എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

Published : Nov 11, 2026, 01:21 PM IST

ജീവിതകാലം മുഴുവൻ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭ്യമാക്കേണ്ടത് പ്രധാനമാണ്. അതിനാൽ, നിങ്ങൾ ഏത് പ്രായത്തിലാണെങ്കിലും, കാൽസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

PREV
17
എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

ജീവിതകാലം മുഴുവൻ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭ്യമാക്കേണ്ടത് പ്രധാനമാണ്. അതിനാൽ, നിങ്ങൾ ഏത് പ്രായത്തിലാണെങ്കിലും, കാൽസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ശരീരത്തിന് ഏറ്റവും അത്യാവശ്യമായ പോഷകങ്ങളിൽ ഒന്നാണ് കാൽസ്യം. ശരീരം സ്വയം കാൽസ്യം ഉത്പാദിപ്പിക്കാത്തതിനാൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കേണ്ടത് അനിവാര്യമാണ്. എല്ലുകളുടെ ബലത്തിനായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

27
പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്നു.

പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്നു. കാരണം, കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ, പലപ്പോഴും വിറ്റാമിൻ ഡി തുടങ്ങിയ പ്രധാന പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.

37
100 ഗ്രാം ചീരയിൽ 99 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്.

വിവിധ ഇലക്കറികളിൽ കാൽസ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്. 100 ഗ്രാം ചീരയിൽ 99 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമായ വിറ്റാമിൻ കെ പോലുള്ള മറ്റ് അവശ്യ പോഷകങ്ങളും ഇത്തരം ഇലക്കറികളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

47
സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ നല്ല അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.

സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ നല്ല അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ ഡിയും സാൽമണിൽ കാണപ്പെടുന്നു. കൂടാതെ, ഇവയിലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ എല്ലുകൾക്ക് ആവശ്യമായ കൊഴുപ്പ് നൽകി അവയ്ക്ക് ബലവും വഴക്കവും നൽകാൻ സഹായിക്കുന്നു.

57
ബദാം, ചിയ സീഡ് തുടങ്ങിയ നട്‌സുകളും വിത്തുകളും കാൽസ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്

പ്രോട്ടീൻ, കാൽസ്യം എന്നിവയാൽ സമ്പന്നമാണ് ബദാം. ഇവ രണ്ടും എല്ലുകൾ, പേശികൾ, സന്ധികൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബദാം പാൽ, ബദാം ബട്ടർ എന്നിങ്ങനെ പല രൂപങ്ങളിലും ബദാം ഉപയോഗിക്കാവുന്നതാണ്.

67
പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങി വിവിധ പോഷകങ്ങളാൽ സമ്പന്നമാണ് മുട്ട.

പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങി വിവിധ പോഷകങ്ങളാൽ സമ്പന്നമാണ് മുട്ട. ഇവയെല്ലാംഎല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. എന്നാൽ, ആവശ്യമായ പോഷകങ്ങൾ പൂർണ്ണമായി ലഭിക്കുന്നതിന്, മുട്ടയുടെ വെള്ള മാത്രം കഴിക്കാതെ, മുട്ട മുഴുവനായും കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

77
ആസിഡുകളും എല്ലുകളുടെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും ഗുണകരമാണ്

ചിയ സീഡിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും പ്രധാനപ്പെട്ട ഫാറ്റി ആസിഡുകളും എല്ലുകളുടെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും ഗുണകരമാണ്. ചിയ വിത്തുകളിൽ കാണപ്പെടുന്ന 'ബോറോൺ' എന്ന ധാതു, എല്ലുകളുടെ വളർച്ചയെ സഹായിക്കുന്നു. ശരീരത്തിലെ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ മെറ്റബോളിസത്തെ (പോഷകവിനിമയ പ്രക്രിയയെ) ക്രമീകരിക്കുന്നതിനും ഇത് സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories