ലാൽ ജോസ് ചിത്രത്തിൽ ബിജു മേനോൻ നായകൻ

By Web TeamFirst Published Jan 24, 2019, 7:05 PM IST
Highlights

ആറു  വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബിജു മേനോനും ലാൽ ജോസും ഒന്നിക്കുന്നത്. ഒരു മറവത്തൂർ കനവ് മുതൽ സ്പാനിഷ് മസാല  വരെയുള്ള ലാൽ ജോസ് ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ബിജു മേനോൻ അവിസ്മരണീയമാക്കി.

തട്ടിൻപുറത്ത് അച്യുതന് ശേഷം ലാൽ ജോസ് ഒരുക്കുന്ന ചിത്രത്തിൽ ബിജു മേനോൻ നായകനാകും. ആറു  വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബിജു മേനോനും ലാൽ ജോസും ഒന്നിക്കുന്നത്. ലാൽ ജോസ് ചിത്രങ്ങളിൽ ഏറ്റവും അധികം വേഷങ്ങൾ ചെയ്ത നടനാണ് ബിജു മേനോൻ. ഒരു മറവത്തൂർ കനവ് മുതൽ സ്പാനിഷ് മസാല വരെയുള്ള ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ബിജു മേനോൻ അവിസ്മരണീയമാക്കി. നവാഗതനായ പി ജി പ്രഗീഷിന്റേതാണ് തിരക്കഥ. 

മീശ മാധവൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങിയ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച എസ് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കും. പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും ആണ് ലാൽ ജോസും എസ് കുമാറും ഒരുമിച്ച അവസാന ചിത്രം. 

അറബിക്കഥക്കും വിക്രമാദിത്യനും ശേഷം ബിജി പാൽ സംഗീതം ഒരുക്കുന്നു എന്നതും പ്രത്യേകതയാണ്. മാർച്ച് ആദ്യ വാരം തലശ്ശേരിയിൽ ചിത്രീകരണം ആരംഭിക്കും. 
 

click me!