വൃക്കരോഗത്തെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

Published : Jul 08, 2026, 02:22 PM IST

ചെറുപ്പക്കാരിൽ പോലും വൃക്കരോഗങ്ങൾ ഇപ്പോൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ മോശം ഭക്ഷണശീലങ്ങളും ജീവിതരീതികളുമാണ് ഇതിന് പ്രധാന കാരണം. വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ അറിയാം.

PREV
16
പഴങ്ങളും പച്ചക്കറികളും കഴിക്കണം

സംസ്കരിച്ചതും പ്രോട്ടീൻ കൂടിയതുമായ ഭക്ഷണം വൃക്കകൾക്ക് കൂടുതൽ സമ്മർദ്ദം നൽകും. ഇത് വൃക്കസ്തംഭനത്തിന് വരെ കാരണമായേക്കാം. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.

26
സപ്ലിമെന്റുകളുടെ ഉപയോഗം കുറയ്ക്കാം

ഫിറ്റ്നസ് നിലനിർത്താൻ പലരും സപ്ലിമെന്റുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ ഇവയുടെ അമിത ഉപയോഗം വൃക്കകൾക്ക് ദോഷം ചെയ്യും. ഡോക്ടറുടെ നിർദേശമില്ലാതെ സപ്ലിമെന്റുകൾ ഉപയോഗിക്കരുത്.

36
ധാരാളം വെള്ളം കുടിക്കുക

ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.

46
ഡോക്ടറെ കാണാൻ മടിക്കരുത്

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ ഡോക്ടറെ കാണുക. രോഗം മൂർച്ഛിക്കുമ്പോൾ മാത്രം ചികിത്സ തേടുന്ന പ്രവണത തെറ്റാണ് അത് കൂടുതൽ അപകടങ്ങളിലേക്ക് നയിക്കും.

56
വേദനസംഹാരികളുടെ ഉപയോഗം

വേദനസംഹാരികളുടെ അമിത ഉപയോഗം വൃക്കകളെ തകരാറിലാക്കും. ചെറിയ വേദനകൾക്ക് പോലും ഗുളിക കഴിക്കുന്ന ശീലം ഒഴിവാക്കുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.

66
ഉറക്കവും പ്രധാനമാണ്

ശരിയായ ഉറക്കമില്ലായ്മയും വ്യായാമക്കുറവും ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിക്കും. ഇത് വൃക്കകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കാനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories