'ആലിംഗന തിരശ്ശീല', ചിത്രത്തിന് ലോക പ്രസ് ഫോട്ടോ ഓഫ് ദ ഇയർ അവാര്‍ഡ് 2021

First Published Apr 17, 2021, 10:16 AM IST

2021 ലെ ലോക പ്രസ് ഫോട്ടോ മത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അന്തർ‌ദേശീയ ഫോട്ടോ ജേണലിസത്തിലെ ലോകത്തെ മുൻ‌നിര അവാർ‌ഡെന്ന നിലയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരമാണിത്. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിലൂടെയായിരുന്നു കഴിഞ്ഞ വര്‍ഷം ലോകം കടന്ന് പോയത്. ലക്ഷക്കണക്കിന് പേര്‍ കൊവിഡ് രോഗാണുബാധയേ തുടര്‍ന്ന് മരിച്ചു. നിന്ന നില്‍പ്പില്‍ ജീവിതം കീഴ്മേല്‍ മറിഞ്ഞു. ഇന്നും കൊവിഡ് രോഗാണുവിന്‍റെ തീവ്രവ്യാപനത്തിന് ശമനമൊന്നുമില്ല. ബ്രസീലില്‍ മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു കൊവിഡ് രോഗിയെ പ്രത്യേകം തയ്യാറാക്കിയ പ്ലാസ്റ്റിക് വസ്ത്രത്തിന്‍റെ സഹായത്തോടെ ഒരാള്‍ ആലിംഗനം ചെയ്യുന്ന ചിത്രം പകര്‍ത്തിയ ഡാനിഷ് ഫോട്ടോ ജേണലിസ്റ്റ് മാഡ്സ് നിസ്സെൻ 'ലോക പ്രസ്സ് ഫോട്ടോ ഓഫ് ദ ഇയർ 2021' സമ്മാനം നേടി. ഇറ്റാലിയൻ ഫോട്ടോഗ്രാഫർ അന്‍റോണിയോ ഫാസിലോങ്കോ പകര്‍ത്തിയ ഇസ്രായേൽ-പലസ്തീൻ പോരാട്ടം സാധാരണക്കാരുടെ ജീവിതത്തിൽ സൃഷ്ടിച്ച ആഘാതം വ്യക്തമാക്കുന്ന ചിത്രം 'ലോക ഫോട്ടോ സ്റ്റോറി ഓഫ് ദ ഇയർ 2021' നേടി. കാണാം സമ്മാനാര്‍ഹമായ ചിത്രങ്ങള്‍‌. 

സ്‌പോട്ട് ന്യൂസ് - ഒന്നാം സമ്മാനം, സിംഗിൾസ്വിമോചന സ്മാരക സംവാദംഫോട്ടോ: എവ്‌ലിൻ ഹോക്സ്റ്റെയ്ൻ,വാഷിംഗ്ടൺ പോസ്റ്റ് വേൾഡ് പ്രസ്സ് ഫോട്ടോ 2021 ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തോടെ അമേരിക്കയിലും പിന്നീട് യൂറോപ്പിലും ഓസ്ട്രേലിയയിലും 'ബ്ലാക് ലിവ്സ് മാറ്റര്‍' പ്രസ്ഥാനം ശക്തി പ്രാപിച്ചു. അതുവരെ ദേശീയ ഹീറോകളായി പരിഗണിച്ചിരുന്ന പലരുടെയും ചരിത്രത്തെ ഇത് പുനര്‍ പഠനവിധേയമാക്കി. ഇതോടെ പഴയ ദേശീയ വീരനായകന്മാരില്‍ പലരും മനുഷ്യകടത്തും അടിമ വ്യാപാരവും പ്രോത്സാഹിപ്പിച്ചിരുന്നവരാണെന്നും അതിനാല്‍ അത്തരം ദേശീയ ഹീറോകളുടെ പ്രതിമകള്‍ പൊതു നിരത്തുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. 2020 ജൂൺ 25 ന് വാഷിംഗ്ടൺ ഡിസിയിലെ ലിങ്കൺ പാർക്കിലെ വിമോചന പ്രതിമ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുന്ന അനൈസ് (26) മായി പ്രതിമയുടെ സൂക്ഷിപ്പുകാരന്‍ സംസാരിക്കുന്നതാണ് ചിത്രം.വിമോചന പ്രഖ്യാപനത്തിന്‍റെ പകർപ്പുമായി നില്‍ക്കുന്ന ഏബ്രഹാം ലിങ്കന്‍റെ മുന്നില്‍ ഒരു ആഫ്രിക്കൻ വംശജന്‍ മുട്ടുകുത്തി നില്‍ക്കുന്ന ശില്പമാണ് ഇരുവര്‍ക്കും പുറകില്‍. തന്‍റെ കാല്‍ കീഴില്‍ മുറിഞ്ഞ ചങ്ങലകണ്ണികളുമായി മുട്ടുകുത്തി ഇരിക്കുന്ന ആഫ്രിക്കൻ വംശജനെ ആശ്വസിപ്പിക്കാനായി കൈ നീട്ടുന്ന ഏബ്രഹാം ലിങ്കണ്‍ന്‍റെ ശില്പം ആഫ്രിക്കൻ വംശജരെ അപമാനിക്കുന്നതാണെന്നും അതിനാല്‍ ശിപ്ലം നിക്കം ചെയ്യണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
undefined
സമകാലിക വിഷയങ്ങള്‍: ഒന്നാം സമ്മാനം, സിംഗിൾസ്യെമൻ: വിശപ്പ്, മറ്റൊരു യുദ്ധ മുറിവ്ഫോട്ടോ: പാബ്ലോ ടോസ്കോ വേൾഡ് പ്രസ്സ് ഫോട്ടോ 20212020 ഫെബ്രുവരി 12 ന് യെമനിലെ ഖോർ ഒമേര ബേയിൽ മത്സ്യബന്ധന വല ഒരുക്കുന്ന ഫാത്തിമയും മകനും. ഫാത്തിമയ്ക്ക് ഒമ്പത് കുട്ടികളാണുള്ളത്. മീൻപിടുത്തമാണ് ആ പത്തംഗ കുടുംബത്തിന്‍റെ ഏക വരുമാനം. യെമനിൽ നടക്കുന്ന സായുധ സംഘട്ടനത്തിനിടെ ഫാത്തിമയുടെ ഗ്രാമവും തകർന്നു. ദുരന്തങ്ങള്‍ക്കിടയിലും ജീവിക്കാന്‍ വഴിനോക്കുകയാണ് ഫാത്തിമ. മത്സ്യ വിൽപ്പനയ്ക്കായി സമ്പാദിച്ച പണം ഉപയോഗിച്ച് ഒരു ചെറിയ വള്ളം വാങ്ങി. മകനെയും ഒപ്പം കൂട്ടി. ഖോർ ഒമേര ബേയില്‍ വലവീശി അന്നന്നത്തെ അപ്പത്തിന് വഴി കണ്ടെത്തുന്നു. 2014 മുതൽ ഹൂതി, ഷിയ മുസ്ലീം വിമതരും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സുന്നി അറബ് സഖ്യവും തമ്മിലുള്ള പോരാട്ടം തുടങ്ങിയതാണ്. ഇന്നും അവസാനിക്കാത്ത പോരാട്ട പരമ്പരയെ 'ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി'യെന്നാണ് യൂനിസെഫ് വിശേഷിപ്പിച്ചത്. സൂയസ് കനാല്‍ വഴി ഗള്‍ഫ് ഓഫ് ആദമിലേക്കെത്തിചേരുന്ന കപ്പലുകള്‍ യമന്‍റെ തെക്കന്‍ തീരമായ ഖോർ ഒമേര ബേ വഴിയാണ് പോകുന്നത്. അത് കൊണ്ട് തന്നെ ഏറെ തന്ത്രപ്രധാനമായ സ്ഥലമാണിത്.
undefined
വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദ ഇയർ നോമിനിഛായാചിത്രം: ഒന്നാം സമ്മാനം, സിംഗിൾസ്.ട്രാൻസ്ജെൻഡറായ ഇഗ്നാറ്റ്ഫോട്ടോ: ഒലെഗ് പൊനോമരെവ് വേൾഡ് പ്രസ്സ് ഫോട്ടോ 2021ഏപ്രിൽ 23 ന് , റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ കാമുകി മരിയയ്‌ക്കൊപ്പം ഇരിക്കുന്നഇഗ്നാറ്റ്. റഷ്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ കുട്ടിക്കാലം മുതല്‍ തങ്ങളുടെ ലിംഗഭേദത്തിന്‍റെ പേരില്‍ നിരന്തരമായ അപമാനപ്പെടുത്തലുകളിലൂടെയാണ് കടന്ന് പോകുന്നത്. റഷ്യയിലെ എല്‍ജിബിടിക്യു വിക്തികളെ പ്രതിനീധികരിക്കുന്നു ഇഗ്നാറ്റ്.
undefined
പരിസ്ഥിതി - ഒന്നാം സമ്മാനംപന്തനാലിലെ തീഫോട്ടോ: ലാലോ ഡി അൽമേഡ വേൾഡ് പ്രസ്സ് ഫോട്ടോ 2021ബ്രസീലിലെ പന്തനാൽ പ്രദേശത്ത് തീ പടര്‍ന്നപ്പോള്‍, സാവോ ഫ്രാൻസിസ്കോ ഡി പെരിഗാര ഫാമിലെ അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമത്തില്‍. 1,40,000 മുതൽ 1,60,000 ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതിയുള്ള പുൽമേടുകള്‍ ഉള്‍ക്കൊള്ളുന്ന ബ്രസീലിലെ പന്തനാൽ പ്രദേശത്തിന്‍റെ മൂന്നിലൊന്ന് ഭാഗമാണ് 2020 ലെ കാട്ടുതീയില്‍ നശിച്ചത്. ബ്രസീലിലെ ഹയാസിന്ത് മക്കാവു എന്ന നീല നിറമാര്‍ന്ന തത്തകള്‍ (അനോഡോർഹൈഞ്ചസ് ഹയാസിന്തിനസ്) ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന പ്രദേശമാണ് പന്തനാൽ ചതുപ്പുനിലങ്ങള്‍. 2020 ൽ പന്തനാലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമായിരുന്നു ഉണ്ടായത്. ജനുവരി മുതൽ ഒക്ടോബർ വരെയുണ്ടായ തീ പിടിത്തത്തില്‍ പ്രദേശത്തെ വന്യജീവികളില്‍ പകുതിയിലേറെ വെന്തു മരിച്ചു.കൃഷിക്കായി നീക്കി വച്ചിരുന്ന 95 ശതമാനം പ്രദേശവും തീപിടിത്തത്തില്‍ നശിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ തണ്ണീർത്തടം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
undefined
സമകാലിക ലക്കങ്ങൾ - രണ്ടാം സമ്മാനം, സിംഗിൾസ് ഡോക്ടർ പിയോയും മിസ്റ്റർ ഹാസനുംഫോട്ടോ: ജെറമി ലെംപിൻ വേൾഡ് പ്രസ്സ് ഫോട്ടോ 20212020 നവംബർ 30 ന് മെറ്റാസ്റ്റാറ്റിക് ക്യാൻസർ ബാധിച്ച മരിയൻ (24) , ഫ്രാൻസിലെ സെന്‍റർ ഹോസ്പിറ്റലിയർ ഡി കാലായിസിലെ സെലീൻ പാലിയേറ്റീവ് കെയർ യൂണിറ്റിൽ 'പിയോ' എന്ന തെറാപ്പി കുതിരയുടെ സാന്നിധ്യത്തിൽ മകൾ ഏഥാനെ (ഏഴ്) കെട്ടിപ്പിടിക്കുന്നു. അനിമൽ അസിസ്റ്റഡ് തെറാപ്പി എന്ന ചികിത്സാ പദ്ധതി പ്രകാരമാണ് 'പിയോ' രോഗികളെ സന്ദര്‍ശിക്കുന്നത്. യൂറോപ്പില്‍ സൈക്കോളജിക്കൽ തെറാപ്പി, പാലിയേറ്റീവ് കെയർ എന്നിവയിൽ അനിമൽ അസിസ്റ്റഡ് തെറാപ്പി ഉപയോഗിക്കുന്നുണ്ട്. മൃഗങ്ങൾക്ക് രോഗികളിലെ ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ കഴിയുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. കൂടാതെ, രോഗികളുടെ രക്തസമ്മർദ്ദം കുറയ്ക്കുക, ഹൃദയമിടിപ്പ് മെച്ചപ്പെടുത്തുക, അല്ലെങ്കിൽ വേദന കൈകാര്യം ചെയ്യാൻ സഹായിക്കുക എന്നിങ്ങനെയുള്ള ശാരീരിക ഫലങ്ങളും ഇത്തരം ചികിത്സാ പദ്ധതിയില്‍ ഉണ്ടാകുന്നു.
undefined
സ്‌പോട്ട് ന്യൂസ് - ഒന്നാം സമ്മാനം,ബെയ്റൂട്ടിലെ തുറമുഖ സ്ഫോടനംഫോട്ടോ: ലോറെൻസോ ടഗ്നോലി വാഷിംഗ്ടൺ പോസ്റ്റ് വേൾഡ് പ്രസ്സ് ഫോട്ടോ 2021ബെയ്റൂട്ട് തുറമുഖത്ത് പൊട്ടിത്തെറിച്ച അമോണിയം നൈറ്റേറ്റ് സ്ഫോടനത്തിന് ശേഷം സംഭവസ്ഥലത്ത് പരിക്കേറ്റ ഒരാള്‍ നില്‍ക്കുന്നു. 2020 ഓഗസ്റ്റ് 4 ന് വൈകുന്നേരം 6 മണിയോടെ 2,750 ടണ്ണിലധികം ഉയർന്ന സാന്ദ്രതയുള്ള അമോണിയം നൈട്രേറ്റ് സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനം ലെബനന്‍റെ തലസ്ഥാനമായ ബെയ്റൂട്ടിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കി. സ്ഫോടകവസ്തു ബെയ്റൂട്ട് തുറമുഖത്തെ ഒരു വെയർഹൌസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെയർഹൗസിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഒരു ലക്ഷത്തോളം ആളുകൾ താമസിച്ചിരുന്നു. റിക്ടർ സ്കെയിലിൽ 3.3 അളന്ന സ്ഫോടനമാണ് അന്ന് അവിടെ നടന്നത്. സ്ഫോടനത്തെ തുടര്‍ന്ന് 6,000 ത്തോളം കെട്ടിടങ്ങൾ നശിച്ചു, കുറഞ്ഞത് 190 പേര്‍ മരിച്ചു. 6,000 പേർക്കാണ് പരിക്കേറ്റത്. 3,00,000 ത്തോളം പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു.
undefined
സമകാലിക ലക്കങ്ങൾ - ഒന്നാം സമ്മാനം,സഖാവൂദ്ഫോട്ടോ: അലക്സി വാസിലിയേവ് വേൾഡ് പ്രസ്സ് ഫോട്ടോ 2021ഇരട്ടകളായ സെമിയോണും സ്റ്റെപാനും സിനിമയില്‍ അഭിനയിക്കാനായി പുരാണപ്രസിദ്ധമായ ചതുപ്പ് കഥാപാത്രമായ ദുൽഗഞ്ചയുടെ വേഷം ധരിച്ച് നില്‍ക്കുന്നു. റഷ്യയിലെ സാഖയിൽ അഞ്ച് പശുക്കളുള്ള ദുൽഗഞ്ച ഒരു പുരാണേതിഹാസമാണ്.2019 ഓഗസ്റ്റ് 9 ന് , നൂറ് കിലോമീറ്റർ അകലെയുള്ള അവരുടെ ചെറിയ ഗ്രാമത്തിൽ നിന്നാണ് ഇരട്ടകളായ സെമിയോണും സ്റ്റെപാനും ആദ്യമായി സിനിമയില്‍ അഭിനയിക്കാനായെത്തിയത്.റഷ്യൻ ഫെഡറേഷന്‍റെ വടക്കുകിഴക്കൻ ഭാഗത്തെ റിപ്പബ്ലിക്കായ സഖയിലെ ജനങ്ങൾ തണുപ്പേറിയ കടുത്ത കാലാവസ്ഥയിലാണ് ജീവിക്കുന്നത്. ഇവിടെ ശൈത്യകാലത്ത് താപനില -50 ഡിഗ്രി സെൽഷ്യസ് വരെ താഴാം. യാകുട്ടിയ എന്നും അറിയപ്പെടുന്ന സാഖ മൂന്ന് ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിക്കുന്നുണ്ടെങ്കിലും, അവിടത്തെ ജനസംഖ്യ 9,50,000 മാത്രമാണ്. അതിൽ 50 ശതമാനവും വംശീയ സഖ (അല്ലെങ്കിൽ യാകൂട്ടുകൾ) ആണ്. സാഖ സംസ്കാരം, പാരമ്പര്യങ്ങൾ, കഥകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരു മാർഗം മാത്രമായി ഇന്ന് കല മാറി. 1990 മുതൽ ഇവിടെ സിനിമ വ്യാപകമായി. ഇന്ന് ‘സഖാവൂദ്’ എന്ന് വിളിക്കുന്ന ഒരു പ്രാദേശിക സിനിമാ വ്യവസായം സജീവമാണ്. ഒരു വർഷം ഏഴ് മുതൽ പത്ത് വരെ ചലച്ചിത്രങ്ങൾ ഇവര്‍ നിര്‍മ്മിക്കുന്നു.
undefined
കായികം - ഒന്നാം സമ്മാനംകാത്തിരിക്കുന്നവർ ചാമ്പ്യന്മാരാകുംഫോട്ടോ: ക്രിസ് ഡോനോവൻ വേൾഡ് പ്രസ്സ് ഫോട്ടോ 20212020 ഫെബ്രുവരി 24 ന്, തന്‍റെ ഹൈസ്കൂൾ ബാസ്കറ്റ്ബോൾ കരിയറിലെ അവസാന പതിവ് സീസൺ ജൂനിയർ വാഴ്സിറ്റി ഗെയിം പരിശീലനത്തിനിടെ ഫ്ലിന്‍റ് ജാഗ്വാർസ് ടീം താരം ഡിയോൺ ബ്രൌൺ, കാമുകി ലകന്യ തോമസിനൊപ്പം മൊബൈലില്‍ ശ്രദ്ധിക്കുന്നു. ജനറൽ മോട്ടോഴ്‌സിന്‍റെ ജന്മസ്ഥലമായ ഫ്ലിന്‍റ്, ഒരു കാലത്ത് ഏറെ പ്രതാപത്തോടെ ജീവിച്ചിരുന്നവരുടെ നഗരമായിരുന്നു. എന്നാല്‍, മോട്ടോർ വ്യവസായത്തിൽ ഉണ്ടായ ഇടിവും മലിനമായ ജലവിതരണ സംവിധാനത്തിലൂടെ നഗരം നേരിട്ട ആരോഗ്യപ്രതിസന്ധിയും നഗരത്തിലെ ദാരിദ്രത്തിന്‍റെ തോത് ഉയര്‍ത്തി. ഫ്ലിന്‍റ് ജാഗ്വാർസിന്‍റെ ബാസ്കറ്റ്ബോൾ ടീം നഗരത്തിന്‍റെ പ്രതാപ ചരിത്രത്തിന്‍റെ ഭാഗമാണ്. പഴയ വിജയകഥകള്‍ തിരിച്ച് പിടിക്കാന്‍ കഠിന ശ്രമത്തിലാണ് ടീം.
undefined
വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദ ഇയർ നോമിനിനാഗൊർനോ-കറാബാക്കിൽ നിന്ന് വീട് ഉപേക്ഷിക്കുന്നവര്‍ഫോട്ടോ: വലേരി മെൽ‌നിക്കോവ്വേൾഡ് പ്രസ്സ് ഫോട്ടോ 2021ആസാത് ഗെവോര്‍ക്യാനും ഭാര്യ അനായിക്കും 2020 നവംബർ 28 ന് വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. രണ്ടാമത്തെ നാഗൊർനോ-കറാബക്ക് യുദ്ധത്തെത്തുടർന്ന് അസർബൈജാനിന്‍റെ നിയന്ത്രണത്തിലുള്ള അവസാനത്തെ ജില്ലയായ നാഗോർനോ-കറാബാക്കിലെ ലാച്ചിൻ പ്രദേശത്തെക്കുള്ള യാത്രയിലാണ് ഈ കുടുംബം. യുദ്ധം മനുഷ്യനെ ജീവിത കാലം മുഴുവനും അഭയാര്‍ത്ഥികളാക്കി തീര്‍ക്കുന്നു.
undefined
പരിസ്ഥിതി - ഒന്നാം സമ്മാനം, സിംഗിൾസ്കാലിഫോർണിയയില്‍ മാസ്കിനൊപ്പം കളിക്കുന്ന കടല്‍ സിംഹംഫോട്ടോ: റാൽഫ് പേസ് വേൾഡ് പ്രസ്സ് ഫോട്ടോ 20212020 നവംബർ 19 ന് കാലിഫോർണിയയിലെ മോണ്ടെറിയിലെ ബ്രേക്ക്‌വാട്ടർ ഡൈവ് സൈറ്റിൽ കടൽ സിംഹം ഒരു മുഖാവരണത്തിന് അടുത്തേക്ക് നീന്തുന്നു. വടക്കേ അമേരിക്കന്‍ പ്രദേശത്തെ കാലിഫോർണിയ കടൽ സിംഹങ്ങൾ (സലോഫസ് കാലിഫോർണിയാനസ്) നിരുപദ്രവകാരികളാണ്. കാലിഫോർണിയയിലുട നീളം കോവിഡ് -19 അതീവ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ്ണ അടച്ചിടലിലായിരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തീരക്കേറി. സന്ദര്‍ശകര്‍ ഉപയോഗിച്ച് വലിച്ചെറിഞ്ഞ മുഖാവരണങ്ങള്‍ ഇതോടെ കടലിലേക്കും ഒഴുകി.
undefined
ലോക പ്രസ്സ് ഫോട്ടോ ഓഫ് ദ ഇയർആലിംഗന തിരശ്ശീലഫോട്ടോ: മാഡ്സ് നിസ്സെൻ പൊളിറ്റിക്കൻ പനോസ് പിക്ചേഴ്സ് വേൾഡ് പ്രസ്സ് ഫോട്ടോ 20212020 ഓഗസ്റ്റ് 5 ന് 85 കാരി റോസ ലൂസിയ ലുനാർഡിയെ സാവോ പോളോയിലെ വിവ ബെം കെയർ ഹോമിൽ വച്ച് നഴ്‌സ് അഡ്രിയാന സിൽവ ഡ കോസ്റ്റ സാസ ആലിംഗനം ചെയ്യുന്നു. 'അഞ്ച് മാസത്തിനുള്ളിൽ റോസയ്ക്ക് ലഭിച്ച ആദ്യത്തെ ആലിംഗനമായിരുന്നു അത്. മാർച്ചിൽ, കോവിഡ് -19 പകർച്ചവ്യാധിയുടെ ഫലമായി രാജ്യത്തുടനീളമുള്ള കെയർ ഹോമുകൾ സന്ദർശകർക്ക് മുമ്പില്‍ അടച്ചിട്ടു. ഇത് ദശലക്ഷക്കണക്കിന് ബ്രസീലുകാരെ അവരുടെ വൃദ്ധരായ ബന്ധുക്കളെ കെയർ ഹോമില്‍ സന്ദർശിക്കുന്നതിൽ നിന്ന് തടഞ്ഞു. ദുർബലരായ ആളുകളുമായി ശാരീരിക സമ്പർക്കം പരമാവധി ഒഴിവാക്കാന്‍ കെയർമാരോട് നിർദ്ദേശിച്ചു. എന്നാല്‍ വിവ ബെം എന്ന ലളിതമായ കണ്ടുപിടുത്തമായ “ആലിംഗന തിരശ്ശീല” ആളുകളില്‍ വീണ്ടും ഭയമില്ലാതെ സ്പര്‍ശിക്കാനുള്ള സാധ്യത നല്‍കി. പ്ലാസ്റ്റിക് ഉപയോഗിച്ച് പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഈ “ആലിംഗന തിരശ്ശീല” ഉപയോഗിക്കുമ്പോള്‍ ആലിംഗന ബന്ധരായ പൂമ്പാറ്റകളെ ഓര്‍മ്മിപ്പിക്കുന്നു. മഹാമാരിക്കിടയിലും ആശ്വാസമായൊരു കരസ്പര്‍ശം സാധ്യമാക്കിയത് ഈ ഡിസൈന്‍ വസ്ത്രമാണ്.
undefined
പ്രകൃതി - ഒന്നാം സമ്മാനം, സിംഗിൾസ്വെള്ളപ്പൊക്കത്തില്‍ മുങ്ങിത്തുടങ്ങിയ ദ്വീപിൽ നിന്ന് ജിറാഫുകളെ രക്ഷപ്പെടുത്തുന്നു.ഫോട്ടോ: ഭൂമി വിറ്റാലെ വേൾഡ് പ്രസ്സ് ഫോട്ടോ 20212020 ഡിസംബർ 3 ന്‌ കെനിയയിലെ ബാരിംഗോ തടാകത്തിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ലോഞ്ചിച്ചാരോ ദ്വീപിൽ നിന്ന് ഒരു ജിറാഫിനെ സുരക്ഷിതമായി മാറ്റാനുള്ള രക്ഷാപ്രവര്‍ത്തതകരുടെ ശ്രമം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോഞ്ചിചാരോ ദ്വീപ് ഒരു ഉപദ്വീപായിരുന്നു. എന്നാല്‍ കഴിഞ്ഞ 10 വർഷമായി ബാരിംഗോ തടാകത്തിലെ ജലനിരപ്പ് ഉയരുന്നത് കാരണം ഉപദ്വീപുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ഒരു പുതിയ ദ്വീപ് രൂപപ്പെടുകയും ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ പെയ്ത കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായി. ഇതേതുടര്‍ന്ന് ഒമ്പത് ജിറാഫുകൾ ദ്വീപില്‍ കുടുങ്ങിപ്പോയിരുന്നു.
undefined
കായികം - മൂന്നാം സമ്മാനം, സിംഗിൾസ്പോളണ്ടിലെ സൈക്ലിംഗ് ക്രാഷ്ഫോട്ടോ: ടോമാസ് മാർക്കോവ്സ്കി വേൾഡ് പ്രസ്സ് ഫോട്ടോ 20212020 ഓഗസ്റ്റ് 5 ന് നടന്ന കറ്റോവീസിൽ പോളണ്ട് സൈക്ലിംഗ് പര്യടനത്തിന്‍റെ ആദ്യ ഘട്ടത്തിൽ ഡച്ച് സൈക്ലിസ്റ്റ് ഡിലൻ ഗ്രോനെവെഗൻ (ഇടത്), ഫിനിഷിങ് ലൈനിന് മീറ്ററുകള്‍ക്ക് മുമ്പ് സഹകളിക്കാരനായ ഫാബിയോ ജാക്കോബ്സണുമായി കൂട്ടിയിടിക്കുന്നു. അപകടമുണ്ടാകുമ്പോള്‍ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും.
undefined
ലോക പ്രസ്സ് ഫോട്ടോ സ്റ്റോറി ഓഫ് ദ ഇയർഹബീബിഫോട്ടോ: അന്റോണിയോ ഫാസിലോങ്കോ വേൾഡ് പ്രസ്സ് ഫോട്ടോ 2021ഇസ്രയേല്‍ സേനയുടെ തടവിലാണ് നേൽ അൽ ബർഗൗത്തി എന്ന പാലസ്തീന്‍കാരന്‍. പലസ്തീനിലെ കോബാറിലെ അദ്ദേഹത്തിന്‍റെ വീട്ടിലെ കിടപ്പുമുറിയിൽ നേൽ അൽ ബർഗൗത്തിയുടെ വസ്ത്രവും ഷൂസും ഭാര്യ ഇമാൻ സൂക്ഷിച്ച് വച്ചിരിക്കുന്നു. ഒരു ഇസ്രായേലി കൊല്ലപ്പെട്ട 1978 ഏപ്രിൽ 4 ലെ കമാന്‍റോ ഓപ്പറേഷനെ തുടര്‍ന്നാണ് നേൽ അൽ ബർഗൗത്തിയെ ഇസ്രയേല്‍ സേന തടവിലാക്കുന്നത്. 2011 ൽ ഹമാസും ഇസ്രായേലും തമ്മിലുള്ള ഷാലിത്തിന്‍റെ കരാറിനിടെ ഇദ്ദേഹം മോചിതനായി. എന്നാല്‍ വീണ്ടും അറസ്റ്റ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. 41 വർഷം ജയിലിൽ കഴിഞ്ഞ ഇദ്ദേഹം ഇസ്രായേൽ ജയിലുകളിൽ ഏറ്റവും കൂടുതൽ കാലം കിടന്ന ഫലസ്തീൻ തടവുകാരനാണ്. ഇസ്രയേല്‍ തടവിലാക്കുന്ന പാലസ്തീന്‍ പുരുഷന്മാരുടെ വീടുകളിലെ ശൂന്യത വ്യക്തമാക്കുന്ന ചിത്രം.
undefined
സ്‌പോട്ട് ന്യൂസ് - മൂന്നാം സമ്മാനം, സിംഗിൾസ്കാട്ടുതീ2020ഫോട്ടോ: നുനോ ആൻഡ്രെ ഫെറെയിറ വേൾഡ് പ്രസ്സ് ഫോട്ടോ 2021സെപ്റ്റംബർ 7 ന് പോർച്ചുഗലിലെ ഒലിവേര ഡി ഫ്രേഡില്‍ കാട്ടുതീ ആളിപ്പടരുമ്പോള്‍ അതിന് സമീപത്തായി ഒരു കുട്ടി കാറിനുള്ളിൽ കിടക്കുന്നു. കിഴക്കൻ പോർച്ചുഗലിലെ പോർട്ടോയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഒലിവേര ഡി ഫ്രേഡസിൽ ശക്തമായ കാട്ടുതീയായിരുന്നു. ഇത് 30 കിലോമീറ്റർ പടിഞ്ഞാറ് സെവർ ഡോ വൌഗയിലേക്കും 40 കിലോമീറ്റർ തെക്ക് ഭാഗത്തേക്കും വ്യാപിച്ചു. വെസ്റ്റ് മുതൽ എഗ്യൂഡ വരെയുള്ള അയൽ ജില്ലകളിലേക്കും തീ പടര്‍ന്നു. യൂക്കാലിപ്റ്റസ് മരങ്ങളായിരുന്നു ഇവിടെ കൂടുതലായും ഉണ്ടായിരുന്നത്. 300 അഗ്നിശമന സേനാംഗങ്ങളും 100 ലധികം വാഹനങ്ങളും 10 അഗ്നിശമന വിമാനങ്ങളും തീ അണയ്ക്കാനായി കഠിനപ്രയത്നം ചെയ്തു.
undefined
സ്‌പോട്ട് ന്യൂസ് - മൂന്നാം സമ്മാനംമിനിയാപൊളിസിലെ അശാന്തി; ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തിന്‍റെ പരിണത ഫലങ്ങൾഫോട്ടോ: ജോൺ മിൻചില്ലോ എപി വേൾഡ് പ്രസ്സ് ഫോട്ടോ 20212020 മെയ് 28 ന് മിനിയാപൊളിസിലെ സെന്‍റ് പോളിൽ നടന്ന കലാപത്തിനിടെ പൊലീസ് റെസിഡൻഷ്യൽ തെരുവിലൂടെ നടക്കുന്നു. പൊലീസിന്‍റെ റൂട്ട് മാര്‍ച്ച് വീക്ഷിക്കുന്ന താമസക്കാര്‍. മെയ് 25 ന് പൊലീസ് കസ്റ്റഡിയിൽ മരിച്ച ജോർജ്ജ് ഫ്ലോയ്ഡ് എന്ന ആഫ്രോ അമേരിക്കക്കാരന്‍റെ മരണത്തെ തടര്‍ന്നുണ്ടായ പ്രതിഷേധമാണ് കലാപത്തിന് വഴി തെളിച്ചത്. തുടർന്നുള്ള മാസങ്ങളിൽ 150 ലധികം അമേരിക്കൻ നഗരങ്ങളിൽ കലാപമുണ്ടായി. 1960 കളിലെ പൗരാവകാശ പ്രക്ഷോഭങ്ങൾക്ക് ശേഷം വംശീയ നീതിക്കായി അമേരക്കയില്‍ രാജ്യവ്യാപകമായി ആവശ്യമുയര്‍ന്നു. നാല് വ്യത്യസ്ത ഏജൻസികൾ കഴിഞ്ഞ ജൂണിൽ നടത്തിയ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത് യുഎസിലുടനീളം 15 ദശലക്ഷത്തിനും 26 ദശലക്ഷത്തിനും ഇടയിൽ ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാണ്. ഇത് യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ പ്രസ്ഥാനമായി മാറി. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന പ്രതിഷേധം ലോകമെമ്പാടുമുള്ള 60 ഓളം രാജ്യങ്ങളിലായി രണ്ടായിരത്തിലധികം നഗരങ്ങളിലേക്കാണ് വ്യാപിച്ചത്.
undefined
കായികം - മൂന്നാം സമ്മാനംവിമാനത്തിന്‍റെ ചിന്തകൾസയീദിന്‍റെ സഹോദരനും സുഹൃത്തുംഫോട്ടോ: ഫെറെഷ്തെ എസ്ലാഹി പോഡിയം ഫോട്ടോകൾ വേൾഡ് പ്രസ്സ് ഫോട്ടോ 20212020 സെപ്റ്റംബർ 9 ന് ഇറാനിലെ ഗച്ചാരനിൽ കോസാർ ഗച്ചരൻ ഡാം തടാകത്തിലേക്ക് സഹോദരനും സുഹൃത്തും ചേര്‍ന്ന് സയീദിനെ തള്ളിയിടുന്നു. സയീദ്, റാമിലെ ഒരു പ്രൊഫഷണൽ ട്രേസറാണ്. ഏഴു വർഷം മുമ്പ്, ഒരു പാർക്കർ മത്സരത്തിനിടെ വീണ് സയീദിന്‍റെ നട്ടെല്ലിന് പരിക്കേറ്റിരുന്നു.
undefined
സ്‌പോട്ട് ന്യൂസ് - രണ്ടാം സമ്മാനം,ബെലാറസിലെ ഒരു താൽക്കാലിക തടങ്കൽ പാളയത്തിന് മുന്നിലെ കാത്തിരിപ്പ്ഫോട്ടോ: നാദിയ ബുഷൻ വേൾഡ് പ്രസ്സ് ഫോട്ടോ 20212020 ജൂലൈ 22 ന് ഓൾഗ സിവിയാരിയനിക്, തന്‍റെ ഭർത്താവ് പവലിനെ ബെലാറസിലെ മിൻസ്കിലെ ഒരു തടങ്കൽ കേന്ദ്രത്തിന് പുറത്ത് കാത്തുനിൽക്കുന്നു. പവൽ സിവിയാരിയാനെക്കിനെ ജൂൺ 7 നാണ് റിമാൻഡ് ചെയ്തത്. ഓൾഗ ജയിലിന് പുറത്ത് രണ്ട് മണിക്കൂറോളം കാത്ത് നിന്നെങ്കിലും പവലിനെ മോചിപ്പിച്ചില്ല. ക്രിസ്ത്യൻ ഡെമോക്രാറ്റ് രാഷ്ട്രീയക്കാരനും രാജ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനുമാണ് പവൽ സിവിയാരിയനിക്. സിവിൽ സമൂഹത്തെ പിന്തുണയ്ക്കുന്ന യുവജന പ്രസ്ഥാനമായ യൂത്ത് ഫ്രണ്ടിന്‍റെ സ്ഥാപകരിലൊരാളായ അദ്ദേഹം പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോയ്‌ക്കെതിരെ തുടർച്ചയായ ആറാം തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പിന്തുണ ആവശ്യപ്പെട്ട് ഒപ്പുകൾ ശേഖരിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.
undefined
ഛായാചിത്രം - ഒന്നാം സമ്മാനംഅമേരിഗൻസ്ഫോട്ടോ: ഗബ്രിയേൽ ഗാലിംബെർട്ടി വേൾഡ് പ്രസ്സ് ഫോട്ടോ 20212019 ഏപ്രിൽ 16 ന് നെവാഡയിലെ ലാസ് വെഗാസിലുള്ള തന്‍റെ വീട്ടിൽ വൺവേ കണ്ണാടിക്ക് പിന്നിലെ രഹസ്യ ഗൺ റൂമിൽ റോബർട്ട് ബാൾഡ്വിൻ ജൂനിയർ നിൽക്കുന്നു. കാമുകി ടോറിയാണ് തൊട്ടടുത്തുള്ള മേശയ്ക്ക് മുന്നിലിരിക്കുന്നത്. ‘ക്രിസ്മസോ സ്വന്തം ജന്മദിനമോ പോലുള്ളയുള്ള പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഞാന്‍ പുതിയ തോക്കാണ് വാങ്ങാന്‍ ആഗ്രഹിക്കുന്നത്.’ ഇത് കുടുംബ പാരമ്പര്യമാണ്. ആറുവയസുള്ളപ്പോള്‍ പിതാവ്, അദ്ദേഹത്തിന്‍റെ ആദ്യത്തെ .22 കാലിബർ റൈഫിൾ സമ്മാനിച്ച് എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചു. ‘അദ്ദേഹം വിനോദത്തിനായി ഷൂട്ട് ചെയ്യാറുണ്ടായിരുന്നു. കൂടാതെ ഒരു വേട്ടക്കാരനും. ഒരു പ്രത്യേക ബോണ്ട് ഉണ്ടാക്കാൻ അദ്ദേഹം എന്നെയും കൂടെ കൊണ്ടുപോകാൻ അവൻ ആഗ്രഹിച്ചു. അതില്‍ അദ്ദേഹം വിജയിച്ചുവെന്നും റോബർട്ട് ബാൾഡ്വിൻ ജൂനിയർ പറയുന്നു.
undefined
പ്രകൃതി - ഒന്നാം സമ്മാനംപാൻഡെമിക് പ്രാവുകൾ - ഒരു പ്രണയകഥഫോട്ടോ: ജാസ്പർ ഡോസ്റ്റ് വേൾഡ് പ്രസ്സ് ഫോട്ടോ 20212020 ഏപ്രിൽ 6 ന്‌ നെതർ‌ലാൻ‌ഡിലെ വ്ലാർ‌ഡിൻ‌ഗെൻ‌ വീട്ടിലേക്ക് പ്രാവ് പറന്ന് വന്നിരുന്നപ്പോള്‍ ‌ഫോട്ടോഗ്രാഫറുടെ മകൾ‌ മെറേൽ‌, ഭയത്തോടെ നോക്കുന്നു. ‘ഡോളി പെട്ടെന്ന്‌ ബാൽ‌ക്കണിയുടെ കമ്പിയില്‍‌ പറന്നിറങ്ങുമ്പോള്‍ അവൾ‌ ഇപ്പോഴും ഭയപ്പെടുന്നു. അവ ഉപദ്രവിക്കില്ലെന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ചിരി മറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു." കൂടുണ്ടാക്കാനായി പ്രാവുകൾ ഞങ്ങളുടെ സ്ഥലത്തേക്ക് മടങ്ങിവരുമ്പോൾ, പതുക്കെ പതുക്കെ എന്‍റെ മകള്‍ അവരെ സ്വീകരിക്കാന്‍ തുടങ്ങി. ഇത് ഞാൻ ചെയ്യുന്നതുപോലെ അല്ല, എങ്കിലും അതൊരു തുടക്കമാണ്.
undefined
click me!