്നവര്‍ക്ക് എന്നെ ഇഷ്ടമാണ്. എന്‍റെ സുഹൃത്തുകള്‍ ആരും എന്നെ വിട്ടു പോയിട്ടില്ല. പക്ഷേ എന്നെ വെറുക്കുന്നവര്‍ അങ്ങനെ തന്നെ നില്‍ക്കും. ഞാനത് മാറ്റാന്‍ മെനക്കെടാറില്ല. ഞാന്‍ എല്ലാവരുടെ അടുത്തും സംസാരിക്കും. കൂട്ടുകാരെ പറ്റിക്കുന്നതും വട്ടം കറക്കുന്നതുമൊക്കെ കുട്ടിക്കാലം തൊട്ടേ എന്‍റെ സ്ഥിരം പരിപാടിയാണ്. 
 

click me!