സാർകോപീനിയ എന്നത് പ്രായവുമായി ബന്ധപ്പെട്ട പേശികളുടെ അളവ്, ശക്തി, പ്രവർത്തനം എന്നിവ ക്രമേണ നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ്. ഇത് പലപ്പോഴും 30 വയസ്സിൽ ആരംഭിച്ച് 60 വയസ്സിനു ശേഷം ത്വരിതപ്പെടുത്തുന്നു.

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിലും ചലനത്തിലും പേശികൾ പ്രധാന പങ്ക് വഹിക്കുന്നു. പ്രായത്തിനനുസരിച്ച് പേശികളുടെ ബലവും ശക്തിയും സ്വാഭാവികമായി കുറയുകയും ചിലപ്പോൾ സാർകോപീനിയ എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് വികസിക്കുകയും ചെയ്യുന്നു.

സാർകോപീനിയ എന്നത് പ്രായവുമായി ബന്ധപ്പെട്ട പേശികളുടെ അളവ്, ശക്തി, പ്രവർത്തനം എന്നിവ ക്രമേണ നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ്. ഇത് പലപ്പോഴും 30 വയസ്സിൽ ആരംഭിച്ച് 60 വയസ്സിനു ശേഷം ത്വരിതപ്പെടുത്തുന്നു. ഇത് ചലനശേഷി കുറയുന്നതിനും വീഴ്ച വർദ്ധിക്കുന്നതിനും, ബലഹീനതയ്ക്കും കാരണമാകുന്നു. ഹോർമോൺ മാറ്റങ്ങൾ, പ്രോട്ടീൻ സിന്തസിസ് കുറയൽ, ഉദാസീനമായ പെരുമാറ്റം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ കാരണങ്ങളിൽ എന്നിവ ഉൾപ്പെടുന്നു.

ഈ അവസ്ഥ കൈകാര്യം ചെയ്യുന്നതിലും പേശികളുടെ ആരോഗ്യം നിലനിർത്തുന്നതിലും കാരണങ്ങൾ ആദ്യകാല ലക്ഷണങ്ങൾ എന്നിവ മനസ്സിലാക്കുന്നത് നിർണായകമാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് സൗരഭ് സേഥി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ച് പോസ്റ്റിൽ പറയുന്നു.

30 വയസ്സിനു ശേഷം എല്ലാ വർഷവും പേശികളുടെ 1% നഷ്ടപ്പെടാൻ തുടങ്ങും. അതിനെയാണ് സാർകോപീനിയ എന്ന് വിളിക്കുന്നത്. പ്രായത്തിനനുസരിച്ച് ക്രമേണ പേശി നഷ്ടം സംഭവിക്കുന്ന അവസ്ഥയാണ് സാർകോപീനിയ.

മസിൽ രക്തത്തിൽ നിന്ന് പഞ്ചസാര ആഗിരണം ചെയ്യുകയും രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പേശികളുടെ നഷ്ടം പലപ്പോഴും 35 നും 40 നും ഇടയിൽ ത്വരിതപ്പെടുത്തുന്നു. ഈസ്ട്രജൻ കുറയുമ്പോൾ, പേശികളുടെ തകർച്ച വേഗത്തിലാകുന്നു. അതുകൊണ്ടാണ് പല ആർത്തവവിരാമം നേരിടുന്ന സ്ത്രീകളും അവരുടെ ഭാരം മാറിയിട്ടില്ലെങ്കിലും ദുർബലരായി അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു.

അപ്രതീക്ഷിതമായ ക്ഷീണവും പേശികളുടെ ശക്തി കുറയുന്നതും സാർകോപീനിയയുടെ പ്രാരംഭ ലക്ഷണങ്ങളാണ്. നടത്തത്തിന്റെ വേഗത കുറയുന്നതും പടികൾ കയറുകയോ കസേരയിൽ നിന്ന് എഴുന്നേൽക്കുകയോ പോലുള്ള ദൈനംദിന ജോലികൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുമാണ് മറ്റ് ലക്ഷണങ്ങൾ.

View post on Instagram