പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് മികച്ച ഭക്ഷണങ്ങൾ

Published : Sep 21, 2026, 12:29 PM IST

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം.

PREV
17
പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് മികച്ച ഭക്ഷണങ്ങൾ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ശരീരത്തിന് ആവശ്യമായ അളവിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരികയോ, ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. ഇതിൻ്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായ വ്യായാമം, കൂടാതെ ആവശ്യമെങ്കിൽ മരുന്നുകളോ ഇൻസുലിൻ ചികിത്സയോ എന്നിവയുടെ സംയോജനത്തിലൂടെ പ്രമേഹ സാധ്യത കുറയ്ക്കാം.

27
രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം

കൃത്യമായ ആസൂത്രണത്തോടെയുള്ള ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹ സാധ്യത കുറയ്ക്കുന്നതിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട 5 ഭക്ഷണസാധനങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധയായ ദീപ്‌ശിഖ ജെയിൻ പങ്കുവയ്ക്കുന്നു.

37
പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുത്തനെ ഉയരുന്നത് തടയുകയും ചെയ്യുന്നു

പാവയ്ക്കയിൽ 'പോളിപെപ്റ്റൈഡ് പി' (polypeptide-P) അടങ്ങിയിട്ടുണ്ട്. കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് ആഗിരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാണിവ. അതുവഴി പ്രമേഹം കുറയ്ക്കാൻ ഇവ സഹായിക്കുന്നു. വെറും വയറ്റിൽ ജ്യൂസ് രൂപത്തിലോ പാകം ചെയ്തോ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിൽ കലോറി കുറവും ഭക്ഷണനാരുകൾ കൂടുതലുമാണ്. ഇത് ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുത്തനെ ഉയരുന്നത് തടയുകയും ചെയ്യുന്നു.

47
പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും അനുയോജ്യമായ പാനീയമാണ് ഗ്രീൻ ടീ

പോളിഫെനോളുകളും കാറ്റെച്ചിനുകളും അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും അനുയോജ്യമായ പാനീയമാണ് ഗ്രീൻ ടീ. രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയിൽ നിയന്ത്രിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഈ ഘടകങ്ങൾ സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും HbA1C-യുടെയും അളവ് കുറയ്ക്കാൻ സഹായിക്കും.

57
പേരയ്ക്ക പ്രമേഹ നിയന്ത്രണത്തിന് മികച്ചൊരു ഭക്ഷണമാണ്

ഉയർന്ന അളവിൽ നാരുകളും കുറഞ്ഞ ഗ്ലൈസമിക് സൂചികയുമുള്ളതിനാൽ പേരയ്ക്ക പ്രമേഹ നിയന്ത്രണത്തിന് മികച്ചൊരു ഭക്ഷണമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നില്ല. മാത്രമല്ല, ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

67
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മികച്ചൊരു ഭക്ഷണമാണ് ചിയ സീഡുകൾ.

പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മികച്ചൊരു ഭക്ഷണമാണ് ചിയ സീഡുകൾ. ഇവയിൽ ധാരാളം ലയിക്കുന്ന നാരുകൾ (soluble fibre) അടങ്ങിയിട്ടുണ്ട്. പ്രമേഹം കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ നാരുകൾ സഹായിക്കുന്നു. വെറും വയറ്റിൽ ചിയ സീഡ് കഴിക്കുന്നത് വയറു നിറഞ്ഞതായി നിലനിർത്തുകയും അതുവഴി ആരോഗ്യകരമായ രീതിയിൽ ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

77
കറുവപ്പട്ട പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു

പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും മികച്ച സുഗന്ധവ്യഞ്ജനം കറുവപ്പട്ടയാണ്. ശരീരത്തിന്റെ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാൻ ഇതിന് കഴിവുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കറുവപ്പട്ടയ്ക്ക് ഇൻസുലിനെപ്പോലെ പ്രവർത്തിക്കാനും രക്തത്തിൽ നിന്ന് കോശങ്ങളിലേക്ക് പഞ്ചസാരയെ എത്തിക്കാൻ സഹായിക്കാനും കഴിയും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories