റോഡ് നീളെ കുഴികള്‍; മന്ത്രിയോട് പ്രതിഷേധിച്ച് ജനം, കുഴിയടയ്ക്കാന്‍ പൊലീസ്

First Published Sep 7, 2019, 12:48 PM IST

കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ റോഡില്‍ രൂപം കൊണ്ട കുഴികളില്‍ വീണ് ജനം. ഇന്ന് രാവിലെ കുണ്ടനൂര്‍ വഴി യാത്ര ചെയ്യുകയായിരുന്ന രണ്ട് ബൈക്കുകളാണ് കുഴിയില്‍ വീണത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ തന്നെ കുണ്ടന്നൂര്‍ ഭാഗത്തെ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ പൊലീസിനോട് കുണ്ടന്നൂരിലെ കുഴിയടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഗതാഗത കുരുക്ക് നിയന്ത്രിക്കാനായി 100 പൊലീസുകാരെ അധികമായി കൊച്ചിയിലെ റോഡുകളില്‍ വിന്യസിച്ചു. മഴ മാറിനിന്ന ഇന്ന് രാവിലെയും പൊലീസ് കുണ്ടന്നൂരിലെ കുഴികൾ മെറ്റൽ ഇട്ട് നികത്തുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. 

എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറേയുടെ നേതൃത്വത്തിലാണ് പൊലീസ് കൊച്ചിയിലെ ഗതാഗത നിയന്ത്രണവും റോഡിലെ കുഴിയടയ്ക്കലും നടത്തുന്നത്. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ റോഡിലേക്ക് നേരിട്ടിറങ്ങിയത്. വൈറ്റില - അരൂർ റൂട്ടിൽ മണിക്കൂറുകളായി ഗതാഗതം സ്തംഭിച്ച നിലയിലാണ്. ശോച്യാവസ്ഥയിലായ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം.
undefined
ഇതിനിടെ കൊച്ചിയിലേ റോഡുകളുടെ അവസ്ഥ വിലയിരുത്താൻ മന്ത്രി ജി സുധാകരൻ യോഗം വിളിച്ചു. വൈകിട്ട് 3 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാണ് യോഗം. രാവിലെ 10 മണിക്ക് കൊച്ചിയിലെ വിവിധ റോഡുകളുടെ സ്ഥിതി മന്ത്രി നേരിട്ട് കണ്ട് വിലയിരുത്താനായെത്തി.
undefined
അതേ സമയം കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദി പൊതുമരാമത്തു വകുപ്പ് അല്ലെന്ന് മന്ത്രി ജി സുധാകരൻ മാധ്യമപ്രവര്‍ത്തകരോട് പുറഞ്ഞു. കുണ്ടന്നൂരിലെയും വൈറ്റിലയിലെയും റോഡുകളുടെ സ്ഥിതി മന്ത്രി വിലയിരുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം മന്ത്രി വിളിച്ചിട്ടുണ്ട്.
undefined
കുണ്ടന്നൂരിലെയും വൈറ്റിലയിലെയും ഗതാഗതക്കുരുക്ക് ഇന്നും തുടരുകയാണ്. 10 മണിയോടെ ഗതാഗത മന്ത്രി ജി സുധാകരൻ കുണ്ടന്നൂർ ജംഗ്ഷനിൽ എത്തി റോഡുകളുടെ തകര്‍ച്ച നേരിട്ട് മനസിലാക്കി. മന്ത്രി റോഡ് പരിശോധിക്കുന്നതിനിടെ ഒരു യാത്രക്കാരൻ മന്ത്രിയെ നേരിട്ട് പ്രതിഷേധം അറിയിച്ചു.
undefined
കുണ്ടന്നൂരിലെ പൊട്ടിപൊളിഞ്ഞ റോ‍ഡിന്‍റെ അവസ്ഥ വിലയിരുത്തുന്നതിനെത്തിയ പൊതുമരാമത്ത് മന്ത്രി ജി സുധാകരനോട് പൊട്ടിത്തെറിച്ച് യുവാവ്. ഉമ്മയുമൊത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവാണ് മന്ത്രിയോട് ക്ഷോഭിച്ചത്.
undefined
'എന്താ സാറേ എത്ര ദിവസമായി ഞങ്ങൾ ഇതനുഭവിക്കുന്നു. അമ്മയേയും കൊണ്ട് ആശുപത്രിയിൽ പോകേണ്ടതാണ്' എന്ന് പറഞ്ഞായിരുന്നു യുവാവ് ക്ഷുഭിതനായത്. ഇതിനിടെ യുവാവിനെ പിടിച്ചുമാറ്റാൻ ഉദ്യോ​ഗസ്ഥർ ശ്രമിച്ചുവെങ്കിലും മന്ത്രി ഉദ്യോ​ഗസ്ഥരെ ശാസിക്കുകയായിരുന്നു. ഉമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും മന്ത്രി യുവാവിനോട് പറഞ്ഞു. കുണ്ടന്നൂർ വൈറ്റില മേൽപ്പാലങ്ങളുടെ ചുമതല മാത്രമാണ് പിഡബ്ല്യുഡിക്ക് ഉള്ളതെന്നും ഗതാഗത കുരുക്ക് പരിഹരിക്കേണ്ടത് പൊലീസും ജില്ലാ ഭരണകൂടവുമാണെന്ന് മന്ത്രി പറഞ്ഞു. മേൽപ്പാലങ്ങളുടെ പണി അടുത്ത വർഷം മാർച്ചോടെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും ജി സുധാകരൻ പറഞ്ഞു. തുടന്ന് വൈറ്റിലയിലും മന്ത്രി എത്തി റോഡുകളുടെ അവസ്ഥ വിലയിരുത്തി.
undefined
ഓണം അവധി ദിവസങ്ങൾ അടുത്തതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടവും പൊലീസും കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഗതാഗത നിയന്ത്രണത്തിനായി നിയോഗിച്ചിരിക്കുന്നത്.
undefined
ഗതാഗത കുരുക്ക് കൂടുതലുള്ള കുണ്ടന്നൂരിൽ അറുപതും വൈറ്റിലയിൽ ഇരുപതും പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. റോഡിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമെന്നും ഇത് രണ്ട് ദിവസം കൂടി തുടരാൻ സാധ്യതയുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
undefined
എറണാകുളത്ത് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇന്നലെ ഐജി വിജയ് സാക്കറേ തന്നെ നേരിട്ടിറങ്ങിയിരുന്നു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങിയത്.
undefined
വൈറ്റില - അരൂർ റൂട്ടിലും മണിക്കൂറുകളോളം ഗതാഗതം സ്തംഭനം തുടരുകയാണ്. വൈറ്റില -അരൂര്‍ റൂട്ടിലെ കുണ്ടന്നൂരില്‍ മേല്‍പ്പാലം നിര്‍മ്മാണവും നടക്കുന്നതിനാല്‍ ഈ ഭാഗത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടുന്നത്.
undefined
വൈറ്റില അരൂർ ദേശീയപാതയിൽ കഴിഞ്ഞ ദിവസം മണിക്കൂറുകളാണ് യാത്രക്കാർ റോഡിൽ കുടുങ്ങിയത്. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നേരിട്ടെത്തി കുഴികൾ താൽകാലികമായി അടച്ച് ഗതാഗതം സുഗമമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
undefined
അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടതോടെയാണ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.
undefined
click me!