ഹൃദയാഘാതം; ബ്രസീല്‍ മുന്‍ നായകന്‍ കഫുവിന്റെ മകന് കളിക്കളത്തില്‍ ദാരുണാന്ത്യം

Published : Sep 06, 2019, 05:20 PM IST
ഹൃദയാഘാതം; ബ്രസീല്‍ മുന്‍ നായകന്‍ കഫുവിന്റെ മകന് കളിക്കളത്തില്‍ ദാരുണാന്ത്യം

Synopsis

മത്സരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡാനിലോയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

റിയോഡി ജനീറോ: ബ്രസീല്‍ മുന്‍ നായകന്‍ കഫുവിന്റെ മകന്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കുടുംബാംഗങ്ങളുമായി സാവോപോളോയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് കഫുവിന്റെ മകന്‍ ഡാനിലോ ഫെലിഷ്യാനോ ഡി മൊറെയ്സ്(30) മരിച്ചത്.

മത്സരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡാനിലോയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഫുവിന്റെ മകന്റെ നിര്യാണത്തില്‍ റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍, എ എസ് റോമ ടീമുകളും യവേഫയും അനുശോചിച്ചു.

1994ലും 2002ലെ ലോകകപ്പ് നേടിയ ബ്രസീല്‍ ടീം അംഗമായിരുന്നു കഫു. 2022ലെ ഖത്തര്‍ ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാണ് കഫു ഇപ്പോള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത