ശത്രു സങ്കേതത്തില്‍ കയറി അക്രമിക്കാനും സൈന്യം സജ്ജം : പ്രധാനമന്ത്രി

First Published Nov 14, 2020, 2:55 PM IST

ദീപാവലി ദിനത്തില്‍ അയല്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയ്ക്കും പാകിസ്ഥാനുമുള്ള  മുന്നറിയിപ്പുമായാണ് പ്രധാനമന്ത്രി ജയ്‍സാല്‍മീറില്‍ സൈനീകര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്. സര്‍ക്കാറിന് മുഖ്യം രാജ്യ സുരക്ഷയാണെന്നും അതിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ തക്ക മറുപടി നല്‍കുമെന്നും മോദി പറഞ്ഞു. ശത്രുരാജ്യങ്ങളുടെ സങ്കേതത്തില്‍ കയറി അവരെ വകവരുത്താന്‍ ഇന്ത്യന്‍ സൈന്യം സജ്ജമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

ലോംഗെവാലയില്‍ ഇന്ത്യന്‍ സൈന്യം വലിയ ​ശൗര്യമാണ് പ്രകടിപ്പിച്ചത്. പാകിസ്ഥാന് സൈന്യം തക്ക മറുപടി സൈന്യം നല്‍കി. എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി താന്‍ സൈനികര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
undefined
സൈനികര്‍ക്കൊപ്പമാണ് ഇത്തവണ നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത്. ജയ്സാല്‍മേറിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.
undefined
undefined
സിയാച്ചിനിൽ ദീപാവലി ആഘോഷിച്ച തന്നെ പലരും വിമർശിച്ചിരുന്നു. പക്ഷേ സൈനികരാണ് രാജ്യത്തിന്‍റെ സമ്പത്തെന്നാണ് താൻ കരുതുന്നതെന്നും ജവാന്മാർക്കൊപ്പമുള്ളപ്പോഴാണ് തന്‍റെ ദീപാവലി ആഘോഷം പൂർണ്ണമാകുന്നതെന്നും മോദി പറഞ്ഞു.
undefined
മധുരത്തിനൊപ്പം രാജ്യത്തിന്‍റെ സ്നേഹവും അവർക്ക് കൈമാറുകയാണ്. സൈനികരുടെ സന്തോഷിച്ച മുഖം കാണുമ്പോൾ തന്‍റെ സന്തോഷം ഇരട്ടിയാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
undefined
undefined
ലോംഗെവാല യുദ്ധം നമ്മുടെ സൈനിക ശേഷി തെളിയിക്കുന്നതായിരുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. സമാനതകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേതെന്നും അതിർത്തിയിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കുമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മേഖലകളെയും പോലെ പ്രതിരോധ രംഗത്തെയും സ്വയംപര്യാപ്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
undefined
click me!