ഈ ഏഴ് കാര്യങ്ങൾ പതിവായി ചെയ്താൽ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം.
28
അത്താഴം നേരത്തെ കഴിക്കുക
അത്താഴം വെെകി കഴിക്കുന്നത് വയറ്റിൽ കൊഴുപ്പ് കൂട്ടുന്നതിന് ഇടയാക്കും. കിടക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് കലോറിയുടെ അളവ് മാത്രമല്ല കൊഴുപ്പ് സംഭരിക്കുന്നതിൽ പങ്കുവഹിക്കുന്ന ഇൻസുലിൻ, കോർട്ടിസോൾ, ഗ്ലൂക്കോസ് തുടങ്ങിയ ഹോർമോണുകളെയും ഇത് ബാധിക്കുന്നു. കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.
38
ഐസ് പായ്ക്ക്
ആഴ്ചയിൽ രണ്ട് തവണ വയറിന് മുകളിൽ ഐസ് പായ്ക്ക് ഉപയോഗിക്കുന്നത് കാലക്രമേണ അരക്കെട്ട് കുറയ്ക്കാൻ സഹായിക്കും.
48
ആപ്പിൾ സിഡെർ വിനെഗർ കഴിക്കുക
ഭക്ഷണത്തിന് ഏകദേശം ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാര സ്ഥിരമായിരിക്കുക എന്നതിനർത്ഥം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നാണ്, പ്രത്യേകിച്ച് വയറിന് ചുറ്റും.
58
നന്നായി ഉറങ്ങുക
ദിവസവും കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
68
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ
ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു, ഇവയെല്ലാം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ പങ്കു വഹിക്കുന്നു.
78
ഒലിവ് ഓയിൽ
ഒലിവ് ഓയിൽ, അവോക്കാഡോ ഓയിൽ മിതമായി അളവിൽ കഴിക്കുക. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കും.
88
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
രാവിലെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കുന്നു.