അസാധ്യമായതെന്ത് ? യാത്രവിമാനം ഒരുമിച്ച് പറത്തി ഒരമ്മയും മകളും

First Published Nov 9, 2020, 10:18 AM IST

30 വര്‍ഷം മുമ്പ് സ്കൈവെസ്റ്റ് എയര്‍ലൈന്‍സ് ഒരു വാര്‍ത്ത് പുറത്ത് വിട്ടു. തങ്ങളുടെ വിമാനങ്ങളിലൊന്ന് ഓടിക്കുന്നത് ഒരു സ്ത്രീയാണ്. പേര് സുസി ഗാരറ്റ്. അക്കാലത്ത് ഏറെ വാര്‍ത്താ പ്രധാന്യം നേടിയ ആ വാര്‍ത്ത പിന്നീട് പലരും മറന്നു. പക്ഷേ സുസി ആ വാര്‍ത്തയില്‍ ജീവിക്കുകയായിരുന്നു. ഇന്ന് മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം സുസി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അതെ ലോകത്താദ്യമായി ഒരു അമ്മയും മകളും ഒരുമിച്ച് യാത്രാവിമാനം പറത്തുന്നു. അതെ അതൊരു പറക്കും കുടുംബമാണ്. അറിയാം ആ അമ്മയുടെയും മകളുടെയും പിന്ന അവരുടെ കുടുംബ വിശേഷങ്ങളും.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൈവെസ്റ്റ് എയർലൈൻസ് നിയമിച്ച ഒരു കൂട്ടം വനിതാ പൈലറ്റ് മാരില്‍ ഒരാളായിരുന്നു ക്യാപ്റ്റന്‍ സുസി ഗാരറ്റ്. സുസിയുടെ ഭര്‍ത്താവ് ഡഗും വൈമാനികനാണ്. 30 വര്‍ഷമായി ഇരുവരും സ്കൈവെസ്റ്റ് എയർലൈൻസിലെ വൈമാനികരാണ്.
undefined
ഇരുവര്‍ക്കും രണ്ട് കുട്ടികള്‍. മകള്‍ ഡോണ ഗാരറ്റ്, മകന്‍ മാര്‍ക്ക്. ഇന്ന് ഈ കുടുംബം മുഴുവനും പൈലറ്റുമാരാണ്.
undefined
undefined
" ഒരു പക്ഷേ, മറ്റ് തൊഴിലുകളിൽ നിങ്ങൾ അത് അധികം കാണില്ല. കുട്ടികള്‍ ഞങ്ങളുടെ പാത പിന്തുടര്‍ന്ന് പൈലറ്റുമാരാകണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, ഇതും മറ്റ് ജോലികള്‍ പോലെ തന്നെ. ഒരു ഓഫീസില്‍ ഇരിക്കുന്നത് പോലെയേ നിങ്ങള്‍ക്ക് അനുഭവപ്പെടൂ. ഇതില്‍ ഞങ്ങള്‍ സന്തോഷവതിയാണ്. " അമ്മയുടെ മകളും ലോകത്താദ്യമായി ഒരു യാത്രാവിമാനം പറത്തുന്ന ആ ചരിത്ര നിമിഷത്തിന് മുമ്പ് ക്യാപ്റ്റൻ സുസി ഗാരറ്റ് സ്കൈവെസ്റ്റ് എയർലൈൻസ് ബ്ലോഗിനോട് പറഞ്ഞു
undefined
26 കാരിയായ മകള്‍ ഡോണ ഗാരറ്റ് കൂട്ടിച്ചേർത്തു: " എന്‍റെ ജീവിതകാലം മുഴുവൻ, പ്രത്യേകിച്ച് കുട്ടിക്കാലത്ത് ഞാൻ പ്രധാനമായും വിമാനയാത്രയായിരുന്നു കൂടുതലും ചെയ്തിരുന്നത്. അച്ഛനും അമ്മയ്ക്കും പറക്കാനുണ്ടായിരുന്നു പ്രത്യേക താൽപ്പര്യവും ഞങ്ങളും പതുക്കെ ഇഷ്ടപ്പെട്ടുകയായിരുന്നു. "
undefined
അച്ഛനും മകളും.
undefined
" അച്ഛന്‍റെയും അമ്മയുടെയും താല്പര്യങ്ങളും ജീവിതവും തങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പിന്നെ ഈ വ്യവസായം വാഗ്ദാനം ചെയ്യുന്ന സാധ്യതകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഞങ്ങളും പൈലറ്റാവാന്‍ തീരുമാനിച്ചു." ഡോണ പറഞ്ഞു.
undefined
" മകളോടൊപ്പം ജോലി ചെയ്യുന്നത് താൻ ഇഷ്ടപ്പെടുന്നു. ഞാൻ ഇത് ശരിക്കും ഇഷ്ടപ്പെടുന്നു. നിങ്ങൾ അനുഭവിച്ച കാര്യങ്ങൾ നിങ്ങളുടെ കുട്ടി അനുഭവിക്കുന്നത് വളരെ നല്ലതായിരിക്കും. അവൾ സ്കൈ വെസ്റ്റ് കുടുംബത്തിന്‍‍റെ ഭാഗമാണ്. " സുസി പറഞ്ഞു.
undefined
undefined
" അവൾക്ക് ഇത് ഒരു മികച്ച കരിയറായിരിക്കുമെന്ന് ഞാൻ കരുതുന്നു. മാത്രമല്ല, ജീവിതത്തിൽ വൈവിധ്യവും ആവേശവും ഉണ്ടായിരിക്കാന്‍ അവൾ ഇഷ്ടപ്പെടുന്നു. " എന്തുകൊണ്ടാണ് ഇത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം മികച്ച ജോലിയാകുന്നെന്നും 56 കാരിയായ ക്യാപ്റ്റൻ സുസി പറഞ്ഞു.
undefined
'ഈ ജോലിയോട് ഞാൻ ഏറെ നന്ദിയുള്ളവനാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, വർക്ക് ഷെഡ്യൂൾ വഴക്കം ഒരു പ്ലസ് പോയന്‍റാണ്. ഒരു കുടുംബം പുലർത്താനുള്ള കഴിവ് നേടുകയെന്നത് പോലെ തന്നെ. നിങ്ങൾക്ക് പണം സമ്പാദിക്കാനും ജോലി ഭാരം നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടാത്തതിലൂടെ സമ്മര്‍ദ്ദം ഒഴിവാക്കാനും കഴിയുന്ന ഒരു കരിയര്‍ ഏതാണുള്ളത്. ? അതെ ഞാന്‍ സ്കൈവെസ്റ്റില്‍ തുടരാന്‍ കാരണവും ആ ഷെഡ്യൂളിംഗ് തന്നെയാണ്. " സുസി ഗാരറ്റ് പറഞ്ഞു.
undefined
undefined
കുട്ടികൾ വളരുന്നു വരുമ്പോൾ അത് വളരെ മികച്ചതായിരുന്നു. അമ്മയാകാനും ഫീൽഡ് ട്രിപ്പുകൾക്കും സ്കൂളിലെ പാർട്ടികൾക്കും പിന്നെ എനിക്ക് സന്നദ്ധസേവനം നടത്താനും ഇപ്പോള്‍ കഴിയുന്നുണ്ട്. അതോടൊപ്പം ഈ അത്ഭുതകരമായ കരിയര്‍ കൊണ്ടുപോകാനും. സുസി പറഞ്ഞു.
undefined
35,800 ൽ അധികം ഫോളോവേഴ്‌സുള്ള ഡോണ തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ ലോകമെമ്പാടുമുള്ള തന്‍റെ യാത്രകളുടെ ഫോട്ടോകളും പങ്കുവെക്കുന്നു. യൂണിഫോമിലുള്ള സ്വന്തം ചിത്രങ്ങളോടൊപ്പം അച്ഛന്‍റയും അമ്മയുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും ഡോണ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നു.
undefined
അച്ഛനാണ് തന്നെ ഒരു ഉത്തമ സ്ത്രീയും പൈലറ്റും ആക്കിയതെന്ന് ഡോണ ഒരിക്കല്‍ എഴുതി.
undefined
undefined
ഫെബ്രുവരിയിൽ, അമേരിക്കയില്‍ കൊവിഡ് 19 പകർച്ചവ്യാധി വ്യാപിക്കുന്നതിന് മുമ്പ്, ഡോണ ചിക്കാഗോ ഓ ഹെയർ വിമാനത്താവളത്തിലെ അച്ഛൻ ഡഗിനെ കാണാന്‍ ഓടിച്ചെന്നു. 'ഇത് ആദ്യത്തേതായിരുന്നു ... ജോലിസ്ഥലത്ത് എന്‍റെ അച്ഛന്‍റെ അടുത്തേക്ക് ഓടി !' അവൾ ചിത്രത്തിന് അടിക്കുറിപ്പ് നൽകി. 'ഇന്നലത്തെ മറ്റെല്ലാം ഭയങ്കരവും ക്ഷീണവുമായിരുന്നു, പക്ഷേ ഇത് അതിനായി തയ്യാറാക്കി.'
undefined
click me!