വിളർച്ച തടയാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ

Published : Sep 12, 2026, 12:07 PM IST

രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിന്റെയോ അളവ് കുറഞ്ഞ് ശരീരത്തിലെ ടിഷ്യൂകളിലേക്ക് ഓക്സിജൻ എത്തുന്നതു കുറയുന്ന അവസ്ഥയാണ് വിളർച്ച അഥവാ അനീമിയ.

PREV
111
വിളർച്ച തടയാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ

രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിന്റെയോ അളവ് കുറഞ്ഞ് ശരീരത്തിലെ ടിഷ്യൂകളിലേക്ക് ഓക്സിജൻ എത്തുന്നതു കുറയുന്ന അവസ്ഥയാണ് വിളർച്ച അഥവാ അനീമിയ. വിളർച്ച തടയുന്നതിന് ഭക്ഷണക്രമം പ്രധാനപങ്കാണ് വഹിക്കുന്നത്. വിളർച്ച തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

211
ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12, എന്നിവ അടങ്ങിയിട്ടുള്ളതിനാൽ വാഴപ്പഴം വളരെ ഗുണകരമാണ്

ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12, എന്നിവ അടങ്ങിയിട്ടുള്ളതിനാൽ വാഴപ്പഴം വളരെ ഗുണകരമാണ്. വഴപ്പഴത്തിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. വാഴപ്പഴത്തിലെ നാരിന്റെ സാന്നിധ്യം മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഇത് സഹായകരമാണ്. 50 ദിവസം കൊണ്ട് ദഹനവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നത് അനുഭവപ്പെടും.

311
ശർക്കര പതിവായി കഴിക്കുന്നത് വിളർച്ചയെ (അനീമിയ) പ്രതിരോധിക്കാൻ സഹായിക്കും

ശർക്കര പതിവായി കഴിക്കുന്നത് വിളർച്ചയെ (അനീമിയ) പ്രതിരോധിക്കാൻ സഹായിക്കും. 10 ഗ്രാം ശർക്കരയിൽ നിന്ന് ശരീരത്തിന് ആവശ്യമായ പ്രതിദിന ഇരുമ്പിന്റെ അളവിന്റെ 3 ശതമാനം ലഭിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ശര്‍ക്കര ഗുണം ചെയ്യും. പൊട്ടാസ്യവും മഗ്‌നീഷ്യം അടങ്ങിയ ശർക്കര പ്രതിരോധശേഷി കൂട്ടുന്നു.

411
ഉലുവ വയറു വീർക്കൽ, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു

വിളർച്ച (അനീമിയ) തടയാൻ ഉലുവ ഏറെ നല്ലതാണ്. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഉലുവയുടെ വിത്തുകളും വിളർച്ചയ്ക്കുള്ള മികച്ചൊരു പ്രതിവിധിയാണ്. ഉലുവ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ, ദഹനക്കേട്, വയറു വീർക്കൽ, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. കൂടാതെ, പോഷകങ്ങൾ മികച്ച രീതിയിൽ ആഗിരണം ചെയ്യാനും ഇത് സഹായിക്കും.

511
ദിവസവും മാതളനാരങ്ങ കഴിക്കുന്നത് സന്ധി വേദന കുറയ്ക്കാൻ സഹായിക്കും

മാതളനാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തെ ഇരുമ്പ് ആഗിരണം ചെയ്യാൻ അവ സഹായിക്കുന്നു. മാതളനാരങ്ങ കഴിക്കുന്നതിലൂടെ നല്ല അളവിൽ നാരുകൾ ലഭിക്കും. ഇത് പതിവായി മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദിവസവും മാതളനാരങ്ങ കഴിക്കുന്നത് വീക്കം, അനുബന്ധ ലക്ഷണങ്ങൾ, പ്രത്യേകിച്ച് സന്ധി വേദന, കാഠിന്യം എന്നിവ കുറയ്ക്കാൻ സഹായിക്കും.

611
ചീര കഴിക്കുന്നത് വിളർച്ചയെ അകറ്റിനിർത്തുന്നു

ഇരുമ്പ്, ബീറ്റാ-കരോട്ടിൻ, കാൽസ്യം, വിറ്റാമിൻ ബി 9, സി, നാരുകൾ എന്നിവയാൽ സമ്പന്നമായ ചീര കഴിക്കുന്നത് വിളർച്ചയെ അകറ്റിനിർത്തുന്നു. കരളിന്റെ ആരോ​ഗ്യത്തിനും ഏറ്റവും മികച്ചതാണ് ചീര. ഫാറ്റി ലിവർ തടയാൻ ഏറ്റവും നല്ലതാണ് ഇലക്കറികൾ. പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയും.

711
അയൺ അളവ് വർദ്ധിപ്പിക്കുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് ഒരു മികച്ച പ്രകൃതിദത്ത മാർഗ്ഗമാണ്

അയൺ അളവ് വർദ്ധിപ്പിക്കുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് ഒരു മികച്ച പ്രകൃതിദത്ത മാർഗ്ഗമാണ്. കാരണം, ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിലെ നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം സുഗമമാക്കുന്നു.

811
മത്തങ്ങയുടെ വിത്തുകൾ വിളർച്ച പ്രശ്നം തടയാനും പ്രതിരോധശേഷി കൂട്ടാനും സ​ഹായിക്കുന്നു

100 ഗ്രാമിൽ ഏകദേശം 3.3 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു. മത്തങ്ങയുടെ വിത്തുകൾ മികച്ചൊരു ലഘുഭക്ഷണം മാത്രമല്ല, ഇരുമ്പ് ഉൾപ്പെടെയുള്ള പോഷകങ്ങളുടെ കലവറ കൂടിയാണ്. ഇവയിലുള്ള ട്രിപ്റ്റോഫാൻ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

911
100 ഗ്രാമിൽ ഏകദേശം 11.9 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.

100 ഗ്രാമിൽ ഏകദേശം 11.9 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റ് രുചികരമായ ഒരു വിഭവം മാത്രമല്ല, ഇരുമ്പ് ധാരാളമായി അടങ്ങിയതുമാണ്. ഇതിൽ നിന്ന് അധികമായി ആന്റിഓക്‌സിഡന്റുകളും ലഭിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ (ഫ്ലേവനോയ്ഡുകൾ) രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

1011
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് പീനട്ട് ബട്ടർ

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് പീനട്ട് ബട്ടർ. വിളർച്ച (അനീമിയ) പരിഹരിക്കാൻ ഫലപ്രദമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകി പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

1111
തേനിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, ചെമ്പ് എന്നിവ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു

തേനിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം എന്നിവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും അതുവഴി വിളർച്ചയെ പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ തേൻ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories