പ്രളയാതിജീവനം

First Published Aug 14, 2019, 4:24 PM IST


പ്രളയത്തിന് ഒഴുകാന്‍ പ്രത്യേക വഴികളില്ലായിരുന്നു. കിട്ടിയ വഴികളില്‍ കൂടിയെല്ലാം അത് ഒഴുകിയിറങ്ങി. ഒഴുകും വഴി കണ്ടതിനെയെല്ലാം കൂടെ കൂട്ടി. ഇനി വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങണം. ഇത് പ്രളയമൊഴുകിയ ശ്രീകണ്ഠാപുരം നഗരം. ഈ നഗരത്തില്‍ രണ്ട് ദിവസം വെള്ളം തളം കെട്ടി നിന്നിരുന്നു. സര്‍വ്വവും അതിനടിയില്‍ കുതിര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം വെള്ളമിറങ്ങിയപ്പോള്‍ നഗരത്തിലെ കടയുടമകള്‍ തങ്ങളുടെ കടകള്‍ തുറന്നു, ദിവസങ്ങള്‍ക്ക് ശേഷം. അഴുകിയ അരിച്ചാക്ക് മുതല്‍ സര്‍വ്വവുമുണ്ടായിരുന്നു അതില്‍. കാണാം പ്രളയാനന്തര കാഴ്ച... ചിത്രങ്ങള്‍ ചെമ്പേരി ടുഡേ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും.

പ്രളയത്തില്‍ മുങ്ങിയ ശ്രീകണ്ഠാപുരം നഗരം.
undefined
പ്രളയജലം ഒഴിഞ്ഞ ശ്രീകണ്ഠാപുരം.
undefined
പ്രളയജലം ഒഴിഞ്ഞ ശ്രീകണ്ഠാപുരം നഗരത്തിലെ കടകള്‍ തുറന്നപ്പോള്‍.
undefined
ഇനിയൊരു പുനരുപയോഗത്തിന് സാധ്യമായതൊന്നും ഈ കടകളില്‍ ഇല്ല.
undefined
എല്ലാം മാറ്റണം.
undefined
സര്‍വ്വവും ഒഴുകിപ്പോയപ്പോള്‍ ഒറ്റയ്ക്കായി...
undefined
കടകളിലെ സര്‍വ്വ സാധനങ്ങളും,' ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ' നനഞ്ഞ്, കുതിര്‍ന്ന് ...
undefined
ഒന്നില്‍ നിന്ന് തുടങ്ങണം. നാളെയ്ക്കായി...
undefined
ഒരുമയോടെ...
undefined
നാളെ നമ്മുടെതാണ്. പ്രളയത്തില്‍ തോറ്റ് പിന്മാറുന്നവരല്ല മലയാളികള്‍.
undefined
click me!