ഓണനാളില്‍ പല്ലശ്ശനക്കാരെ തല്ലിത്തോപ്പിക്കാനാവില്ല മക്കളെ !

First Published Sep 13, 2019, 12:42 PM IST

നിലംവിട്ടുയര്‍ന്ന് കളം തൊട്ടുവന്ദിച്ച് ഒറ്റക്കുതിപ്പില്‍ രണ്ട് തല്ലുകാരും മുഖത്തോടുമുഖം നോക്കി ഇരുകൈകളും കോര്‍ക്കും. പുറകിലെ ആൾ മുഴുവൻ ശക്തിയുമെടുത്ത് കൈ പരത്തി മുതുകിന് ആഞ്ഞടിക്കും.  ഹൗ... എന്തൊരടിയാത്... കണ്ട് നിന്നവര്‍ ശബ്ദംകേട്ട് മൂക്കത്ത് വിരല്‍വയ്ക്കും. അതെ, ഓണമെന്നാല്‍ പല്ലശ്ശനക്കാര്‍ക്ക് തങ്ങളുടെ ദേശത്തോടുള്ള സ്നേഹവും കൂറും പ്രകടിപ്പിക്കാനുള്ള അവസരമാണ്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ കെ അഭിലാഷിന്‍റെ ചിത്രങ്ങള്‍ കാണാം.

ഓണാഘോഷത്തിനൊപ്പം പ്രാധാന്യമുള്ളതാണ് പാലക്കാട് പല്ലശ്ശനയിലെ ഓണത്തല്ലിനും. നാട്ടുരാജാവിനെ ചതിച്ച് കൊന്നതിന്‍റെ പകരം വീട്ടാൻ ദേശവാസികൾ പോർവിളിച്ചതിന്‍റെ സ്മരണ പുതുക്കലാണ് പല്ലശ്ശനക്കാർക്ക് ഓണനാളുകൾ.
undefined
നൂറ്റാണ്ടുകളുടെ പെരുമയുള്ളതാണ് പല്ലശ്ശനയിലെ ഓണത്തല്ല്. നൂറ്റാണ്ടുകൾക്കിപ്പുറവും തുടരുന്ന ആചാരപ്പെരുമക്ക് ഒരുനാടുമുഴുവൻ ഒത്തുകൂടും.
undefined
നാട്ടുരാജാവായിരുന്ന കുറൂര്‍ നമ്പിടിയെ അയല്‍ നാട്ടുരാജാവായിരുന്ന കുതിരവട്ടത്ത് നായര്‍ ചതിച്ച് കൊന്നു.
undefined
ഇതില്‍ രോഷം പൂണ്ട ദേശവാസികള്‍ പ്രതികാരം തീര്‍ക്കാന്‍ ശത്രുരാജാവിനെതിരെ പോര്‍വിളി നടത്തിയെന്നാണ് വിശ്വാസം.
undefined
ഈ പോര്‍വിളിയുടെ സ്മരണ പുതുക്കലാണ് ഓണത്തല്ലും അവിട്ടത്തല്ലും. തിരുവോണ നാളിൽ തല്ലുമന്ദത്താണ് ഓണത്തല്ല്. അവിട്ടം നാളിൽ നായർ വിഭാഗത്തിന്‍റെതാണ് ഓണത്തല്ല്.
undefined
കൈ പരത്തി മുതുകിന് ആഞ്ഞടികിട്ടിക്കഴിഞ്ഞാല്‍ പിന്നെ തല്ലിയ ആളിനെ തിരിച്ചു തല്ലും. തല്ല് കാര്യമാകാതെ നിയന്ത്രിക്കാൻ മധ്യസ്ഥനുമുണ്ടാകും.
undefined
ഓണാഘോഷങ്ങളിൽ പാലക്കാട് ഏറ്റവും പ്രശസ്തമാണ് ഓണത്തല്ല്. ഒരു കായിക വിനോദത്തിൽ ഉപരി 2 നാട്ടുരാജ്യങ്ങൾ തമ്മിലുണ്ടായ യുദ്ധത്തിന്‍റെയും പോർ വിളികളുടെയും ഓർമ്മ പുതുക്കലാണ് പല്ലശ്ശനയിലെ ഓണത്തല്ല്.
undefined
ഇന്നും ഓണത്തല്ലെന്ന് കേട്ടാല്‍ പല്ലശ്ശനക്കാര്‍ക്ക് ദേശ വീര്യമുയരും.
undefined
click me!