പ്രമേഹമുള്ളവർക്ക് ചായ സുരക്ഷിതമാണോ? ഇതിനെ കുറിച്ച് പോഷകാഹാര വിദഗ്ധ കവിതാ ദേവ്ഗൺ വിശദീകരിക്കുന്നു. 

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടയ്ക്കിടെ മൂത്രഒഴിക്കൽ ,കൂടിയ ദാഹം,വീശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം.

പ്രമേഹബാധിതർക്ക് ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതായി വരുന്നു. നമ്മുടെ ദിനചര്യയുടെ ഭാ​ഗമാണ് ചായ. എന്നാൽ പ്രമേഹബാധിതർക്ക് ചായ കുടിക്കാമോ? പ്രമേഹമുള്ളവർക്ക് ചായ സുരക്ഷിതമാണോ? ഇതിനെ കുറിച്ച് പോഷകാഹാര വിദഗ്ധ കവിതാ ദേവ്ഗൺ വിശദീകരിക്കുന്നു. 

കുറഞ്ഞ ലൈംഗികാസക്തിയും ഉദ്ധാരണക്കുറവും 'ലോംഗ് കൊവിഡ്' ലക്ഷണങ്ങൾ : പഠനം

പാലും പഞ്ചസാരയും ചേർത്ത ചായ കഴിക്കുന്ന സാധാരണ രീതി പ്രമേഹരോഗികൾക്ക് ശരിക്കും അഭികാമ്യമല്ല. ചായ ഉണ്ടാക്കാൻ നമ്മൾ ഉപയോഗിക്കുന്ന പാലിൽ പഞ്ചസാര വർദ്ധിപ്പിക്കുന്ന ചില ഐജിഎഫ് തന്മാത്രകൾ അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിന് പിന്നിലെ കാരണം. ചായയിൽ പഞ്ചസാര ചേർത്താൽ അത് പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹരോഗിക്ക് പാനീയം അനാരോഗ്യകരമാവുകയും ചെയ്യും. നിങ്ങൾ പ്രമേഹരോഗിയാണെങ്കിൽ പാൽ ഉൾപ്പെടുന്ന ചായകൾ ഒഴിവാക്കണം. പകരം പാൽ ചേർക്കാത്ത ഹെൽത്തി ചായകൾ പ്രമേഹമുള്ളവർക്ക് കഴിക്കാമെന്ന് കവിതാ ദേവ്ഗൺ പറഞ്ഞു. പ്രമേഹരോ​ഗികൾക്ക് കഴിക്കാവുന്ന മൂന്ന് തരം ചായകൾ പരിചയപ്പെടാം...

ഗ്രീൻ ടീ (Green Tea)...

ഗ്രീൻ ടീയിൽ എപ്പിഗാലോകാടെച്ചിൻ ഗാലേറ്റ് (ഇജിസിജി) അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ആരോഗ്യകരമായ ഒരു ചായയാണ് ഗ്രീൻ ടീയെന്ന് ദേവഗൺ പറയുന്നു. ​ഗ്രീൻ ടീ പേശി കോശങ്ങളിലേക്ക് ഗ്ലൂക്കോസിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി.

വളരെ കുറഞ്ഞ പഞ്ചസാരയും കലോറിയും ഇല്ലാത്തതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് പ്രയോജനകരമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ സ്വാധീനം ചെലുത്തുന്നു. ഗ്രീൻ ടീ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ സാന്ദ്രതയിൽ ഇത് അനുകൂലമായ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയതായി ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കൊവിഡ് വന്ന് ഭേദമായതിന് ശേഷം എപ്പോഴും ക്ഷീണമോ? എങ്കിലറിയാം...

ഇഞ്ചി ചായ( Ginger Tea)...

ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് ഇൻസുലിൻ ഉത്പാദനം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. ജിഞ്ചർ ടീ മികച്ച ഗ്ലൈസെമിക് നിയന്ത്രണത്തിലേക്ക് നയിക്കുന്നു. അതിനാൽ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച മാർ​ഗമാണ് ഇഞ്ചി ചായ. 

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇഞ്ചിച്ചായ വളരെ നല്ലതാണ്. zingiber എന്ന ഇഞ്ചിയിലെ ഒരു സംയുക്തമാണ് ബാക്ടീരിയ ബാധയിൽ നിന്നും വയറിനെ സംരക്ഷിക്കുന്നത്. ബാക്റ്റീരിയകൾക്ക് എതിരെ പ്രവർത്തിക്കുന്ന ഘടകങ്ങൾ ഇഞ്ചിയിലുണ്ട്. അതുകൊണ്ട് തന്നെ ഇവ ശരീരത്തെ സംരക്ഷിക്കുന്നു.

എങ്ങനെയാണ് ഇഞ്ചി ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ഇഞ്ചി 1 കഷ്ണം
വെള്ളം 1 ഗ്ലാസ്
നാരങ്ങ നീര് 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഇഞ്ചി മുറിച്ചത് വെളളത്തിലിട്ട് തിളപ്പിക്കുക. തിളപ്പിച്ച് കഴിഞ്ഞാൽ അതിലേക്ക് നാരങ്ങ നീര് ചേർക്കുക.
തീ ഓഫ് ചെയ്തശേഷം ചൂട് കുറയുമ്പോൾ തേൻ ചേർക്കുക. 

കറുവപ്പട്ട ചായ (Cinnamon Tea)..

ചായയിൽ ഒരു കഷ്ണം കറുവപ്പട്ട ചേർക്കുന്നത് നല്ലതാണ്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത നിലനിർത്താനും ഭക്ഷണത്തോടുള്ള ആസക്തി അകറ്റാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഘടകങ്ങളിൽ ഒന്നാണ് കറുവപ്പട്ട. പാർശ്വഫലങ്ങളൊന്നു മില്ലാതെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ടീയാണിത്..

പ്രീമെൻസ്ട്രൽ സിൻഡ്രോം; ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

കറുവപ്പട്ട ചായ തയ്യാറാക്കുന്ന വിധം...

വേണ്ട ചേരുവകൾ...

 വെള്ളം 3 ​ഗ്ലാസ്
 കറുവപ്പട്ട 2 കഷ്ണം
 കറുവപ്പട്ട പൊടിച്ചത് 2 ടീസ്പൂൺ
 നാരങ്ങ നീര് 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് കറുവപ്പട്ട ചേർത്ത് നല്ല പോലെ തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. കുടിക്കുന്നതിന് തൊട്ട് മുമ്പ് തേനും നാരങ്ങ നീരും ചേർക്കുക. 

പ്രോട്ടീൻ അമിതമായാൽ ശരീരത്തിൽ സംഭവിക്കുന്നത്...