ചായയിൽ പഞ്ചസാര ഇടുന്നതിന് പകരം സ്വാഭാവിക മധുരം ഉപയോഗിക്കാം. ശർക്കര, തേൻ എന്നിവ ചേർക്കാവുന്നതാണ്.
ചായ കൂടുതൽ സ്വാദ് ഉള്ളതും ആരോഗ്യകരവുമാക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് കുടിക്കാവുന്നതാണ്. ഇഞ്ചി, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ഉപയോഗിക്കാം.
ചായ ഇടുമ്പോൾ തേയില കൂടുതൽ നേരം തിളപ്പിക്കുന്നത് ഒഴിവാക്കാം. ഇത് ചായയിൽ കയ്പ്പ് അനുഭവപ്പെടാൻ കാരണമാകുന്നു.
കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിച്ച് ചായ തയ്യാറാക്കാം. ബദാം മിൽക്ക് പോലുള്ളവ തെരഞ്ഞെടുക്കാവുന്നതാണ്.
നാരങ്ങ, പുതിന എന്നിവ ചേർത്ത് കുടിക്കുന്നത് ചായ കൂടുതൽ ആരോഗ്യകരമാക്കാൻ സാധിക്കും. ഇത് നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു.
Ameena Shirin