പ്രതിരോധിക്കാം കൊവിഡ് 19 നെ ; ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍

First Published Mar 18, 2020, 3:47 PM IST

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഫലപ്രദമായി രണ്ട് മാര്‍ഗ്ഗങ്ങള്‍മാത്രമേ ഇപ്പോഴും ഉള്ളൂ. ഒന്ന് രോഗ ബാധിതരുമായി സാമൂഹികമായ അകലം പാലിക്കുക. കുറഞ്ഞത് ഒരു മീറ്റര്‍ അകലമെങ്കിലും രോഗബാധിതരുമായി പുലര്‍ത്തുക. രോഗബാധിതര്‍ സ്പര്‍ശിക്കുന്ന സ്ഥലങ്ങളില്‍ സ്പര്‍ശിക്കുമ്പോഴും രോഗാണു മറ്റുള്ളവരിലേക്ക് പടരുന്നു. വീടിന് പുറത്ത് പോവുകയാണെങ്കില്‍ തിരിച്ചെത്തുമ്പോള്‍ കൈയും മുഖവും കഴുകി വൃത്തിയാക്കുക. വ്യക്തിശുചിത്വവും സമൂഹിക ശുചിത്വവും ശീലിക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ നിങ്ങള്‍ക്ക് സുരക്ഷിതരായിരിക്കാമെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു. 

വാതിലുകള്‍, ജനലുകള്‍ അത് പോലെ നമ്മള്‍ ആദ്യം സ്പര്‍ശിക്കാനിടയുള്ള സ്ഥലങ്ങള്‍ എന്നിടങ്ങളില്‍ കൊറോണാ വൈറസ് ബാധിതനായ ഒരാള്‍ സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ അവിടെ രോഗാണുവിന്‍റെ സാന്നിധ്യമുണ്ടായിരിക്കും. ഇത്തരം സ്ഥലങ്ങളില്‍ നേരിട്ട് കൈകൊണ്ട് സ്പര്‍ശിക്കാതെ നോക്കുക.
undefined
രോഗികളുമായി ഹസ്തദാനം ചെയ്യുമ്പോഴും നിങ്ങളുടെ ശരീരത്തിലേക്ക് വൈറസിന് എളുപ്പത്തില്‍ കടന്നുകയറാന്‍ കഴിയുന്നു. അതുകൊണ്ട് തന്നെ ഹസ്തദാനം പരമാവധി ഒഴിവാക്കുക.
undefined
പൊതു ഇടങ്ങളിലെ ചുമ, തുമ്മല്‍, മൂക്ക് ചീറ്റല്‍ എന്നിവയിലൂടെയും രോഗിയില്‍ നിന്ന് വൈറസ് പുറത്തേക്ക് പോകുന്നു. ഇത്തരത്തില്‍ പുറംതള്ളപ്പെടുന്ന വൈറസ് മറ്റൊരാളിലേക്ക് പകരാനുള്ള സാദ്ധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ ചുമയ്ക്കുമ്പോള്‍ കുറഞ്ഞത് വാ പൊത്തിപ്പിടിക്കാനെങ്കിലും സൂക്ഷിക്കുക. പൊതുസ്ഥലങ്ങളില്‍ തുപ്പാതെ നോക്കേണ്ടതും ഈ രോഗകാലത്ത് ഒരോ വ്യക്തിയും പൊതുസമൂഹത്തോട് ചെയ്യേണ്ട കടമയാണ്.
undefined
പൊതുഗതാഗത സംവിധാനങ്ങള്‍ കൊറോണാ വൈറസ് ബാധയുടെ വ്യാപനത്തിന് കാരണമാകുന്നു. രോഗബാധയുള്ള ഒരാള്‍ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍, രോഗി സ്പര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, ഇരിപ്പിടം എന്നിവിടങ്ങളില്‍ രോഗാണു പടരുന്നു. തുടര്‍ന്ന് ഈ സ്ഥലങ്ങളില്‍ സ്പര്‍ശിക്കുന്ന ആളിലേക്കും രോഗണു പടരുന്നു. ഇത്തരത്തിലുള്ള രോഗാണുവിന്‍റെ വ്യാപനം തടയുന്നതിനായാണ് രോഗി വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെടുന്നത്.
undefined
പൊതു ഇടങ്ങളില്‍ തുറന്ന് വച്ചിരിക്കുന്ന ഭക്ഷണത്തില്‍ നിന്നും രോഗബാധയുണ്ടാകാം. ഭക്ഷ്യവസ്തുക്കള്‍ അടച്ച് വച്ച് സൂക്ഷിക്കേണ്ടതും കഴിയുന്നതും തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതും ഈ രോഗകാലത്ത് സൂക്ഷിക്കേണ്ട കാര്യങ്ങളാണ്.
undefined
കൂട്ടം ചേര്‍ന്ന് ഹുക്ക പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാതിരിക്കുക. ഒരാള്‍ ഉപോഗിച്ച സാധനം പരമാവധി മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
undefined
ചുമയ്ക്കുമ്പോള്‍ മാസ്ക് ഉപയോഗിക്കുക.
undefined
മാസ്ക് ഊരുമ്പോഴും ശ്രദ്ധിക്കുക.
undefined
വാതിലുകള്‍ തുറക്കേണ്ട രീതി
undefined
സ്വിച്ച് ഇടുമ്പോള്‍ വിരലുകള്‍ നേരിട്ട് തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക.
undefined
പൊതു സ്ഥലത്ത് സഞ്ചരിക്കുകയാണെങ്കില്‍ പരമാവധി എവിടെയും സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്രയും കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ കൊവിഡ് 19 ല്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷനേടാമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങളെ അതുപോലെ അനുസരിക്കാന്‍ ശ്രമിക്കുക. സാമൂഹികമായ അകലം (കുറഞ്ഞത് ഒരു മീറ്റര്‍) സൂക്ഷിച്ച് കൊണ്ട് മാത്രം ഒരാളോട് സംസാരിക്കാന്‍ ശ്രമിക്കുക.
undefined
click me!