പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് മാത്രം സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കില്ല. സ്ത്രീകളുടെ ഭക്ഷണ രീതികളും അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. സ്ത്രീകളിൽ ഉണ്ടാകുന്ന ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ തടയാൻ ഈ സൂപ്പർഫുഡുകൾ കഴിക്കൂ.
ദിവസവും ഫ്ലാക്സ് സീഡ് കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ആർത്തവ വേദന തടയാനും ഇത് കഴിക്കുന്നത് നല്ലതാണ്. ഫ്ലാക്സ് സീഡ് പൊടിച്ച് കഴിക്കാം.
56
മഞ്ഞൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് മഞ്ഞൾ. ഇത് വീക്കത്തെ തടയാനും ആർത്തവ വേദന കുറയ്ക്കാനും സഹായിക്കുന്നു. പാലിൽ ചേർത്ത് കുടിക്കാവുന്നതാണ്.
66
പച്ചക്കറികൾ
ധാരാളം പച്ചക്കറികൾ കഴിക്കുന്നത് ശരീരത്തിൽ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ, ക്ഷീണം, ആർത്തവ വേദന എന്നിവ തടയാനും ഇത് നല്ലതാണ്.