കടുവയല്ലേ ? അതെ കടുവയാണ്, അപ്പോ സിംഹമോ ? അതെ സിംഹവുമാണ്; അറിയാം ലിലിഗറുകളെ

First Published Nov 20, 2020, 11:31 AM IST

കേരളത്തില്‍ അടുത്ത കാലത്ത് വ്യാപകമായി കണ്ടുവരുന്നൊരു മൃഗമാണ് നായിക്കുറക്കന്‍. നാടന്‍ പട്ടിയും കുറുക്കനും ഇണ ചേര്‍ന്നാണ് ഇത്തരമൊരു പുതിയ ഇനം ഉണ്ടായതെന്നാണ് പഠനങ്ങള്‍ പറയുന്നു. രണ്ട് വ്യത്യസ്ത മൃഗങ്ങള്‍ ഇണ ചേരുന്നത് വഴി പുതിയൊരു സങ്കര മൃഗത്തിന്‍റെ ജനനത്തിന് കാരണമാകുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. നായിക്കുറുക്കന്‍ ഒരു ജൈവികമായ സങ്കര സന്തതിയാണെങ്കില്‍ ലിഗറുകളും ലിലിഗറുകളും മനുഷ്യന്‍റെ ശ്രമഫലമായി ഉണ്ടായ സങ്കരഇനം മൃഗങ്ങളാണ്. കവിഞ്ഞ മെയില്‍ ജനിച്ച മൂന്ന് ലിലിഗര്‍ കുഞ്ഞുങ്ങളാണ് ഇപ്പോള്‍ റഷ്യയിലെ നോവോസിബിർസ്കി മൃഗശാലയിലെ താരങ്ങള്‍. ഏതാണ്ട് 18-ാം നൂറ്റാണ്ട് മുതല്‍ തന്നെ ഇത്തരത്തില്‍ സിംഹത്തെയും കടുവകളെയും ഇണ ചേര്‍ത്ത് ലിഗര്‍ എന്ന സങ്കരയിനം പൂച്ച വര്‍ഗ്ഗത്തെ സൃഷ്ടിച്ചെടുത്തിരുന്നു. ഇത്തരത്തില്‍ ജനിച്ച പെണ്‍ ലിഗറുകളും സിംഹമുമായി ഇണ ചേര്‍ന്ന് ഉണ്ടാകുന്ന മൃഗങ്ങളെയാണ് ലിലിഗര്‍ എന്ന് വിളിക്കുന്നത്.

ലിലിഗറിന്‍റെ ജനനത്തെ ഏറ്റവും ലളിതമായി ഇങ്ങനെ പറയാം. ആണ്‍ സിംഹം + പെണ്‍ ലിഗര്‍ = ലിലിഗര്‍. അതെ റഷ്യയിലെ നോവോസിബിർസ്കിലെ ഒരു മൃഗശാലയിലാണ് ഇത്തരത്തിലൊരു അപൂര്‍വ്വ ഇനം പൂച്ച വര്‍ഗ്ഗത്തിന്‍റെ ജനനത്തിന് സാക്ഷ്യം വഹിച്ചത്.
undefined
കാഴ്ചയില്‍ അമ്മയും കുഞ്ഞുങ്ങളും കടുവയെ പോലെയാണെങ്കിലും വസ്തവത്തില്‍ അത് സിംഹമാണ്. ലിഗര്‍ എന്നറിയപ്പെടുന്ന ടൈഗര്‍ ഹൈബ്രിഡില്‍ നിന്നും ഉണ്ടായത്.
undefined
കഴിഞ്ഞ വര്‍ഷം ഇതേ മൃഗശാലയില്‍ ഒരു ലിലിഗര്‍ കുഞ്ഞ് ജനിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ജനിച്ച മൂന്ന് ലിലിഗറുകളും പെണ്‍ കുഞ്ഞുങ്ങളാണെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.
undefined
2004 ല്‍ ഇതേ മൃഗശാലയില്‍ ജനിച്ച സീറ്റ എന്ന പെണ്‍ ലിഗറാണ് ഇവരുടെ അമ്മ. അച്ഛന്‍ സാം ആഫ്രിക്കന്‍ സിംഹമാണ്. സിംഹത്തിനും ലിഗറിനും ജനിച്ച കുട്ടികളെയാണ് ലിലിഗര്‍ എന്ന് വിളിക്കുന്നത്.
undefined
ലോകത്ത് ഇന്ന് അറിയപ്പെടുന്നതില്‍ വച്ച് ഏറ്റവും വലിയ പൂച്ചയിനമാണ് ലിലിഗര്‍. കടുവയെയും സിംഹത്തെയും പിന്നിലാക്കാന്‍ മാത്രം വലുപ്പത്തില്‍ ലിലിഗറുകള്‍ വളരുന്നു.
undefined
സിംഹങ്ങൾക്കും കടുവകൾക്കുമുള്ള സമാനമായ സ്വഭാവസവിശേഷതകൾ ലിലിഗറിനുമുണ്ട്. അവ കടുവകളെപ്പോലെ നീന്തൽ ആസ്വദിക്കുകയും സിംഹങ്ങളെപ്പോലെ വളരെ സൗഹാർദ്ദപരവുമായി പെരുമാറുകയും ചെയ്യുന്നു.
undefined
എന്നാല്‍ ഈ ലിലിഗറുകള്‍ക്ക് ജൈവികമായ ആവാസവ്യവസ്ഥ ഉണ്ടാകില്ല. മറിച്ച് മനുഷ്യനിര്‍മ്മിതമായ ആവാസവ്യവസ്ഥയില്‍ അവ വളരേണ്ടിവരും. ഏതൊരു മൃഗത്തിന്‍റെയും ജൈവിക ഇടമായ കാട് അവര്‍ക്ക് എന്നും അന്യമായിരിക്കുമെന്നര്‍ത്ഥം.
undefined
click me!