ഫാറ്റി ലിവർ ഉള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് കഴിക്കാവുന്ന 6 സ്‌നാക്‌സുകൾ

Published : Jun 28, 2026, 12:31 PM IST

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. പ്രധാനമായും മദ്യപാനം കൊണ്ടുള്ളതും, അല്ലാത്തതുമായ (Non-ഫാറ്റി ലിവർ ഉണ്ട്. 

PREV
16
ഫാറ്റി ലിവർ ഉള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് കഴിക്കാവുന്ന 6 സ്‌നാക്‌സുകൾ

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. പ്രധാനമായും മദ്യപാനം കൊണ്ടുള്ളതും, അല്ലാത്തതുമായ (Non-ഫാറ്റി ലിവർ ഉണ്ട്. അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോൾ എന്നിവയാണ് മറ്റു പ്രധാന കാരണങ്ങൾ. ഫാറ്റി ലിവർ തടയുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ഫാറ്റി ലിവർ ഉള്ളവർക്ക് ധെെര്യമായി കഴിക്കാവുന്ന ആറ് സ്‌നാക്‌സുകൾ...

26
ബദാം, വാൾനട്ട്, സൂര്യകാന്തി വിത്തുകൾ, ചിയ സീഡ് എന്നിവ കഴിക്കുക

ബദാം, വാൾനട്ട്, സൂര്യകാന്തി വിത്തുകൾ, ചിയ സീഡ് എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. പ്രധാന കാര്യം അവ പച്ചയായോ ഉണക്കി വറുത്തതോ ഉപ്പില്ലാതെ കഴിക്കുക എന്നതാണ്.

36
പ്ലെയിൻ പനീർ ക്യൂബുകളോ മൊസറെല്ല സ്ട്രിംഗ് ചീസ് സ്റ്റിക്കോ കഴിക്കാം.

പനീറിൽ പ്രോട്ടീനും കാൽസ്യവും കൂടുതലാണ്. പ്ലെയിൻ പനീർ ക്യൂബുകളോ മൊസറെല്ല സ്ട്രിംഗ് ചീസ് സ്റ്റിക്കോ കഴിക്കാം. മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. പൂർണ്ണ കൊഴുപ്പുള്ള പനീറിൽ പൂരിത കൊഴുപ്പും കലോറിയും കൂടുതലാണ്, അതായത് ഭക്ഷണ നിയന്ത്രണവും തയ്യാറെടുപ്പും അത്യാവശ്യമാണ്.

46
അവക്കാഡോയിലെ ആന്റിഓക്‌സിഡന്റുകൾ ഫാറ്റി ലിവർ തടയുന്നു

രക്തത്തിലെ ലിപിഡുകളെ കുറയ്ക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അവക്കാഡോയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ പോലുള്ള കരളിനെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റു.ൾ ഇവയിൽ നിറഞ്ഞിരിക്കുന്നു.

56
തൈര് ബെറികൾ ചേർത്തോ സ്മൂത്തിയുടെ കൂടെയോ കഴിക്കാവുന്നതാണ്.

കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രോബയോട്ടിക്സും പ്രോട്ടീനും കൊണ്ട് നിറഞ്ഞ തൈര് ഉപാപചയ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഇത് ബെറികൾ ചേർത്തോ സ്മൂത്തിയുടെ കൂടെയോ കഴിക്കാവുന്നതാണ്.

66
പ്രോട്ടീനിന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും മികച്ച ഉറവിടമാണ് മുട്ട.

പ്രോട്ടീനിന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും മികച്ച ഉറവിടമാണ് മുട്ട. കരളിന് ആരോഗ്യകരമായി നിലനിർത്താൻ, അല്പം ഉപ്പും കുരുമുളകും ചേർത്ത് കഴിക്കുക. മിതമായ അളവിൽ കഴിക്കുമ്പോൾ മുട്ട കരളിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. കരൾ കോശങ്ങളെ നന്നാക്കാൻ ആവശ്യമായ ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണിത്. കൂടാതെ അവയിൽ കോളിൻ അടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories