Latest Videos

'കുടിയോ വലിയോ ഇല്ല; ഹൃദയാഘാതത്തിന് കാരണം കോവിഡ്-19 വാക്‌സിൻ്റെ പാർശ്വഫലമാകാം'; നടൻ ശ്രേയസ് തൽപാഡെ

By Web TeamFirst Published May 5, 2024, 1:06 PM IST
Highlights

താൻ പുകവലിക്കില്ല, ശരിക്കും ഒരു സ്ഥിരം മദ്യപാനിയല്ല, മാസത്തിലൊരിക്കൽ മാത്രമാണ് കുടിക്കുന്നത്. പുക വലിക്കില്ല. എൻ്റെ കൊളസ്‌ട്രോൾ അൽപ്പം കൂടുതലായിരുന്നുവെന്നും അത് സാധാരണമാണെന്നും ഡോക്ടർമാർ തന്നോട് പറഞ്ഞു. 

ദില്ലി: തനിക്ക് ഹൃദയാഘാതം ഉണ്ടായത് കോവിഡ്-19 വാക്‌സിൻ്റെ പാർശ്വഫലം മൂലമാകാമെന്ന് ബോളിവുഡ് സിനിമാ താരവും സംവിധായകനുമായ ശ്രേയസ് തൽപാഡെ. ലെഹ്‌റൻ റെട്രോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാ​ദമായ പ്രസ്താവന. കഴിഞ്ഞ വർഷം തനിയ്ക്ക്  ഹൃദയാഘാതമുണ്ടായെന്നും എന്നാൽ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായെന്നും ശ്രേയസ് തൽപാഡെ ചോദിക്കുന്നു. കോവിഡ് വാക്സിനായ കോവി ഷീൽഡ് എടുത്തവരിൽ പാർശ്വഫലത്തിന് സാധ്യതയുണ്ടെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഈ സാ​ഹചര്യത്തിലാണ് താരത്തിന്റെ പരാമർശം ശ്രദ്ധിക്കപ്പെടുന്നത്. 

താൻ പുകവലിക്കില്ല, ശരിക്കും ഒരു സ്ഥിരം മദ്യപാനിയല്ല, മാസത്തിലൊരിക്കൽ മാത്രമാണ് കുടിക്കുന്നത്. പുക വലിക്കില്ല. തൻ്റെ കൊളസ്‌ട്രോൾ അൽപ്പം കൂടുതലായിരുന്നുവെന്നും അത് സാധാരണമാണെന്നും ഡോക്ടർമാർ തന്നോട് പറഞ്ഞിരുന്നു. അതിന് മരുന്നും കഴിച്ചിരുന്നു. അതിനാൽ, പ്രമേഹം ഇല്ലാത്ത, രക്തസമ്മർദ്ദം ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതം വന്നുവെന്നും അതിന് പിന്നെ എന്താണ് കാരണമെന്നും ശ്രേയസ് തൽപാഡെ ചോദിക്കുന്നു. അതേസമയം, ഹൃദയാഘാതത്തിന് കാരണം കോവിഡ്-19 വാക്‌സിൻ്റെ പാർശ്വഫലമാവാമെന്നും താരം പറയുന്നു. 

'ഞാൻ വിഷയത്തെ നിഷേധിക്കുകയില്ല. കോവിഡ് -19 വാക്സിനേഷൻ കഴിഞ്ഞപ്പോഴാണ് എനിക്ക് കുറച്ച് ക്ഷീണവും അനുഭവപ്പെട്ടു തുടങ്ങിയത്. കുറച്ച് സത്യം ഉണ്ടായിരിക്കണം, നമുക്ക് സിദ്ധാന്തത്തെ നിഷേധിക്കാനാവില്ല. ഒരുപക്ഷേ അത് കൊവിഡ് മൂലമോ അല്ലെങ്കിൽ വാക്സിൻ മൂലമോ ആയിരിക്കാം, പക്ഷേ അനുബന്ധമായി എന്തെങ്കിലും ഉണ്ട്. ഇത് വളരെ ദൗർഭാഗ്യകരമാണ്, കാരണം നമ്മൾ നമ്മുടെ ശരീരത്തിനുള്ളിൽ എന്താണ് എടുത്തതെന്ന് നമുക്ക് ശരിക്കും അറിയില്ല. നമ്മൾ ഒഴുക്കിനൊപ്പം പോയി കമ്പനികളെ വിശ്വസിച്ചു. കോവിഡ് -19 ന് മുമ്പ് ഇത്തരം സംഭവങ്ങളെക്കുറിച്ച് താൻ കേട്ടിട്ടില്ല'- ശ്രേയസ് പറയുന്നു. 

കഴിഞ്ഞ വർഷം ഡിസംബറിലാണ് ശ്രേയസ് തൽപാഡെയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. "ജീവിതത്തിലെ രണ്ടാമത്തെ അവസരം" എന്നാണ് അതിജീവനത്തിന് ശേഷം ശ്രേയസ് ജീവിതത്തെ വിശേഷിപ്പിച്ചത്. തൻ്റെ ജീവിതത്തിൽ ഇതിനുമുമ്പ് ഒരിക്കലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ആരോഗ്യം നിസ്സാരമായി കാണരുതെന്നും താരം പറയുന്നു. 16-ാം വയസ്സിൽ നാടകം ചെയ്യാൻ തുടങ്ങിയ താരം 20-ാം വയസ്സിലാണ് പ്രൊഫഷണൽ നടനായി മാറുന്നത്. 

ലൈം​ഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും; നിലവിൽ മസ്കറ്റിലെന്ന് സൂചന

https://www.youtube.com/watch?v=Ko18SgceYX8

click me!