ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായിക്കുന്ന പാൻക്രിയാസിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുമ്പോൾ ആരംഭിക്കുന്ന രോഗമാണ് പാൻക്രിയാറ്റിക് ക്യാൻസർ.
പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായിക്കുന്ന പാൻക്രിയാസിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുമ്പോൾ ആരംഭിക്കുന്ന രോഗമാണ് പാൻക്രിയാറ്റിക് ക്യാൻസർ. മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുന്നതുവരെ ഇത് വളരെ അപൂർവമായി മാത്രമേ ലക്ഷണങ്ങൾ കാണിക്കൂ എന്നതിനാൽ ഇത് നേരത്തെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്.
ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളിലാണ് കാൻസർ ആരംഭിക്കുന്നത്. ഇതിനെ ഐലറ്റ് സെൽ പാൻക്രിയാറ്റിക് കാൻസർ എന്നും വിളിക്കുന്നു. പാൻക്രിയാസിന്റെ കാൻസർ അസാധാരണമായ ഒരു ക്യാൻസറാണ്. സിഗരറ്റ് വലിക്കുന്നത് പാൻക്രിയാറ്റിക് ക്യാൻസർ വരാനുള്ള ഒരു അപകടഘടകമായി കണക്കാക്കപ്പെടുന്നു. പ്രായം കൂടുന്തോറും ഈ രോഗം വരാനുള്ള സാധ്യതയും വർദ്ധിക്കുന്നു.
ഡയറ്റും വ്യായാമവും ചെയ്യാതെ തന്നെ ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നത് പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ സൂചനയാകാം. അതായത് ഭക്ഷണക്രമത്തിലോ വ്യായാമ മുറയിലോ മാറ്റമില്ലാതെ തന്നെ വേഗത്തിലുള്ളതും ഗണ്യമായതുമായ ശരീരഭാരം കുറയല്‍ നിസാരമായി കാണേണ്ട.
പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച ആളുകൾക്ക് സാധാരണയായി ഊർജ്ജക്കുറവ് (ക്ഷീണം) അല്ലെങ്കിൽ ശാരീരിക ബലഹീനത അനുഭവപ്പെടും
പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച ആളുകൾക്ക് സാധാരണയായി ഊർജ്ജക്കുറവ് (ക്ഷീണം) അല്ലെങ്കിൽ ശാരീരിക ബലഹീനത അനുഭവപ്പെടും. ഇത് ഉറങ്ങാൻ ബുദ്ധിമുട്ടും വിഷാദാവസ്ഥയും മൂലമാകാം. ക്ഷീണത്തിനോ ശാരീരിക ബലഹീനതയ്‌ക്കോ ഏറ്റവും സാധാരണമായ കാരണം പാൻക്രിയാറ്റിക് ക്യാൻസർ അല്ല. ഈ ലക്ഷണങ്ങൾ മിക്കപ്പോഴും പാൻക്രിയാറ്റിക് ക്യാൻസർ ഒഴികെയുള്ള മറ്റെന്തെങ്കിലും കാരണത്താലാണ് ഉണ്ടാകുന്നത്.
58
മിക്ക ആളുകളിലും ആദ്യ ലക്ഷണങ്ങളിൽ ഒന്നായി മഞ്ഞപ്പിത്തം ഉണ്ടാകും.
മഞ്ഞപ്പിത്തം കണ്ണുകളുടെയും ചർമ്മത്തിന്റെയും മഞ്ഞനിറമാണ്. പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച മിക്ക ആളുകളിലും ആദ്യ ലക്ഷണങ്ങളിൽ ഒന്നായി മഞ്ഞപ്പിത്തം ഉണ്ടാകും.
68
തുടർച്ചയായി പുറംവേദന ഉണ്ടാകുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
അടിവയറ്റിലെ മുകൾ ഭാഗത്ത് സ്ഥിരമായ വേദന പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ സൂചനയാകാം. തുടർച്ചയായി പുറംവേദന ഉണ്ടാകുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
78
വിളറിയതോ, എണ്ണമയമുള്ളതോ ആയ മലം പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു വിചിത്രമായ ലക്ഷണമാണ്
വിളറിയതോ, എണ്ണമയമുള്ളതോ ആയ മലം പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു വിചിത്രമായ ലക്ഷണമാണ്. പാൻക്രിയാസ് ദഹന എൻസൈമുകൾ ശരിയായി ഉത്പാദിപ്പിക്കുന്നത് നിർത്തുമ്പോൾ, കൊഴുപ്പ് ദഹിക്കാതെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
88
ർമ്മരോഗങ്ങളോ അലർജിയോ ഇല്ലാതെ ശരീരം മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുക
പ്രത്യേകിച്ച് ചർമ്മരോഗങ്ങളോ അലർജിയോ ഇല്ലാതെ ശരീരം മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണമാകാം. പിത്തനാളിയിലെ തടസ്സം കാരണം ബൈൽ സാൽട്ട് ശരീരത്തിൽ അടിഞ്ഞുകൂടുന്നത് ശരീരം മുഴുവൻ ചൊറിച്ചിൽ ഉണ്ടാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam