വിശപ്പ് കുറയ്ക്കാനും ദീർഘനേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കുന്ന ഫൈബർ, ഒമേഗ-3 കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഫ്ലാക്സ് സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
വിശപ്പ് കുറയ്ക്കാനും ദീർഘനേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കുന്ന ഫൈബർ, ഒമേഗ-3 കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഫ്ലാക്സ് സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
27
ലയിക്കുന്ന നാരുകൾ അമിതമായ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു
ഫ്ളാക്സ് സീഡിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ലയിക്കുന്ന നാരുകൾ അമിതമായ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ ക്രമീകരിക്കാൻ സഹായിക്കുന്നതിലൂടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ ഫ്ളാക്സ് സീഡ് സഹായിക്കുന്നു.
37
മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും മുടിയിഴകൾക്ക് ബലം നൽകുകയും ചെയ്യുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ഫ്ലാക്സ് സീഡ്. ഇവ മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും മുടിയിലെ പരുപരുപ്പ് കുറയ്ക്കുകയും മുടിയിഴകൾക്ക് ബലം നൽകുകയും ചെയ്യുന്നു.
ഫ്ലാക്സ് സീഡ് കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ) അളവും കുറയ്ക്കാൻ സഹായിക്കും.
ഒമേഗ-3 ഫാറ്റി ആസിഡുകൾ മുടിയുടെ വേരുകൾക്ക് പോഷണം നൽകുകയും പുതിയ മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പതിവായി ഫ്ലാക്സ് സീഡ് കഴിക്കുന്നത് മൊത്തം കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോൾ) അളവും കുറയ്ക്കാൻ സഹായിക്കും.
57
ഫ്ളാക്സ് ചീസ് പൊടിച്ച് രൂപത്തിൽ കഴിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കും.
ഫ്ളാക്സ് ചീസ് പൊടിച്ച് രൂപത്തിൽ കഴിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കുന്നതിനൊപ്പം വരൾച്ച, വീക്കം, വാർദ്ധക്യം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
67
ഹോർമോൺ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നു
ലിഗ്നൻസ് എന്ന സംയുക്തം ഫ്ളാക്സ് സീഡ് പൊടിയിൽ അടങ്ങിയിട്ടുണ്ട്. ഇത് പുരുഷന്മാരിലും സ്ത്രീകളിലും ഹോർമോൺ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുവഴി ഹോർമോൺ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നു.
77
ദിവസവും കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു.
കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കൾ ഫ്ളാക്സ് സീഡ് പൊടിയിൽ വളരെയധികം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ഗുണം ചെയ്യും. ചണവിത്ത് പൊടി ദിവസവും കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam