ജാക്ക് ചാള്‍ട്ടണ് ആദരാഞ്ജലി അര്‍പ്പിച്ച് ഫുട്‌ബോള്‍ ലോകം

Published : Jul 12, 2020, 03:18 PM IST
ജാക്ക് ചാള്‍ട്ടണ് ആദരാഞ്ജലി അര്‍പ്പിച്ച് ഫുട്‌ബോള്‍ ലോകം

Synopsis

മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ജാക്ക് ചാള്‍ട്ടണിന്‍െ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് ഫുട്‌ബോള്‍ ലോകം. 1966 ലോകകപ്പ് ജയിച്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ചാള്‍ട്ടന്‍ (85).  

ലണ്ടന്‍: മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ജാക്ക് ചാള്‍ട്ടണിന്‍െ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് ഫുട്‌ബോള്‍ ലോകം. 1966 ലോകകപ്പ് ജയിച്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ചാള്‍ട്ടന്‍ (85). ലീഡ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇതിഹാസതാരമായിരുന്ന ചാള്‍ട്ടന്‍ നോര്‍ത്തമ്പര്‍ലാന്‍ഡിലെ സ്വവസതിയിലാണ് മരണത്തിന് കീഴടങ്ങിയത്. 

ഇംഗ്ലണ്ടിന്റെ സെന്‍ട്രല്‍ ബാക്കായിരുന്നു ചാള്‍ട്ടന്‍. 35 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളാണ് ചാള്‍ട്ടന്‍ നേടിയത്. ലീഡ്‌സിനൊപ്പം 23 വര്‍ഷമാണ് അദ്ദേഹം കളിച്ചത്. 1952- 73 കാലയളവില്‍ 773 മത്സരം കളിച്ചു. വിരമിച്ച ശേഷം അയര്‍ലന്‍ഡ് ടീമിന്റെ പരിശീലകനാവുകയായിരുന്നു. 990 ലോകകപ്പില്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചു. മിഡില്‍സ്ബറോ, ഷെഫീല്‍ഡ് വെനസ്‌ഡേ, ന്യൂകാസില്‍ ക്ലബ്ബുകളേയും പരിശീലിപ്പിച്ചു. 

പരിശീലകനായപ്പോള്‍ ഏറ്റവും കൂതല്‍ നേട്ടമുണ്ടായത് അയലന്‍ഡിനായിരിക്കും. 1990, 1994 ലോകകപ്പുകളിലും 1988 യൂറോ കപ്പിലും ടീം മികച്ച പ്രകടനം നടത്തിയത് ചാള്‍ട്ടന്റെ പരിശീലന മികവിന് തെളിവാണ്. 1996-ല്‍ അയര്‍ലന്‍ഡ് അദ്ദേഹത്തിന് പൗരത്വം നല്‍കി ആദരിക്കുകയും ചെയ്തു. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്. ചില ട്വീറ്റുകള്‍ വായിക്കാം....

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച