ഈ മൂന്ന് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ക്യാൻസറിനെ ചെറുക്കും

Published : Oct 30, 2025, 11:47 AM ISTUpdated : Oct 30, 2025, 11:59 AM IST

അസാധാരണ കോശങ്ങൾ നിയന്ത്രണം വിട്ട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനെയാണ് ക്യാൻസർ എന്ന് പറയുന്നത്.  eating these three foods regularly can fight cancer

PREV
18
ഈ മൂന്ന് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ക്യാൻസറിനെ ചെറുക്കും

അസാധാരണ കോശങ്ങൾ നിയന്ത്രണം വിട്ട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനെയാണ് ക്യാൻസർ എന്ന് പറയുന്നത്. വ്യായാമം, ഉറക്കം, സമ്മർദ്ദ നിയന്ത്രണം, എല്ലാറ്റിനുമുപരി ഭക്ഷണക്രമം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളുടെ സംയോജനമാണ് ക്യാൻസർ പ്രതിരോധത്തിൽ ഉൾപ്പെടുന്നത്.

28
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് ക്യാൻസറിനെ ചെറുക്കാൻ സാധിക്കും

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും വീക്കം ഉണ്ടാകുന്നതിനുമുള്ള നമ്മുടെ ശരീരത്തിന്റെ പ്രതികരണത്തെ സ്വാധീനിക്കാൻ കഴിയും. ക്യാൻസറിനെ ചെറുക്കുന്നതിന് സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

38
ക്യാൻസർ സംരക്ഷണത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ബ്ലൂബെറി ഗുണം ചെയ്തേക്കാം

ബ്ലൂബെറികളിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഫലങ്ങളുമുള്ള ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവ ക്യാൻസറിനെതിരെ സംരക്ഷണം നൽകുന്നു. ക്യാൻസർ സംരക്ഷണത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ബ്ലൂബെറി ഗുണം ചെയ്തേക്കാം.

48
ബ്ലൂബെറി കാൻസർ കോശങ്ങളുടെ എണ്ണം 25 ശതമാനം കുറച്ചതായി പഠനം

റേഡിയേഷൻ തെറാപ്പി മാത്രം ക്യാൻസർ കോശങ്ങളുടെ എണ്ണം 20 ശതമാനം കുറച്ചപ്പോൾ ബ്ലൂബെറി സത്ത് മാത്രം കാൻസർ കോശങ്ങളുടെ എണ്ണം 25 ശതമാനം കുറയ്ക്കാൻ സഹായിച്ചതായി പഠനങ്ങൾ പറയുന്നു.

58
ആന്തോസയാനിനുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ബ്ലൂബെറിയിൽ കൂടുതലാണ്

ആന്തോസയാനിനുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ബ്ലൂബെറിയിൽ കൂടുതലാണ്. ഈ രണ്ട് പദാർത്ഥങ്ങളും കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും ഡിഎൻഎയ്‌ക്കുണ്ടാകുന്ന കേടുപാടുകളിൽ നിന്നും സംരക്ഷിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.

68
തക്കാളി പ്രോസ്റ്റേറ്റ്, മറ്റ് അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു

തക്കാളിയിൽ ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വളരെ ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇത് പ്രോസ്റ്റേറ്റ്, മറ്റ് അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

78
തക്കാളി പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും

തക്കാളി ഉൽപന്നങ്ങളുടെ ഉയർന്ന ഉപഭോഗം അപകടസാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. കൂടാതെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും

88
ബ്രൊക്കോളി ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയും

ബ്രൊക്കോളിയിലെ സൾഫോറാഫെയ്ൻ ക്യാൻസർ കോശങ്ങളുടെ വളർച്ചയെയും വ്യാപനത്തെയും തടയുകയും ട്യൂമറിന്റെ വലുപ്പം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories