മധ്യഅമേരിക്കന്‍ രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞ് ഇറ്റ കൊടുംങ്കാറ്റ്

First Published Nov 10, 2020, 7:38 PM IST

മേരിക്കന്‍ വന്‍കരയുടെ മധ്യഭാഗത്ത് ആഞ്ഞടിച്ച ഉഷ്ണമേഖലാ കൊടുംങ്കാറ്റായ ഇറ്റ കനത്ത നാശം വിതച്ചു. ക്യൂബയുടെ വടക്കന്‍ മേഖലയിലെ കടലായ ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ നിന്ന് ആരംഭിച്ച് ഫ്ലോറിഡയ്ക്ക് സമീപത്ത് കൂടി അഞ്ഞടിച്ച ഇറ്റ, അമേരിക്കയുടെ തെക്കന്‍ നഗരമായ പെന്‍സാകോളയ്ക്ക് സമൂപത്തായി കടലിലാണ് അവസാനിച്ചത്. എന്നാല്‍ അമേരിക്കന്‍ വന്‍കരയുടെ മധ്യഭാഗങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഇറ്റ സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ഇറ്റയെ തുടര്‍ന്നുണ്ടായ പേമാരിയില്‍ ഗ്വാട്ടിമാലയില്‍ മാത്രം മണ്ണിടിഞ്ഞ് 50 -ളം പേര്‍ മരിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 2020 ലെ അറ്റ്ലാന്‍റിക് ചുഴലിക്കാറ്റിന്‍റെ ഈ സീസണിലെ പന്ത്രണ്ടാമത്തെ ശക്തമായ ചുഴലിക്കാറ്റാണ് ഇറ്റ. കാറ്റഗറി 5 ലാണ് ഉഷ്ണമേഖലാ കൊടുംങ്കാറ്റായ ഇറ്റയുടെ സ്ഥാനം. 

തുടക്കത്തില്‍ വളരെ പതുക്കെയായിരുന്നു ഇറ്റ. പനാമയില്‍ ഇറ്റ അതിന്‍റെ ആദ്യരൂപം കൈക്കൊള്ളുമ്പോള്‍ 1000 പേരെയാണ് ദുരന്തം ബാധിച്ചത്. എന്നാല്‍ പിന്നീട് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് ഇറ്റ ശക്തി പ്രാപിക്കുകയായിരുന്നു.
undefined
നിക്വരാഗേയില്‍ 1,30,000 പേരെയും ഗ്വാട്ടിമാലില്‍ 1,04,500 പേരെയും ഇറ്റ നേരിട്ട് ബാധിച്ചെന്ന് റിലീഫ് വെബ് റിപ്പോര്‍ട്ട് ചെയ്തു.
undefined
undefined
ഹോണ്ടുറാസില്‍ 1.6 മില്ല്യണ്‍ പേരും എല്‍സാല്‍വദോറില്‍ 1,700 പേരും കോസ്റ്ററിക്കയില്‍ 1,00,000 പേരെയും പാനാമയില്‍ 1000 പേരെയും ഇറ്റ കൊടുംങ്കാറ്റ് നേരിട്ട് ബാധിച്ചതായി അതത് രാജ്യങ്ങളിലെ ദുരന്തനിവാരണ കേന്ദ്രങ്ങള്‍ അറിയിച്ചു.
undefined
പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ വീശുമ്പോള്‍ മണിക്കൂറില്‍ 20 കിലോ മീറ്റര്‍ വേഗമുണ്ടായിരുന്ന കാറ്റ് ഇന്നലെ വൈകുന്നേരത്തോട് കൂടി 250 കിലോമീറ്റര്‍ വേഗതയിലെത്തി.
undefined
undefined
എന്നാല്‍ ഇന്ന് വൈകിട്ടോടെ 22 കിലോമീറ്റര്‍ വേഗതയിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
undefined
ഇറ്റ കൊടുക്കാറ്റ് സൃഷ്ടിച്ച പേമാരിയിലും അതിനെ തുടര്‍ന്ന് ഗ്വാട്ടിമാലയിലുണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 50 പേര്‍ മരിച്ചു.
undefined
രാജ്യത്തിന്‍റെ മലയോരമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 20 ഒളം വീടുകള്‍ മണ്ണിനടിയിലായതായി ഗ്വാട്ടിമാലൻ പ്രസിഡന്‍റ് അലജാൻഡ്രോ ജിയാമട്ടേയി പറഞ്ഞു.
undefined
ഒരു മാസത്തെ വില അര ദിവസത്തിനുള്ളിൽ കുറഞ്ഞുവെന്ന് ജിയാമട്ടേയി അഭിപ്രായപ്പെട്ടു. കനത്ത മഴ തുടരുന്ന സാൻ ക്രിസ്റ്റൊബാൽ വെരാപാസ് പട്ടണം ഉള്‍പ്പെടെയുള്ള ദുരിതബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.
undefined
രാജ്യത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിവിടാണ്. മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ അപകട സ്ഥലത്തേക്ക് കാല്‍നടയായി പോകാന്‍ തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്‍റ് പറഞ്ഞു.
undefined
undefined
അയൽരാജ്യമായ നിക്കരാഗ്വയിലും മണ്ണിടിച്ചിലും കനത്ത മഴയും റിപ്പോര്‍ട്ട് ചെയ്തു. ഈറ്റ ആദ്യം നിക്കരാഗ്വയിലാണ് നാശം വിതച്ച് തുടങ്ങിയത്. പിന്നീട് അയൽരാജ്യമായ ഹോണ്ടുറാസിലേക്ക് കടന്നു. അവിടെ നിന്ന് ഗ്വാട്ടിമാലയിലേക്കും.
undefined
ഗ്വാട്ടിമാലയിലേക്കെത്തുമ്പോഴേക്ക് ഉഷ്ണമേഖലാ കൊടുംങ്കാറ്റ് വിഷാദാവസ്ഥയിലായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. നിക്കരാഗ്വയില്‍ കൊടുങ്കാറ്റിന്‍റെ വേഗം 225 കിലോമീറ്ററായിരുന്നു. ഇതേതുടര്‍ന്ന് കനത്ത പേമാരിയും ഉണ്ടായി.
undefined
undefined
മധ്യ അമേരിക്കൻ മേഖലയിലുടനീളം ഏതാണ്ട് 70 ലധികം പേർ കൊടുംങ്കാറ്റിലും തുടര്‍ന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യ്തു.
undefined
നിക്കരാഗ്വയിൽ, ചുഴലിക്കാറ്റ് വീശുന്നതിന് മുമ്പ് പതിനായിരക്കണക്കിന് ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഹോണ്ടുറാസില്‍ മാത്രം 57 പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്.
undefined
രാജ്യത്തിന്‍റെ വടക്കൻ തീരത്ത് രണ്ട് ഖനിത്തൊഴിലാളികള്‍ മരിച്ചു. അയൽരാജ്യമായ ഹോണ്ടുറാസിൽ സാൻ പെഡ്രോ സുല നഗരത്തിൽ ഉറങ്ങിക്കിടന്ന 13 വയസുകാരിയുടെ മേലെ വീട് ഇടിഞ്ഞുവീണ് കൊല്ലപ്പെട്ടു.
undefined
ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മേല്‍ക്കൂരയില്‍ അഭയം തേടിയ 500 ഓളം പേരെ രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
undefined
വൈദ്യുതി വിതരണവും ശുദ്ധജലവിതരണവും മുടങ്ങി. വീടുകളും കാറുകളും വെള്ളപ്പൊക്കത്തിൽ മുങ്ങി. മധ്യ അമേരിക്കയുടെ ചില ഭാഗങ്ങളിൽ ഇറ്റ കനത്ത മഴയും വെള്ളപ്പൊക്കവും സൃഷ്ടിക്കുകയാണെന്ന് യുഎസ് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
undefined
undefined
ഗ്വാട്ടിമാലയില്‍ നിന്ന് വടക്ക്-കിഴക്ക് ക്യൂബയിലേക്കും പിന്നീട് ഫ്ലോറിഡയ്ക്ക് നേരെയുമായിരുന്നു ഇറ്റയുടെ സഞ്ചാരപഥം. ആഴ്ച അവസാനത്തോടെ കൊടുങ്കാറ്റ് വീണ്ടും ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു.
undefined
മുന്നറിയിപ്പ് ലഭിച്ചതിനാല്‍ താഴ്ന്ന പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അമേരിക്കന്‍ നഗരമായ ഫ്ലോറിഡയിലും കൊടുങ്കാറ്റ് നാശം വിതച്ചു.
undefined
undefined
ഗ്വാട്ടിമാലയിൽ വ്യാഴാഴ്ച സാൻ ക്രിസ്റ്റോബൽ വെരാപാസിൽ 150 വീടുകൾ തകർന്നു. ഞായറാഴ്ച വരെ, 27 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. 100 -ളം പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നു.
undefined
undefined
അമേരിക്കന്‍ സംസ്ഥാനമായ ഫ്ലോറിഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിൽ തിങ്കളാഴ്ച ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി. ഫ്ലോറിഡയ്ക്ക് 144 കിലോമീറ്റര്‍ ദൂരെക്കൂടിയാണ് കാറ്റ് വീശിയതെങ്കിലും ശക്തമായ മഴ നഗരത്തില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചു.
undefined
25000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഫ്ലോറിഡയ്ക്ക് സമീപം ഇറ്റ ശക്തി പ്രാപിച്ചത്.
undefined
തിങ്കളാഴ്ച അതിരാവിലെ മെക്സിക്കോ ഉൾക്കടലിലേക്ക് നീങ്ങിയ ഇറ്റ അവിടെ എവർഗ്ലേഡ്സ് കടലിനോട് ചേര്‍ന്ന് നേപ്പിൾസിന് തെക്ക് കൊടുംങ്കാറ്റിന്‍റെ വേഗം മണിക്കൂറില്‍ പരമാവധി 104 കിലോമീറ്ററായിരുന്നു. ഇന്ന് വൈകീട്ടോടെ ഇറ്റ ദുര്‍ബലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
undefined
click me!