
ഹൃദയാഘാതത്തിന് കാരണമാകുന്ന അഞ്ച് ശീലങ്ങൾ
ഹൃദയാഘാതം ഉണ്ടാകുന്നത് റെഡ് മീറ്റും കൊളസ്ട്രോളും എന്നിവ മാത്രം കൊണ്ടല്ലെന്ന് ഹൃദ്രോഗ വിദഗ്ധർ പറയുന്നു. ദീർഘനേരം ഇരിക്കുന്നത് മുതൽ വിട്ടുമാറാത്ത സമ്മർദ്ദം വരെയുള്ള ദൈനംദിന ശീലങ്ങൾ ധമനികളെ തകരാറിലാക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ഹൃദയപേശികളിലേക്കുള്ള രക്തയോട്ടവും ഓക്സിജനും നിലയ്ക്കുകയും ഇത് ടിഷ്യു മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ശ്വാസതടസ്സം, നെഞ്ച് വേദന, അമിതമായി വിയർക്കുക എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഹൃദയാഘാതത്തിന് കാരണമാകുന്ന ചില ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ജോലിസ്ഥലത്തോ വീട്ടിലോ മണിക്കൂറുകളോളം ഇരിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, ഇത് രക്തസമ്മർദ്ദം, ട്രൈഗ്ലിസറൈഡുകൾ, ഇൻസുലിൻ പ്രതിരോധം എന്നിവ വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.
തുടർച്ചയായ സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ധമനികളിൽ വീക്കം, പ്ലാക്ക് അടിഞ്ഞുകൂടൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ജേണലിലെ ഗവേഷണം, വിട്ടുമാറാത്ത സമ്മർദ്ദത്തെ ഹൃദയാഘാത സാധ്യത കൂടുതലുമായി ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ധ്യാനം, മെഡിറ്റേഷൻ എന്നിവ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
രാത്രിയിൽ 6 മുതൽ 7 മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഹൃദയ സംബന്ധമായ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, ഇത് ബിപി കൂടുക, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമാകുമെന്ന് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ അഭിപ്രായപ്പെടുന്നു.
അമിത മദ്യപാനം ഹൃദയത്തെ ആയാസപ്പെടുത്തുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യുന്നു. അമിതമായ മദ്യപാനം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വ്യക്തമാക്കുന്നു.
പുകയില രക്തക്കുഴലുകളെ തകരാറിലാക്കുകയും, ഓക്സിജൻ വിതരണം കുറയ്ക്കുകയും, പ്ലാക്ക് രൂപപ്പെടുന്നത് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നത് അപകടസാധ്യത ഗണ്യമായി കുറയ്ക്കുന്നു.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, സമ്മർദ്ദ നിയന്ത്രണം, നന്നായി ഉറങ്ങുക, മദ്യപാനം ഒഴിവാക്കുക, പുകയില ഒഴിവാക്കൽ എന്നിവ ഹൃദയാഘാത സാധ്യതയെ ഗണ്യമായി കുറയ്ക്കും.