ഇതെന്‍റെ 'ജൂലിയറ്റ്'; സുഹാനയുടെ അഭിനയത്തെ കുറിച്ച് ഷാരൂഖ്

By Web TeamFirst Published Dec 1, 2018, 6:40 PM IST
Highlights

മകളുടെ 'ജൂലിയറ്റ്' കണ്ട് കണ്ണ് നിറഞ്ഞുപോയ ഷാരൂഖ് അവളുടെ അഭിനയത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ സഹിതം കുറിപ്പുമെഴുതി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ഷാരൂഖിന്‍റെ മകളെ കുറിച്ചുള്ള കുറിപ്പ്. 
 

ലണ്ടന്‍: തന്‍റെ ഏറ്റവും പുതിയ ചിത്രം സീറോയുടെ തിരക്കിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.  എന്നാല്‍ ഈ തിരക്കിനിടയിലും കിംഗ് ഖാന്‍ ലണ്ടനിലേക്ക് പറന്നിരുന്നു. ജൂലിയറ്റായുള്ള മകള്‍ സുഹാനയുടെ പ്രകടനം കാണാന്‍ ആയിരുന്നു താരത്തിന്‍റെ യാത്ര. 

മകളുടെ 'ജൂലിയറ്റ്' കണ്ട് കണ്ണ് നിറഞ്ഞുപോയ ഷാരൂഖ് അവളുടെ അഭിനയത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ സഹിതം കുറിപ്പുമെഴുതി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ഷാരൂഖിന്‍റെ മകളെ കുറിച്ചുള്ള കുറിപ്പ്. 

എന്‍റെ ജൂലിയറ്റിനൊപ്പം ലണ്ടനില്‍. എത്ര മനോഹരമായ അനുഭവവും അസാധാരണമായ പ്രകടനവുമായിരുന്നു ആ മുഴുവന്‍ ടീമിന്‍റെതുമെന്നാണ് ഷാരൂഖ് വിശേഷിപ്പിച്ചത്. സുഹാനയെ പ്രശംസിച്ച് നിരവധി പേരാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. 

ലണ്ടനിലെ അര്‍ഡിംഗിലി കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സുഹാന. വോഗിന്‍റെ ഓഗസ്റ്റ് മാസത്തെ പതിപ്പില്‍ സുഹാന കവര്‍ ഗേളായി തുടക്കം കുറിച്ചിരുന്നു. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് എസ്ആര്‍കെ ആരാധകര്‍. 

 

click me!