പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് പതിവാക്കൂ, കാരണം

Published : Nov 20, 2025, 11:06 AM IST

ഗോൾഡൻ മിൽക്ക് എന്നറിയപ്പെടുന്ന മഞ്ഞൾ പാൽ പതിവായി കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. മഞ്ഞൾ അഥവാ ഹാൽഡി പലപ്പോഴും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗത്തെ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. benefits of Turmeric Milk and How to Make It

PREV
18
മഞ്ഞൾ പാൽ പതിവായി കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു

ഗോൾഡൻ മിൽക്ക് എന്നറിയപ്പെടുന്ന മഞ്ഞൾ പാൽ പതിവായി കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. മഞ്ഞൾ അഥവാ ഹാൽഡി പലപ്പോഴും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗത്തെ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. ഇതിൽ കുർക്കുമിൻ എന്ന സജീവ സംയുക്തം അടങ്ങിയിരിക്കുന്നു. പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

28
മഞ്ഞളിലെ കുർക്കുമിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

മഞ്ഞളിലെ കുർക്കുമിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ഇത് ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് ഗുണം ചെയ്യും.

38
ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും

മഞ്ഞൾ പാലിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. മഞ്ഞൾ പാലിൽ കറുവപ്പട്ടയും ഇഞ്ചിയും ചേർക്കുന്നത് അതിന്റെ ആന്റിഓക്‌സിഡന്റ് അളവ് കൂടുതൽ വർദ്ധിപ്പിക്കും.

48
ദഹനക്കേട്, വയറു വീർക്കൽ എന്നിവയുടെ ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും.

മഞ്ഞളും ചൂടുള്ള പാലും ചേർത്ത മിശ്രിതം ദഹനനാളത്തെ ശമിപ്പിക്കുകയും ദഹനക്കേട്, വയറു വീർക്കൽ എന്നിവയുടെ ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും.

58
മഞ്ഞൾ പാൽ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും

മഞ്ഞൾ പാൽ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും. പ്രത്യേകിച്ച് ശൈത്യകാലത്ത് അണുബാധകൾക്കെതിരെ ശരീരത്തെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കും.

68
മഞ്ഞൾ പാൽ ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കും.

മഞ്ഞൾ പാൽ ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കും. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മഞ്ഞൾ പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

78
ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു

മഞ്ഞൾ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

88
മഞ്ഞൾ ചേർത്ത് പാൽ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുക ചെയ്യാം

മഞ്ഞളിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുക ചെയ്യാം.

Read more Photos on
click me!

Recommended Stories