കുടലിൻ്റെ ആരോഗ്യം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യം അവതാളത്തിലാകുമ്പോൾ ശാരീരികമായും വൈകാരികമായും ബാധിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.
കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
കുടലിൻ്റെ ആരോഗ്യം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യം അവതാളത്തിലാകുമ്പോൾ ശാരീരികമായും വൈകാരികമായും ബാധിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. കുടലിനെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. അതിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..
28
സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് ഹൃദ്രോഗം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രോട്ടീനും ഡി, സെലിനിയം പോലുള്ള വിറ്റാമിനുകളും കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളും അവയിൽ അടങ്ങിയിട്ടുണ്ട്.
38
മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.
മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വീക്കം കുറയ്ക്കുന്നതിലൂടെയും ദഹനം മെച്ചപ്പെടുത്തുന്നതിലൂടെയും ആരോഗ്യകരവുമായ കുടൽ മൈക്രോബയോമിനെ ഗണ്യമായി മെച്ചപ്പെടുത്തുന്നു.
കുടലിന്റെ ആരോഗ്യത്തിന് പാലക്ക് ചീര വളരെ നല്ലതാണ്. കാരണം ഇതിലെ നാരുകൾ ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുക ചെയ്യുന്നു. അതേസമയം ഇതിലെ മഗ്നീഷ്യം ഉള്ളടക്കം വയറുവേദനയും മലബന്ധവും ലഘൂകരിക്കുകയും ചെയ്യുന്നു.
58
ബ്ലൂബെറി, സ്ട്രോബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു.
ബ്ലൂബെറി, സ്ട്രോബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. മധുരത്തോടുള്ള ആസക്തി നിയന്ത്രിക്കുന്നതിനും കുടലിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും ബെറിപ്പഴങ്ങൾ സഹായിക്കും.
68
ഇഞ്ചി ദഹനം മെച്ചപ്പെടുത്തുകയും വയറുവേദന, ഓക്കാനം എന്നിവ ലഘൂകരിക്കുകയും ചെയ്യുന്നു.
ഇഞ്ചി ദഹനം മെച്ചപ്പെടുത്തുകയും വയറുവേദന, ഓക്കാനം എന്നിവ ലഘൂകരിക്കുകയും ചെയ്യുന്നു. ഇഞ്ചി കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. കാരണം ജിഞ്ചറോൾ പോലുള്ള സംയുക്തങ്ങൾ ദഹനം എളുപ്പമാക്കുന്നു.
78
ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിട്ടുണ്ട്.
ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിട്ടുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
88
ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ കുടലിന്റെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുന്നു
അവക്കാഡോയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിന് സഹായിക്കുന്നു. ഗുണകരമായ ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ കുടലിന്റെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam