ഫുട്ബോൾ രാജ്യത്തെ രാജകുമാരന്മാര്‍ക്കിടയിലെ ഒരേയൊരു രാജാവ്; വിട പെലെ

By Vandana PRFirst Published Dec 30, 2022, 2:40 AM IST
Highlights

പറ‍ഞ്ഞതോ വായിച്ചതോ ആയിരുന്നില്ല ആ പ്രതിഭയെന്ന് ടെലിവിഷന്റെ വരവോടെ തിരിച്ചറിഞ്ഞ് അമ്പരന്നവരാണ് നമ്മൾ. ഇപ്പോഴും കറുപ്പും വെളുപ്പുമണിഞ്ഞ പഴയ മത്സരങ്ങളുടെ ദൃശ്യങ്ങൾ നമ്മളെ വിസ്മയിപ്പിക്കുന്നുണ്ട്. മെസ്സിമാരും എംബപ്പെമാരും എല്ലാം പഴയ റെക്കോ‍ഡുകൾ തിരുത്തുമ്പോഴും പുതിയ താരങ്ങൾ പിറവി കൊള്ളുമ്പോഴും ഫുട്ബോളിലെ ദൈവമായി വാഴ്ത്തപ്പെട്ട മറഡോണക്ക് ഇത്തിരി മുൻതൂക്കം കൂടുതലുണ്ടോ എന്ന തർക്കം തുടരുമ്പോഴും ആ അമ്പരപ്പ് ഇപ്പോഴും സമ്മാനിക്കാൻ പെലെക്ക് കഴിയുന്നു എന്നുള്ളിടത്താണ് പെലെ മാന്ത്രികനാകുന്നത്. അമരനാകുന്നത്. രാജാവാകുന്നത്. പെലെയെ പോലെ പെലെ മാത്രം

ചരിത്രത്തിലെ ഏറ്റവും നല്ല ഫുട്ബോൾ കളിക്കാരൻ ഡിസ്റ്റെഫാനോ ആണ്. കാരണം പെലെയെ ഞാൻ കളിക്കാരനായി കൂട്ടുന്നില്ല, കാരണം അദ്ദേഹം അതിനേക്കാളുമൊക്കെ എത്രയോ ഉയരത്തിലാണ്. ...പറഞ്ഞത് ഹംഗറിയുടെ കാൽപന്ത് മാന്ത്രികൻ പുഷ്കാസ്

യുക്തിയുടെ അതിരുകൾ മായ്ക്കുന്ന ഒരൊറ്റ കളിക്കാരനേ ഉളളു..പെലെ പറഞ്ഞത് ബൂട്ടണിഞ്ഞ പൈതഗോറസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡച്ച് ഇതിഹാസം യൊഹാൻ ക്രൈഫ്.

പെലെയെ പോലെ സമ്പുർണമായ ഒരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല, അഞ്ചടി എട്ടിഢഞ്ചിൽ മൈതാനം നിറഞ്ഞു നിൽക്കുന്ന കളിക്കാരൻ, രണ്ട് കാലു കൊണ്ട് തീർക്കുന്നത് ഇന്ദ്രജാലം. ..പറഞ്ഞത് ഇംഗ്ലണ്ടിന്റെ ബോബി മൂർ

 20 കൊല്ലം മൈതാനം അടക്കിവാണ പെലെയെ പോലെ മറ്റൊരാളില്ല ......പറഞ്ഞത് ജ‍ർമനിക്ക് കളിക്കാരനായും കോച്ചായും ലോകകപ്പ് നേടിക്കൊടുത്ത ഫ്രാൻസ് ബെക്കൻബോവർ

പെലെയെ പോലെ കളിക്കുക എന്നാൽ ദൈവത്തെ പോലെ കളിക്കുക എന്നാണ്....പറഞ്ഞത് ഫ്രാൻസിന്റെ  സ്വന്തം മിഷേൽ പ്ലാറ്റിനി.

ഈ മഹാരഥൻമാരുടെ അഭിപ്രായങ്ങളിലൂടെ  പറഞ്ഞു വന്നതിന്റെ ചുരുക്കം ഇത്രയുമാണ്.  രാജകുമാരൻമാർ ഇടക്കിടെ വന്നു പോവുന്ന ഫുട്ബോൾ രാജ്യത്ത് ഒരൊറ്റ രാജാവേ ഉണ്ടായിട്ടുള്ളു. പെലെ. Edson Arantes do Nascimento  എന്ന പെലെ .

സ്കൂൾ പഠനകാലത്ത് സഹപാഠികൾ പെലെ എന്ന വിളിപ്പേര് സമ്മാനിക്കുമ്പോൾ   Nascimento  വിചാരിച്ചത് തന്റെ പ്രിയതാരം വാസ്കോഡഗാമ ക്ലബിന്റെ ഗോളി ബൈലിന്റെ പേരിനോട് സാമ്യം വരാനെന്ന്. കാരണം മാതൃഭാഷയിൽ ആ പേരിന് ഒരു അർത്ഥവും ഇല്ലായിരുന്നു. പക്ഷേ ഹീബ്രുവിൽ മിറക്കിൾ എന്നർത്ഥം ഉണ്ടായിരുന്നു. പേരിനൊപ്പം ചേർന്നതിനേക്കാൾ വലിയ മാജിക്കുകളാണ് ഫുട്ബോൾ മൈതാനത്ത്  പെലെ തീർത്തത്.

അച്ഛൻ ഡോൺഡിഞ്ഞ്യോക്കും അമ്മ സെലെസ്റ്റക്കും മകനെ പറ്റി സ്വപ്നങ്ങളുണ്ടായിരുന്നു. പക്ഷേ പണമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അച്ഛന്റെഫുട്ബോൾ കന്പം കിട്ടിയ അവന് പഴയ സോക്സിൽ പേപ്പറുകൾ തിരുകിക്കെട്ടി്യും പഴംതുണികൾ കൂട്ടിക്കെട്ടിയും കാൽപന്ത് കളിയുടെ ആദ്യതട്ടലുകൾ പഠിക്കേണ്ടി വന്നത്. കളിക്കൂട്ടുകാർക്കൊപ്പം ഇൻഡോർ മത്സരങ്ങളിൽ ചേരാനും കളിക്കാനും പറ്റിയത് അവനൊരു അവസരമായി. പതിനാലാം വയസ്സിൽ തന്നെ മുതിർന്നവർക്കൊപ്പം പന്തുതട്ടാൻ അവന് കഴിഞ്ഞു. നിരവധി അമച്വർ ക്ലബുകൾക്ക് വേണ്ടി പന്തുതട്ടിക്കളിച്ച പെലെ പതിനഞ്ചാം വയസ്സിൽ സാന്റോസിലെത്തി. പുതിയ വാഗ്ദാനങ്ങളെ കണ്ടെത്താൻ വന്ന സാന്റോസ് കോച്ച് ലുലക്ക് അവനെ ക്ഷ പിടിച്ചു. പതിനാറാം വയസ്സിൽ തന്നെ ക്ലബിന്റെ ടോപ് സ്കോറർ ആയി. വർഷങ്ങളോളം തുർന്ന ബന്ധം. സാന്റോസിന്റെ കിരീടനേട്ടങ്ങളിലും ഉയർച്ചയിലും പെലെക്ക് നിർണായക പങ്ക്, പെലെയുടെ കളി നവീകരിക്കുന്നതിലും ഉഷാറാക്കുന്നതിലും ആത്മവിശ്വാസം കൂട്ടുന്നതിലും സാന്റോസിനും പങ്ക്. അതൊരു നല്ല കൂട്ടുകെട്ടായിുന്നു. 1961മാർച്ചിൽ ഫ്ലുമിനെൻസിന് എതിരെ നടന്ന മത്സരത്തിൽ പെലെ അടിച്ച പന്ത്, ഗോൾപോസ്റ്റിലേക്ക് മാത്രമല്ല, മാരക്കാനയുടെ ചരിത്രത്തിലേക്ക് കൂടിയാണ് പാഞ്ഞുകയറിയത്. സ്വന്തം പെനാൽറ്റിബോക്സിനടുത്ത് നിന്ന് കിട്ടിയ പന്തുമായി എതി‍ടീമിന്റെ എല്ലാ പ്രതിരോധവും തട്ടിമാറ്റി ഓടിയെത്തി നേടിയ ആ ഗോളിന്റെ ഒോർമ. തിളക്കം ഒരു ഫലകമായി രേഖപ്പെടുത്തപ്പെടുത്തപ്പെട്ടു. the most beautiful goal in the history of the Maracanã. ക്ലബിന് വേണ്ടി 659 മത്സരങ്ങളിലായി പെലെ അടിച്ച 643 ഗോൾ. അതൊരു റെക്കോഡായിരുന്നു . 2020 ഡിസംബറിൽ ബാഴ്സലോണക്ക് വേണ്ടി മെസ്സി പുതുക്കുംവരെ    

മാരക്കാന കണ്ട പെലെ മാന്ത്രികത അതുമാത്രമായിരുന്നില്ല. പതിനാറാം വയസസ്സിൽ തന്നെ രാജ്യത്തിന്റെ കുപ്പായമണിഞ്ഞ പെലെ ആദ്യം കളിച്ച അന്ചാരാഷ്ട്രമത്സരം മാരക്കാനയിലായിരുന്നു.1957 ജൂലൈയിൽ അർജന്റീനക്ക് എഥിരെ ഗോളടിച്ച പെലെ ഇന്നുവരെയും ബ്രസീലിന് വേണ്ടി ഗോളടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. ഒരു കൊല്ലത്തിനിപ്പുറം സ്വീഡനിൽ ലോകകപ്പിനായി മത്സരിക്കാൻ പെലെ എത്തി. അതൊരു വരവ് തന്നെയായിരുന്നു. ഫ്രാൻസിന് എതിരായ സെമിയിൽ ഹാട്രിക് , നേട്ടം സ്വന്തമാക്കന്ന ഏര്റവും പ്രായം കുറഞ്ഞ താരം, ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി (17 വ‍ർഷവും 249 ദിവസവും)   . തലസ്ഥാനായ സ്റ്റോക്ഹോമിൽ സ്വന്തം നാട്ടുകാരുടെ ആവേശവും പിന്തുണയും ഊ‌ർജമേറ്റിയ സ്വീഡന് എതിരെ ബ്രസീലിന് 5-2ന്റെ വിജയം. അ‍ഞ്ചിൽ രണ്ട് പതിനെട്ട് തികയാത്ത പെലെയുടെ വക. വിജയാവേശത്തിൽ മൈനാനത്ത് കുഴഞ്ഞുവീണ പെലെയെ വാരിയെടുത്തത് ഗാരിഞ്ച. ആറുഗോളുമായി ഗോൾവേട്ടയിൽ രണ്ടാമത്, ഏറ്രവും മികതച്ച രണ്ടാമത്തെകളിക്കാരൻ, ഏറ്റവും മികച്ച യങ് പ്ലെയർ. കപ്പ് കൈപ്പറ്റിയപ്പോൾ തേങ്ങിക്കരഞ്ഞ കൗമാരം വിടാത്ത പ്രതിഭയെ ടൂർണമെന്റ് മാത്രമല്ല ലോകം തന്നെയും ഏറ്റെടുത്തു. രണ്ടാമത്തെ ലോകകപ്പിന് നാല് വർഷത്തിനിപ്പുറം എഥ്തുമ്പോൾ പെലെ ലോകത്തെ മികച്ച കളിക്കാരന്റെ തലപ്പ1ക്കത്തിൽ തന്നെയായിരുന്നു. രണ്ടാം കിരീടത്തിലേക്ക് ഗാരിഞ്ച നയിക്കുമ്പോൾ ഒപ്പം നിൽക്കാൻ പിന്നിൽ നിടക്കാൻ രണ്ടിനും പെലെക്ക് മടിയുണ്ടായില്ല. കാരണം ഗോളടിക്കാൻ മാത്രമല്ല. പിന്നോട്ടിറങ്ങി ഗോളിന് വഴിയൊരുക്കാനും ഡ്രിബ്ലിങ്ങിലൂടെ എതിരാളികലുടെ താളം തെറ്റിക്കാനും പെലെക്ക് അസ്സലായി അറിയാമായിരുന്നു എന്നതു തന്നെ.

മൂന്ന് മത്സരം കഴിഞ്ഞ് ബ്രസീലിന് മടങ്ങേണ്ടി വന്ന 66ലെ ലോകകപ്പ് പെലെയുടെ ഓർമപുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നത് അദ്ദേഹം നേരിട്ടിരിക്കുന്ന ഫൗളുകളുടെ പേരിലാണ്. ആരും ഒരിക്കലും ഇങ്ങനെ ഫൗൾ ചെയ്യപ്പെട്ടിട്ടുണ്ടാവില്ല. കൂട്ടത്തിൽ ഏറ്റവും മോശം ഫൗളുകൾ നടത്തിയത് ബൾഗേറിയയും പോർച്ചുഗലും. പോർച്ചുഗലിന്റെ മൊറേയ്സിന്രെ ഏറ്റവും കടുപ്പമേറിയ ഫൗളിന് ശേഷവും കളി തുടരേണ്ടി വന്നതും (അന്ന് പകരക്കാർ ഇല്ല) മൊറേയ്സിന് കാർഡ് നൽകാത്തതും (റഫറി ജോർജ് മക്ബെയുടേയത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം റഫറിയിങ് എന്ന് വിലയിരുത്തപ്പെട്ടു) പെലെയെ വിഷമിപ്പിച്ചു. ഇനി ലോകകപ്പിൽ കളിക്കില്ലെന്ന് ശപഥം ചെയ്തു പോയ പെലെ പക്ഷേ ടീമിന് വേണ്ടി അടുത്ത വട്ടം വരിക തന്നെ ചെയ്തു.

1970ൽ മെക്സിക്കോയിൽ വന്നിറങ്ങിയ ബ്രസീൽ ടീം എക്കാലത്തേയും മഹത്തായ ടീമായിട്ടാണ് വാഴ്ത്തപ്പെടുന്നത്. പെലെ, റിവെലിനോ, ഗേ‍ർസൻ, കാർലോസ് ടോറസ്, ക്ലൊഡ്വാൽഡോ അങ്ങനെ അങ്ങനെ കേമൻമാർ മാത്രം. നന്നായി കളിച്ച് മുന്നേറിക്കൊണ്ടിരുന്ന ബ്രസീൽ ടീമിന് സെമിയി. എതിരാലികൾ ഉറുഗ്വെ. 1950ൽ മാരക്കാനയിൽ സ്വന്തം നാട്ടുകാരുടെ മുന്നിലെ കലാശപ്പോരാട്ടത്തിൽ തകർത്തുപോയ ടീമമുമായി കണ്ടുമുട്ടുന്ന വേദി. ബ്രസീൽ 3-1ന് ജയിച്ചു. പക്ഷേ ഗോളാകാതെ പോയ പെലെയുടെ ഒരു നീക്കം ഒരു തമാശക്കഥ പോലെ ബാക്കിയുമായി. ഫൈനലിൽ ഇറ്റിലക്കെതിരെ ആദ്യഗോൾ പെലെയുടെ വക. ജെർസിഞ്ഞോയുടെ (Jairzinho) കൈകളിലേക്ക് ചാടുന്ന പെലെ, ആ മത്സരം ലോകത്തിന് മസ്മാനിച്ച സന്തോഷക്കാഴ്ചയായി. 4-1ന് ബ്രസീലിന് കപ്പ്. കാർലോസ്ആൽബെർട്ടോ അടിച്ച നാലാംഗോൾ ഏറ്റവും മികച്ച ടീംവർക്കിൽ പിറന്ന ഗോളുകളിലൊന്നായി വാഴ്തപ്പെട്ടു. ഏറ്റവും മികച്ച കളിക്കാരനായുള്ള അംഗീകാരവും ഏറ്റുവാങ്ങി പെലെ ലോകകപ്പ് വേദികലോട് വിട പരഞ്ഞു.  ര

രാജ്യത്തിനായി അവസാനം കളിച്ചത് 1971 ജൂലൈയിൽ യുഗാസ്ലേവിയക്ക് എതിരെ. 92 കളികളിലായി രാജ്യത്തിന് വേണ്ടി നേടിയത്  77 ഗോൾ. എക്കാലത്തും ഫുട്ബോൾ പ്രേമികളുടെ പ്രിയടീമായി ബ്രസീൽ തുടരുന്നതിലേക്ക് വഴി തെളിച്ച മഹാൻമാരായ കളിക്കാരുടെ തലമുറകളിൽ പെലെയോളം തലപ്പൊക്കം ആർക്കുമില്ല.

നൂറ്റാണ്ടിലെ കായികതാരമെന്ന് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി.  നൂറ്റാണ്ടിലെ കളിക്കാരനെന്ന്International Federation of Football History & Statistics (IFFHS. ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നൂറുപേരിൽ ഒരാളെന്ന് ടൈം മാസിക. എല്ലാ സംഭാവനകളും മുൻനിർത്തി സവിശേഷാദര ബാലൻദോർ സമ്മാനിച്ച ഫിഫ. കളിക്കളത്തിലെ നേട്ടങ്ങളേക്കാളും കിട്ടിയ ബഹുമതികളേയക്കാളും നേടിയ പുരസ്കരാങ്ങളേക്കാളും വിലമതിക്കുന്ന അംഗീകാരമാണ് പെലെയെ രാജാവാക്കുന്നത് . ഫുട്ബോളിനെ്  ദ ബ്യൂട്ടിഫുൾ ഗെയിം എന്ന് വിശേഷണം കിട്ടിയത്  പെലെ കാരണമാ്ണ്. കളിക്കളത്തിൽ ഇതിഹാസങ്ങൾ എന്ന വിശേഷണം പിറവി കൊണ്ടത് പെലെക്ക് വേണ്ടിയാണ്.

തെരുവുകളിൽ തുണിപ്പന്ത് കെട്ടിക്കളിച്ച് തുടങ്ങി ലോകത്തെ വിശ്രുതമൈതാനങ്ങളിൽ പ്രതിഭാവെളിച്ചം തെളിച്ച    ബാലനെ കുറിച്ച് പണ്ട് പണ്ടൊരു കാലത്ത് കേരളപാഠാവലിയിൽ പാഠമുണ്ടായിരുന്നു. പീലെ എന്നായിരുന്നു പാഠപുസ്തകത്തിൽ ആ ബാലന്റെ പേര്. ബൂട്ടിനുള്ളിൽ പന്തിനെ ആകർഷിക്കുന്ന കാന്തമുണ്ടെന്ന് കരുതി പെലെയുടെ ബൂട്ട് അഴിച്ചുപരിശോധിക്കുക വരെയുണ്ടായി എന്ന ഐതിഹ്യവും അതിലുൾപെടുത്തിയിരുന്നു. അന്ന് താളുകളിൽ നിന്ന് കണ്ടറിഞ്ഞ പെലെയെ വരും തലമുറകൾക്ക് കൈമാറിയവരാണ് നമ്മൾ. പറ‍ഞ്ഞതോ വായിച്ചതോ ആയിരുന്നില്ല ആ പ്രതിഭയെന്ന് ടെലിവിഷന്റെ വരവോടെ തിരിച്ചറിഞ്ഞ് അമ്പരന്നവരാണ് നമ്മൾ. ഇപ്പോഴും കറുപ്പും വെളുപ്പുമണിഞ്ഞ പഴയ മത്സരങ്ങളുടെ ദൃശ്യങ്ങൾ നമ്മളെ വിസ്മയിപ്പിക്കുന്നു.   മെസ്സിമാരും എംബപ്പെമാരും എല്ലാം പഴയ റെക്കോ‍ഡുകൾ തിരുത്തുമ്പോഴും പുതിയ താരങ്ങൾ പിറവി കൊള്ളുമ്പോഴും ഫുട്ബോളിലെ ദൈവമായി വാഴ്ത്തപ്പെട്ട മറഡോണക്ക് ഇത്തിരി മുൻതൂക്കം കൂടുതലുണ്ടോ എന്ന തർക്കം തുടരുമ്പോഴും  ആ അമ്പരപ്പ് ഇപ്പോഴും സമ്മാനിക്കാൻ പെലെക്ക് കഴിയുന്നു എന്നുള്ളിടത്താണ് പെലെ മാന്ത്രികനാകുന്നത്. അമരനാകുന്നത്. രാജാവാകുന്നത്. പെലെയെ പോലെ പെലെ മാത്രം.    ADIEU ദ കിങ് പെലെ..

 

 

click me!