ക്യാൻസർ പിടിപെടാതിരിക്കാൻ ശ്ര​ദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

Published : Nov 11, 2025, 12:25 PM IST

അസാധാരണ കോശങ്ങൾ നിയന്ത്രണം വിട്ട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന രോ​ഗമാണ് ക്യാൻസർ. അപകടസാധ്യത ഘടകങ്ങൾ ഒഴിവാക്കുന്നതിലൂടെ ക്യാൻസറുകൾ തടയാൻ കഴിയുമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. Cancer prevention tips to reduce your risk

PREV
19
ക്യാൻസർ പിടിപെടാതിരിക്കാൻ ശ്ര​ദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

അസാധാരണ കോശങ്ങൾ നിയന്ത്രണം വിട്ട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന രോ​ഗമാണ് ക്യാൻസർ. അപകടസാധ്യത ഘടകങ്ങൾ ഒഴിവാക്കുന്നതിലൂടെ ക്യാൻസറുകൾ തടയാൻ കഴിയുമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു.

29
40% ക്യാൻസറുകളും തടയാൻ കഴിയുന്നവയാണ് - ഡോ. മോഹിത് അഗർവാൾ

ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ 40 ശതമാനം വരെ ക്യാൻസറുകൾ തടയാൻ കഴിയുമെന്ന് ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രിയിലെ പ്രിൻസിപ്പൽ ഡയറക്ടറും മെഡിക്കൽ ഓങ്കോളജി മേധാവിയുമായ ഡോ. മോഹിത് അഗർവാൾ പറയുന്നു. ക്യാൻസർ പിടിപെടാതിരിക്കാൻ ശ്ര​ദ്ധിക്കേണ്ട ഏഴ് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

39
പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക

പുകവലി, മദ്യപാനം എന്നിവയുടെ ഉപയോ​ഗം വായ, തൊണ്ട, കരൾ, വൻകുടൽ ക്യാൻസറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. രണ്ടും പൂർണ്ണമായും ഉപേക്ഷിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

49
സംസ്കരിച്ച മാംസം, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ വിവിധ ക്യാൻസറുകൾക്കുള്ള സാധ്യതയും കൂട്ടുന്നു

സംസ്കരിച്ച മാംസം, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം അമിതവണ്ണത്തിന് മാത്രമല്ല വിവിധ ക്യാൻസറുകൾക്കുള്ള സാധ്യതയും കൂട്ടുന്നു. പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുന്നത് വൻകുടൽ, സ്തന, പാൻക്രിയാറ്റിക് ക്യാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

59
വ്യായാമമില്ലായ്മ ഭാരം കൂട്ടുക മാത്രമല്ല ക്യാൻസറുകൾക്കുള്ള സാധ്യതയും കൂട്ടുന്നു

ദിവസേന 30 മിനിറ്റ് നേരം വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ യോഗ എന്നിവ ശീലമാക്കുന്നത് വിവിധ കാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

69
സൂര്യപ്രകാശം അമിതമായി കൊള്ളുന്നത് സ്കിൻ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു

സൂര്യപ്രകാശം അമിതമായി കൊള്ളുന്നത്  സ്കിൻ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു.  യുവി രശ്മികൾ ഏറ്റവും ശക്തമായിരിക്കുന്ന ഉച്ച മുതൽ 3 മണി വരെ വെയിൽ കൊള്ളാതെ നോക്കുക.

79
ക്യാൻസറിനെ ഫലപ്രദമായി നേരിടുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ പ്രധാനമാണ്.

പതിവായുള്ള പരിശോധനകൾ ക്യാൻസറിനെ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും. സ്തന, സെർവിക്കൽ, വൻകുടൽ, ശ്വാസകോശ അർബുദങ്ങൾക്കുള്ള സ്‌ക്രീനിംഗ് പരിശോധനകൾ രോഗം അതിന്റെ നിശബ്ദ ഘട്ടങ്ങളിൽ കണ്ടെത്തുന്നു.

89
ചിലതരം ക്യാൻസറുകൾ തടയാൻ വാക്സിനുകൾക്ക് കഴിയും

സെർവിക്കൽ ക്യാൻസറിനും മറ്റ് ക്യാൻസറുകൾക്കുമുള്ള സാധ്യത കുറയ്ക്കാൻ കഴിയുന്ന HPV വാക്സിൻ, കരൾ കാൻസറിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ തുടങ്ങിയ ചിലതരം ക്യാൻസറുകൾ തടയാൻ വാക്സിനുകൾക്ക് കഴിയും.

99
പൊണ്ണത്തടി പലതരം ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൊണ്ണത്തടി പലതരം ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്താൻ സമീകൃതാഹാരവും പതിവ് വ്യായാമവും ശീലമാക്കുക.

Read more Photos on
click me!

Recommended Stories