രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യുന്നതിൽ വ്യക്കകൾ നിർണായക പങ്ക് വഹിക്കുന്നു. ചില സാധാരണ വൃക്കരോഗങ്ങളിൽ ക്രോണിക് കിഡ്‌നി ഡിസീസ് (CKD), വൃക്കയിലെ കല്ലുകൾ, വൃക്ക അണുബാധകൾ, പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് എന്നിവ ഉൾപ്പെടുന്നു.
രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യുന്നതിൽ വ്യക്കകൾ നിർണായക പങ്ക് വഹിക്കുന്നു. ചില സാധാരണ വൃക്കരോഗങ്ങളിൽ ക്രോണിക് കിഡ്‌നി ഡിസീസ് (CKD), വൃക്കയിലെ കല്ലുകൾ, വൃക്ക അണുബാധകൾ, പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് എന്നിവ ഉൾപ്പെടുന്നു.
28
വൃക്കകളെ സംരക്ഷിക്കുന്നതിന് ഭക്ഷണക്രമം പ്രധാനം
വൃക്കകളെ സംരക്ഷിക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. കിഡ്നികളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
38
ഇലക്കറികൾ വൃക്ക തകരാറിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും
വിറ്റാമിൻ സി, ഫോളിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഇലക്കറികൾ വൃക്ക തകരാറിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, ക്രാൻബെറി തുടങ്ങിയ സരസഫലങ്ങൾ വീക്കം കുറയ്ക്കാനും വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വൃക്കകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന പോഷകങ്ങളാലും ഇവ സമ്പുഷ്ടമാണ്.
58
കടല, പയർ, കിഡ്നി ബീൻസ് എന്നിവ വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും
നാരുകൾ, പ്രോട്ടീൻ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ കടല, പയർ, കിഡ്നി ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങൾ വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
68
നട്സുകൾ വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തുന്നു
ബദാം, പിസ്ത, വാൾനട്ട് എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തുന്നു.
78
ബ്രൗൺ റൈസ്, ധാന്യങ്ങൾ എന്നിവ വൃക്കകളെ കാക്കും
വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന അവശ്യ പോഷകങ്ങളും നാരുകളും ബ്രൗൺ റൈസ്, ധാന്യങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുണ്ട്.
88
വെളുത്തുള്ളി വൃക്കരോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും
വെളുത്തുള്ളിയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വീക്കം കുറയ്ക്കാനും വൃക്കരോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.